മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ; കഞ്ചാവുമായി ഒരാളും; എക്സൈസിന്റെ പരിശോധനയിൽ യുവാക്കൾ കുടുങ്ങിയത് ഇങ്ങനെ..
കോഴിക്കോട്: മെത്താംഫിറ്റമിനുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പുൽപ്പള്ളി സ്വദേശി ജിത്തു.കെ.സുരേഷ് (30), വളയനാട് സ്വദേശി മഹേഷ് (33 ) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് വളയനാട് നിന്നാണ് യുവാക്കളെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 39.422 ഗ്രാം മെത്താംഫിറ്റമിനും പിടിച്ചെടുത്തു. കോഴിക്കോട് സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ പ്രജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
അന്വേഷണ സംഘത്തിൽ ഐബി എക്സൈസ് ഇൻസ്പെക്ടർ റിമേഷ്.കെ.എൻ, ഐബി പ്രിവന്റീവ് ഓഫീസർ പ്രവീൺ കുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) വി.പി.ശിവദാസൻ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ഷാജു.സി.പി, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദ് അബ്ദുൽ റഹൂഫ്, അജിൻ ബ്രൈറ്റ്, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജി എന്നിവരും ഉണ്ടായിരുന്നു.
അതേസമയം, കൊല്ലത്ത് കഞ്ചാവുമായി ഒരാൾ പിടിയിലായി. ഡിവൈൻ എന്ന ഇരുപത്തൊൻപതുകാരനെയാണ് കൊല്ലം മുണ്ടയ്ക്കലിൽ നിന്നും കഞ്ചാവുമായി പിടികൂടിയത്. 1.28 കിലോഗ്രാം കഞ്ചാവാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൊല്ലം താലൂക്കിലൊട്ടാകെ കഞ്ചാവ് വിതരണം നടത്തുന്ന ലോബിയിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായ ഡിവൈൻ എന്ന് എക്സൈസ് വ്യക്തമാക്കുന്നു.
കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ എ.ഷഹാലുദ്ദീൻ, ജി.ശ്രീകുമാർ, ബിനുലാൽ.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ജ്യോതി.ടി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ സാലിം.എസ്, ഗോകുൽ ഗോപൻ, ആസിഫ് അഹമ്മദ്, ആദിൽ ഷാ, പ്രതീഷ്.പി.നായർ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിയങ്ക.എൽ, ട്രീസ.ജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
No Comment.