Skip to content

chithrodayamflashnews.com

November 28, 2026 11:43 am
ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച) ജീവിക്കാൻ ഭിക്ഷ യാചിച്ചു , ട്രാൻസ്ജൻഡർ ആണെന്ന കാരണത്താൽ ഓട്ടോയിൽ യാത്ര നിഷേധിച്ചു , ഇന്നിപ്പോൾ സ്വന്തമായി 4 ഓട്ടോകൾ വാങ്ങി ഗർഭിണികൾക്കും പ്രായമായവർക്കും ട്രാൻസ്ജെൻഡർസിനും സൗജന്യ യാത്ര നൽകിയ ആനിയുടെ ജീവിതം  പണം സമ്പാദിക്കുന്നതിനായി നിയമവിരുദ്ധവും ഞെട്ടിക്കുന്നതുമായ മാർഗ്ഗം തിരഞ്ഞെടുത്ത ഒരു ദമ്പതികൾ അറസ്റ്റിലായ സംഭവമാണ് തെലങ്കാനയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത്

മൂന്നു യുവാക്കളെ അജ്ഞാതർ വെട്ടിക്കൊന്നു

മൂന്നു യുവാക്കളെ അജ്ഞാതർ വെട്ടിക്കൊന്നു


പുതുച്ചേരിയിലെ റെയിൻബോ സിറ്റിയിൽ മൂന്ന് യുവാക്കളെ അജ്ഞാതർ വെട്ടിക്കൊലപ്പെടുത്തി. ഇവർക്ക് വെട്ടേറ്റതായി വിവരം ലഭിച്ചതേത്തുടർന്ന് പോലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഒരാളെ രക്ഷപ്പെടുത്തി ചികിത്സയ്‌ക്കായി ആശുപത്രിയിലേക്ക് അയച്ചു.

മറ്റുള്ളവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു ആശുപത്രിയിലേക്ക് മാറ്റി.

കൊല്ലപ്പെട്ടവർ കുപ്രസിദ്ധ റൗഡി തെസ്തന്റെ മകൻ ഋഷിയും തിദിർ നഗറിലെ താമസക്കാരനായ ദേവയുമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.ജെജെ നഗറിൽ നിന്നുള്ള ആദി എന്നയാളെയാണ് വെട്ടേറ്റ നിലയിൽ രക്ഷപ്പെടുത്തിയത്.ഇയാൾ ആശുപത്രിയിൽ വെച്ച് മരിച്ചു.

സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് തീവ്രമായ അന്വേഷണം നടത്തിവരികയാണ്. പട്ടാപ്പകലുണ്ടായ അക്രമത്തിൽ ജനങ്ങൾ ഭീതിയിലാണ്.ഡിഐജി സത്യസുന്ദരവും എസ്എസ്പി നര ചൈതന്യയും കൊലപാതകം നടന്ന സ്ഥലത്ത് അന്വേഷണം നടത്തി. അതേ പ്രദേശത്തെ താമസക്കാരനായ സത്യയും കൊല്ലപ്പെട്ടവരും തമ്മിലുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയാതായി തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6