കണ്ണൂരില്‍ ഒരാള്‍ വെടിയേറ്റ് മരിച്ചു; സംഭവം കൊലപാതകമെന്ന് സംശയം, പ്രതി കസ്റ്റഡിയില്‍
കണ്ണൂര്‍ കൈതപ്രത്ത് ഒരാള്‍ വെടിയേറ്റ് മരിച്ചു. ഗുഡ്സ് ഓട്ടോ ഡ്രൈവര്‍ രാധാകൃഷ്ണന് (49) എന്നയാളാണ് മരിച്ചത്. സംഭവം കൊലപാതകമാണെന്നാണ് സംശയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വൈകുന്നേരം ഏഴ് മണിയോടെയാണ് സംഭവം.
നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് കൊലപാതകം നടന്നത്. പ്രദേശത്ത് നിന്ന് നാടന്‍ തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് ഉള്ള ഒരാള്‍ കസ്റ്റഡിയിലായി. എന്നാല്‍ പൊലീസ് മറ്റ്കാര്യങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. നിര്‍മാണ കരാറുകാരനായ സന്തോഷ് ആണ് കസ്റ്റഡിയിലെന്നാണ് വിവരം. ഇയാള്‍ക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത വിവരം
No Comment.