Skip to content

chithrodayamflashnews.com

November 28, 2026 12:25 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

ഷാരോൺ വധക്കേസ്: കൊല കന്യാകുമാരിയിൽ; കേസ് എങ്ങനെ കേരള പൊലീസ് അന്വേഷിച്ചു?

ഷാരോൺ വധക്കേസ്: കൊല കന്യാകുമാരിയിൽ; കേസ് എങ്ങനെ കേരള പൊലീസ് അന്വേഷിച്ചു?

കോട്ടയം∙ ഷാരോണ്‍ രാജ് കൊലക്കേസിൽ അന്വേഷണം ഏറ്റെടുക്കാൻ കേരള പൊലീസിനെ സഹായിച്ചത് ഗ്രീഷ്മ നടത്തിയ ‘തട്ടിക്കൊണ്ടുപോകൽ’. ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച കോടതി വിധിയിൽ ‘തട്ടിക്കൊണ്ടു പോകൽ’ കുറ്റത്തിനും ശിക്ഷ നൽകിയതോടെ നിയമപരമായി കേസ് കൂടുതൽ ദൃഢവുമായി. കേരള പൊലീസ് ഈ നീക്കം നടത്തിയിരുന്നില്ലെങ്കിൽ കേസ് അന്വേഷണം തമിഴ്നാട് പൊലീസിന് കൈമാറേണ്ടി വരുമായിരുന്നു. കാരണം കുറ്റകൃത്യത്തിന്റെ പ്രധാന ഭാഗം നടന്നത് തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ ദേവിയേോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടിൽ വച്ചാണ്. നിയമപരമായി കൃത്യം നടന്ന സ്ഥലത്തെ പൊലീസിനാണ് അന്വേഷണച്ചുമതല.

അന്വേഷണം തമിഴ്നാട്ടിലേക്ക് മാറ്റിയാൽ ഒരു പക്ഷേ കേരളത്തിൽ ലഭിക്കുന്ന പ്രാധാന്യം നഷ്ടപ്പെടുമോ എന്ന് കേരള പൊലീസ് സംശയിച്ചു. തുടർന്ന് പൊലീസ് ആസ്ഥാനത്ത് ഉന്നത ഉദ്യോഗസ്ഥർ യോഗം ചേർന്നാണ് ഈ കുരുക്കഴിക്കാൻ വഴി കണ്ടെത്തിയത്. ഷാരോണിനെ ഗ്രീഷ്മ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നതാണ് കേസ് എന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. അതോടെ തട്ടിക്കൊണ്ടു പോയതിനും ഗ്രീഷ്മയ്ക്കെതിരെ കേസെടുത്തു. അതോടെ കേസ് കേരളത്തിൽ നിലനിർത്താനും കഴിഞ്ഞു. ഈ നിലപാട് കോടതിയും അംഗീകരിച്ചു. കോടതി വിധിയിലെ 7,8 ഖണ്ഡികയിൽ പറയുന്ന തട്ടിക്കൊണ്ടുപോകലിന് ഷാരോൺ രാജ് വിധേയനായതായി കോടതി കണ്ടെത്തിയതായാണ് വിധിയിൽ പറയുന്നത്.

പാറശ്ശാലയിലെ വീട്ടിൽ നിന്നും ഗ്രീഷ്മയുടെ ആവശ്യപ്രകാരമാണ് ഷാരോൺ കന്യാകുമാരി ജില്ലയിലെ ദേവിയോട് വില്ലേജിലെ പൂവമ്പള്ളിക്കോണത്തെ ശ്രീനിലയം എന്ന വീട്ടിൽ എത്തിയത്. വീട്ടിൽ അമ്മയും അമ്മാവനും ഇല്ലെന്നു പറഞ്ഞ ഗ്രീഷ്മ ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ഷാരോണിനെ പ്രലോഭിപ്പിച്ച് വിളിച്ചിരുന്നു. ഈ ഫോൺ വിളിയാണ് തട്ടിക്കൊണ്ടുപോകലായി കോടതി പരിഗണിച്ചത്. ഫോണിൽ ലൈംഗിക കാര്യങ്ങൾ സംസാരിച്ച ഗ്രീഷ്മ, ഷാരോണിനെ നിർബന്ധപൂർവം രാമവർമൻ ചിറയ്ക്ക് സമീപത്തെ പൂവമ്പള്ളിക്കോണത്തുള്ള വീട്ടിലെത്തിക്കുകയായിരുന്നുവെന്നും ഇതു തട്ടിക്കൊണ്ടുപോകലാണെന്നും കോടതി കണ്ടെത്തി. കുറ്റകൃത്യത്തിന്റെ തുടക്കം കേരളത്തിൽ നിന്നാണെന്ന് സ്ഥാപിക്കാൻ കേരള പൊലീസിനെ സഹായിച്ചത് ഈ വകുപ്പാണ്.

തട്ടിക്കൊണ്ടുപോകൽ കൊലപാതകത്തിലേക്കു നയിച്ചുവെന്ന് കേസിന്റെ വിചാരണ വേളയിൽ കേരള പൊലീസിന് തെളിയിക്കാൻ സാധിച്ചിരുന്നു. ഷാരോണുമായി ഗ്രീഷ്മ നടത്തിയെന്ന് പറയുന്ന ഫോൺ വിളിയ്ക്കു മുൻപ് തന്നെ കഷായത്തിൽ കലർത്താനുള്ള വിഷവസ്തു ഗ്രീഷ്മയുടെ കയ്യിൽ ഉണ്ടായിരുന്നതായും കൊലപ്പെടുത്താനുള്ള ഉദ്ദേശത്തോടെ ഇക്കാര്യം ഗൂഗിളിൽ തിരഞ്ഞതായും പൊലീസ് തെളിവ് നൽകി. ഇതോടെ കൊലപാതകം ലക്ഷ്യം വച്ചുള്ള തട്ടിക്കൊണ്ടുപോകൽ എന്ന കുറ്റകൃത്യം ഗ്രീഷ്മ നടത്തിയെന്നും കോടതിയ്ക്ക് ബോധ്യപ്പെട്ടു.

തട്ടിക്കൊണ്ടുപോകൽ വകുപ്പില്ലാതെ കൊലപാതകം മാത്രമായിരുന്നുവെങ്കിൽ കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിൽ മാത്രമാണെന്ന വാദത്തിന് ശക്തി നൽകുമായിരുന്നു. ഇതോടെ കേസന്വേഷണം തമിഴ്നാട് പൊലീസിനും വിചാരണ തമിഴ്നാട്ടിലേക്കു മാറ്റാനും സാധിക്കും. ഇതു മറികടക്കാനാണ് തട്ടിക്കൊണ്ടുപോകൽ എന്ന വകുപ്പു കൂടി കേസിൽ ഗ്രീഷ്മയ്ക്കെതിരെ കേരള പൊലീസ് ചുമത്തിയത്. രാമവർമൻചിറയിലെ ശ്രീനിലയം വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരികയായിരുന്ന ഷാരോണിന്റെ ബൈക്കിന്റെ എതിർ ദിശയിൽ ഇലഞ്ചിറ ജംഗ്ഷനിൽ വച്ച് ഗ്രീഷ്മയുെട അമ്മയും അമ്മാവനും സഞ്ചരിച്ചിരുന്ന സ്കൂട്ടർ കടന്നുപോയതായും കോടതി വിധിയിൽ പറയുന്നുണ്ട്.

വീട്ടിലെ കിടപ്പു മുറിയിൽ എത്തിയ ഗ്രീഷ്മ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഒരിക്കൽ കൂടി ഷാരോണിനെ നിർബന്ധിച്ചതായും ഇതു നിരസിച്ചതോടെയാണ് കഷായം ചലഞ്ചിലൂടെ വിഷം കലർത്തിയ കഷായം ഷാരോണിന് നൽകിയതെന്നും പറയുന്നു. ‘മുൻപ് കഷായം കുടിക്കാന്ന് ചലഞ്ച് ചെയ്ത് പറഞ്ഞിരുന്നതല്ലെ? ദാ ഇരിക്കണ്, കുടിക്കിൻ’ എന്നായിരുന്നു ഷാരോണിനോട് ഗ്രീഷ്മ പറഞ്ഞതെന്നും കോടതി വിധിയിൽ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6