Skip to content

chithrodayamflashnews.com

October 17, 2026 10:37 pm
കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന മിനി ലോറിയില്‍ നിന്നും ഓക്സിജൻ സിലിൻഡര്‍ തെറിച്ചു വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം മാതാപിതാക്കളെ നഷ്ടമായി , അന്നത്തെ ഭക്ഷണത്തിന് പോലും ബുദ്ധിമുട്ടുന്നു , ചെന്താമര എന്ന ക്രൂരൻ കൊ-ല-പ്പെടുത്തിയ സുധാകരന്റെയും സജിതയുടെയും കുടുംബത്തിന്റെ ഇപ്പോഴത്തെ അവസ്ഥ കണ്ണ് നിറയ്ക്കും  സോഷ്യൽ മീഡിയയെ കണ്ണീരിലാഴ്ത്തി വ്ലോഗർ അനൂപിന്റെ ദാരുണ അന്ത്യം; മാഹി പെരുന്നാൾ ദൃശ്യങ്ങൾ പകർത്താൻ യാത്ര തിരിച്ചത് യാത്രാമൊഴിയായി!  ഒരു സിനിമയിലെ പ്രണയരംഗങ്ങളെപ്പോലും വെല്ലുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും യഥാർത്ഥ ജീവിതകഥ ഇങ്ങനെയാണ്. അമ്മയ്ക്ക് സ്നേഹമുത്തം നൽകി പടിയിറങ്ങി; ഒടുവിൽ കാസർകോട്ടെ ലോഡ്ജ് മുറിയിൽ ചേതനയറ്റ നിലയിൽ: നാടിന്റെ കണ്ണീരായി പത്താംക്ലാസുകാരൻ നിഹാൽ

മൊബൈലിന് റേഞ്ചും ഇന്റര്‍നെറ്റിന് വേഗതയുമില്ല; ജിയോ നഷ്ടപരിഹാരം നല്‍കണം; മലപ്പുറം സ്വദേശിയുടെ നിയമപോരാട്ടം വിജയം കാണുമ്പോള്‍

മൊബൈലിന് റേഞ്ചും ഇന്റര്‍നെറ്റിന് വേഗതയുമില്ല; ജിയോ നഷ്ടപരിഹാരം നല്‍കണം; മലപ്പുറം സ്വദേശിയുടെ നിയമപോരാട്ടം വിജയം കാണുമ്പോള്‍


മലപ്പുറം: മൊബൈലില്‍ റേഞ്ച് ഇല്ലാത്തതും ജിയോ ഇന്റര്‍നെറ്റ് വേഗതയില്ലാത്തതും പല തവണ പരാതി പറഞ്ഞിട്ടും പരിഹാരമായില്ല, ഒടുവില്‍ സ്വകാര്യ ടെലികോം കമ്ബനിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ച്‌ മലപ്പുറം കോഡൂര്‍ സ്വദേശി എം.ടി മുര്‍ഷിദ്.

കമ്ബനി വാഗ്ദാന പ്രകാരം 5ജി ലഭിക്കുമെന്നാണെങ്കിലും ഇന്റര്‍നെറ്റ് വേഗതയില്ലാത്തത് കാരണം യൂട്യുബര്‍ കൂടിയായ മുര്‍ഷിദിന് യൂട്യുബിലും മറ്റു സമൂഹ്യമാധ്യമങ്ങളിലും വീഡിയോ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അപ്ലോഡ് ചെയ്യുന്ന സമയത്ത് പ്രയാസം നേരിട്ടിരുന്നു.

ഇതിനെതിരെ നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. 299 ന്റെ പ്ലാന്‍ ആണ് ആദ്യം ചെയ്തിരുന്നത് , പിന്നീട് അത് 349 രൂപയായി നിരക്ക് കമ്ബനി ഉയര്‍ത്തിയെങ്കിലും സേവനത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നതിന് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ല.

ഇതിനെ തുടര്‍ന്നാണ് മേല്‍കാര്യങ്ങളെല്ലാം ചുണ്ടികാണിച്ച്‌ പൊതുപ്രവര്‍ത്തകനും സ്വകാര്യ സ്‌കൂള്‍ അധ്യാപകനുമായി എം.ടി. മുര്‍ഷിദ് ഒരു വര്‍ഷം മുമ്ബ് ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിച്ചത്. വക്കീലന്‍മാര്‍ ഉള്‍പ്പെടെ ഒരാളുടെയും സഹായമില്ലാതെ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ നഷ്ടപരിഹാരമായി 10,000 രൂപയും കോടതി ചെലുവകള്‍ക്കായി 5,000 രൂപയും മൊബൈലില്‍ റീചാര്‍ജ് ചെയ്ത 349 രൂപയും ഉള്‍പ്പെടെ 15,349 രൂപ സ്വകാര്യ ടെലികോം കമ്ബനി എം.ടി. മുര്‍ഷിദിന് നല്‍കണമെന്നാണ് ജില്ലാ ഉപഭോക്തൃ കോടതി വിധിച്ചത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6