കഴിഞ്ഞമാസം റേഷൻ വാങ്ങിയില്ലേ…നാളെ കൂടി വാങ്ങാം; ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടി
കഴിഞ്ഞ മാസത്തെ റേഷൻ നിങ്ങൾ ഇനിയുംവാങ്ങിയില്ലേ..വൈകിക്കണ്ട. വേഗം പുറപ്പെട്ടോളൂ. ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി 5 വരെ നീട്ടിയിരിക്കുന്നു. അതായത് നാളെ കൂടി വാങ്ങാമെന്ന്. ജനുവരിയിലെ റേഷൻ വിതരണം ഫെബ്രുവരി നാല് വരെ എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
സംസ്ഥാനത്തെ ചില റേഷൻ കടകളിൽ മുഴുവൻ കാർഡുകാർക്കും വിതരണം ചെയ്യുന്നതിനു ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ എത്തിയിട്ടില്ലെന്ന വിവരം ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ജനുവരി മാസത്തെ റേഷൻ വിതരണം ഫെബ്രുവരി അഞ്ച് വരെ ദീർഘിപ്പിച്ചതെന്ന് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു.
ഫെബ്രുവരി ആറിനു മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷൻ വ്യാപാരികൾക്കു അവധിയായിരിക്കും. അന്നേ ദിവസം റേഷൻ വിതരണം ഇല്ല. ഫെബ്രുവരി ഏഴ് മുതൽ ഫെബ്രുവരി മാസത്തെ റേഷൻ വിതരണം ആരംഭിക്കും.
No Comment.