Skip to content

chithrodayamflashnews.com

October 16, 2026 10:42 pm
ഇന്നത്തെ രാശി ഫലം(2026 ഒക്ടോബർ 16, വെള്ളിയാഴ്ച) ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ!

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നെത്തിയ യുവാവ് അപകടത്തിൽ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗൾഫിൽ നിന്നെത്തിയ യുവാവ് അപകടത്തിൽ മരിച്ചു


അങ്കമാലി: ദുബൈയിൽ നിന്ന് സുഹൃത്തിന്റെ വിവാഹത്തിനെത്തിയ യുവാവ് ദേശീയപാത എളവൂർ കവലയിൽ വാഹനാപകടത്തിൽ മരിച്ചു. പാറക്കടവ് എളവൂർ പുതുശ്ശേരി വീട്ടിൽ വീട്ടിൽ കൊച്ചപ്പന്റെ മകൻ ജോസഫാണ് (29) മരിച്ചത്. ചൊവ്വാഴ്‌ച രാത്രി എളവൂർ കവലയിലെ യു ടേണിലാണ് അപകടം. അതു വഴി വന്ന യാത്രക്കാരാണ് ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് റോഡിൽ അവശനിലയിലായ ജോസഫിനെ കണ്ടത്. ഉടനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അങ്കമാലിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. യു ടേൺ തിരിയാൻ ബൈക്ക് വേഗത കുറച്ചപ്പോൾ പിറകിൽ വന്ന പിക്കപ് വാനിടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് നൽകുന്ന സൂചന. അപകടത്തിനിടയാക്കിയ വാഹനം നിർത്താതെ പോയി. വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം അങ്കമാലി താലൂക്കാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി.

സംസ്കാരം ഇന്ന് വൈകിട്ട് 4.30ന് ഇടവക പള്ളി സെമിത്തേരിയിൽ. അമ്മ: ഫിലോമിന. സഹോദരി: മരിയ.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6