വെഞ്ഞാറമൂട് കൂട്ടക്കൊല: ലത്തീഫിനെ കൊന്നത് കുത്തുവാക്കുകളിൽ മനം നൊന്ത്, അഫാൻ്റെ മൊഴി പുറത്ത്
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ മൊഴി പുറത്ത്. കുത്തുവാക്കുകളില്‍ മനംനൊന്താണ് പിതൃ സഹോദരൻ ലത്തീഫിനെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി
ലത്തീഫിന് 80,000 രൂപ നല്‍കാനുണ്ടായിരുന്നു. തന്റെ ആർഭാട ജീവിതമാണ് സാമ്ബത്തിക ബാധ്യത ഉണ്ടാക്കിയതെന്ന നിരന്തരമുള്ള കുറ്റപ്പെടുത്തലില്‍ മനംനൊന്താണ് ലത്തീഫിനെ കൊലപ്പെടുത്തിയതെന്നും അഫാൻ മൊഴി ല്‍കിയിട്ടുണ്ട്.
സോഫയില്‍ ഇരിക്കുകയായിരുന്ന ലത്തീഫിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. ഈ സമയം ലത്തീഫിന്റെ ഫോണിലേക്ക് ഒരു കോള്‍ വന്നു. ഇതോടെ ചുറ്റിക കൊണ്ട് തുടർച്ചയായി അടിച്ചു. ഇതുകണ്ട ലത്തീഫിന്‍റെ ഭാര്യ സജിത അടുക്കളയിലേക്ക് ഓടി. പിറകെ ഓടിച്ചെന്ന് അവരെയും അടിച്ചുവീഴ്ത്തി. ഇതിനുശേഷം ലത്തീഫിന്‍റെ ഫോണ്‍ വീടിന് സമീപത്തെ കുഴിയിലേക്ക് വലിച്ചെറിഞ്ഞെന്നും അഫാൻ മൊഴി നല്‍കി.
അഫാനെ ലത്തീഫിന്റെ വീട്ടില്‍ എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. തെളിവെടുപ്പില്‍ ലത്തിഫിന്റെ ഫോണ്‍ കണ്ടെത്തേണ്ടതുണ്ട്. ഇതിനായി ബോംബ് സ്ക്വാഡിനെ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മുത്തശി സല്‍മാബീവി, പിതൃസഹോദരൻ അബ്ദുല്‍ ലത്തീഫ്, ഭാര്യ സജിതാബീവി, സഹോദരൻ അഹ്സാൻ, പെണ്‍സുഹൃത്ത് ഫർസാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്
No Comment.