കണ്ടെടുത്തത് 49 കുപ്പി വിദേശമദ്യം,കൈക്കൂലി കേസില്‍ പിടിയിലായ എറണാകുളം ആര്‍ടിഒക്കെതിരെ എക്സൈസ് കേസെടുക്കും
റബർ ബാൻഡിട്ട് 60000 രൂപ, ബസ് പെർമിറ്റ് പുതുക്കാൻ കുപ്പി; കൈക്കൂലി വീരൻ ‘എറണാകുളം ആർടിഒ’
ബസ് പെർമിറ്റ് പുതുക്കാൻ കുപ്പിയും കാശും കൈക്കൂലി വാങ്ങിയ എറണാകുളം ആർടിഒ വിജിലൻസിന്റെ പിടിയിൽ. ടി.എം. ജെർസനെയാണ് വിജിലൻസ് എസ്.പി. എസ്.ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ് ചെയ്തത്. ആർടിഒയുടെ വീട്ടിൽ നിന്ന് നൂറ് ലീറ്ററിലേറെ വരുന്ന മുന്തിയ വിദേശമദ്യകുപ്പികളാണ് പിടികൂടിയത്
ബവ്റിജസ് കോർപ്പറേഷന്റെഔട്ട്ലറ്റുകളിൽ പോലും കിട്ടാത്തമുന്തിയ ഇനം മദ്യമാണ് എറണാകുളംആർടിഒ ടി.എം. ജെർസൻ എളമക്കരവീട്ടിൽ വിജിലൻസ് ഉദ്യോഗസ്‌ഥർകണ്ടെത്തിയത്. കുപ്പിയൊന്നിന്കാൽലക്ഷം വിലവരുന്ന ബ്രാൻഡുകൾവരെ കൂട്ടത്തിലുണ്ട്. എല്ലാംകൈക്കൂലിയായിവാങ്ങികൂട്ടിയതെന്നാണ്വിജിലൻസിന്റെ കണ്ടെത്തൽ.
ഫോർട്ട്കൊച്ചി ചെല്ലാനം റൂട്ടിലോടുന്നസ്വകാര്യ ബസിന്റെ താത്കാലികപെർമിറ്റ് പുതുക്കി നൽകാനാണ്ഇയാൾ കൈക്കൂലി വാങ്ങിയത്.തുടർന്നായിരുന്നു കാക്കനാട് സിവിൽ സ്റ്റേഷനിലെ ഓഫിസിലും വീട്ടിലും പരിശോധന. കൈക്കൂലിയിടപാടിൽ ഇടനിലക്കാരായി പ്രവർത്തിച്ച ഏജന്റുമാരായ രാമു, സജി എന്നിവരെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ജെർസന്റെ വീട്ടിൽ നിന്ന് റബർബാൻഡിട്ട് കെട്ടിയ നിലയിൽ നോട്ടുകളും കണ്ടെത്തി. ഇങ്ങനെ കണ്ടെത്തിയത് അറുപതിനായിരത്തിലേറെ രൂപയാണ്. വിവിധ ബാങ്കുകളിലായി ജെർസന്റെയും കുടുംബാംഗങ്ങളുടെയും പേരിലുള്ളത് അരക്കോടിയിലേറെ രൂപയുടെ നിക്ഷേപമെന്നും കണ്ടെത്തി
No Comment.