സാമ്പത്തിക ക്രമക്കേട് പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച എ.എസ്.ഐയെ വിജിലൻസ് അറസ്റ്റ് ചെയ്തു –
കോട്ടയം:കോട്ടയം ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബിജുവാണ് പിടിയിലായത്. പരാതിക്കാരിയിൽ നിന്നും മദ്യക്കുപ്പിയും ഇയാൾ കൈക്കൂലിയായി വാങ്ങിയിരുന്നു.പരാതിക്കാരിക്ക് ഗാന്ധിനഗർ സ്റ്റേഷനിൽ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കേസുണ്ടായിരുന്നു. ഇതിന്റെ അന്വേഷണം കഴിഞ്ഞദിവസം പൂർത്തിയായി. എന്നാൽ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരി വ്യാഴാഴ്ച സ്റ്റേഷനിലെത്തി.
സി.ഐ അവധിയിലായതിനാൽ എ.എസ്.ഐ ബിജുവാണ് കാര്യങ്ങൾ നോക്കിയിരുന്നത്. ഈ സമയം ബിജു പരാതിക്കാരിയോട് ലൈംഗിക ബന്ധത്തിന് വഴങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് പരാതിക്കാരി കോട്ടയം വിജിലൻസ് ഓഫിസിലെത്തി വിവരങ്ങൾ ധരിപ്പിച്ചു
No Comment.