പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല; നടിയുടെ പരാമർശം വിവാദമാകുന്നു
പിച്ചയെടുക്കേണ്ടി വന്നാലും നടൻ വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്ന നടിയുടെ പരാമർശം വിവാദമാകുന്നു. നടി സോന ഹെയ്ഡൻ ആണ് സ്‌മോക്ക് എന്ന വെബ് സീരിസിന്റെ പ്രമോഷൻറെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ഇത്തരമൊരു പരാമർശം നടത്തിയത്. വടിവേലുവിനൊപ്പം ഒരുപാട് സിനിമകളിൽ അഭിനയിക്കാനുള്ള ഓഫറുകൾ ലഭിച്ചിരുന്നെന്നും നടി പറയുന്നു. എന്നാൽ, ആ ഓഫറുകളെല്ലാം താൻ നിരസിക്കുകയാണുണ്ടായതന്നും സോന വെളിപ്പെടുത്തി. ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ലെന്നും താരം പറഞ്ഞു.
ഒരു കോടി തരാമെന്ന് പറഞ്ഞാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല. ഇനി പിച്ചയെടുക്കേണ്ടി വന്നാലും വടിവേലുവിനൊപ്പം അഭിനയിക്കില്ല’ എന്നാണ് സോന പറയുന്നത്. രജിനികാന്തിന്റെ ‘കുസേലൻ’ എന്ന ചിത്രത്തിൽ സോന വടിവേലുവിനൊപ്പം അഭിനയിച്ചിരുന്നു. ഇതിന് ശേഷം പതിനാറോളം ചിത്രങ്ങളിൽ വടിവേലുവിനൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചു. എന്നാൽ എല്ലാം താൻ നിരസിച്ചുവെന്നും സോന കൂട്ടിച്ചേർത്തു. എന്നാൽ എന്തുകൊണ്ടാണ് നടി ഇങ്ങനൊരു പരാമർശം നടത്താൻ കാരണം എന്ന് വ്യക്തമാക്കിയിട്ടില്ല.
അതേസമയം, ഒരു ഇടവേളക്ക് ശേഷമാണ് സോന വീണ്ടും അഭിനയരംഗത്തേക്ക് തിരികെയെത്തുന്നത്. സ്‌മോക്ക് എന്ന വെബ് സീരീസ് സോന തന്നെയാണ് സീരിസ് എഴുതി സംവിധാനം ചെയ്യുന്നത്. അജിത് നായകനായ ‘പൂവെല്ലാം ഉൻ വാസം’ എന്ന ചിത്രത്തിലൂടെയാണ് സോന ഹെയ്ഡൻ സിനിമാരംഗത്തെത്തിയത്. പിന്നീട് വിവിധ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. പിന്നീട് വിവിധ തെന്നിന്ത്യൻ ഭാഷകളിൽ അഭിനയിച്ചു. മലയാളത്തിലും നിരവധി ചിത്രങ്ങളിൽ സോന അഭിനയിച്ചിട്ടുണ്ട്.
തമിഴ് സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാളാണ് ഇന്ന് വടിവേലു. ദരിദ്രമായ പശ്ചാത്തലത്തിൽ വളർന്ന വടിവേലു തീർത്തും അപ്രതീക്ഷിതമായിട്ടാണ് സിനിമയിലേക്ക് എത്തിപ്പെടുന്നത്. പിന്നീട് വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ തമിഴ് സിനിമയിലെ ഹാസ്യരാജാവായി വടിവേലു മാറുകയായിരുന്നു.
No Comment.