ദിലീപിന്റെ അറിവോടെ കൂടുതല്‍ ലൈം ഗിക അതിക്രമങ്ങള്‍ നടത്തി, അതെല്ലാം ഒത്തു തീർപ്പാക്കി, നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്‌നം’; പള്‍സര്‍ സുനി
കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രതി പൾസർ സുനിയുടെ ഓരോ വെളിപ്പെടുത്തലുകളും കേരളത്തെ ഞെട്ടിക്കുന്നതാണ്. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്താൻ ഒന്നര കോടി രൂപയാണ് നടൻ ദിലീപ് തനിക്ക് വാഗ്ദാനം ചെയ്തതെന്നാണ് പൾസർ സുനി പറയുന്നത്. അത് മാത്രമല്ല നടന്‍ ദിലീപിന്റെ അറിവോടെ കൂടുതല്‍ നടിമാരെ ആക്രമിച്ചെന്നും, ആ ലൈംഗിക അതിക്രമങ്ങളെല്ലാം ഒത്തുതീര്‍പ്പാക്കിയെന്നും എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നുവെന്നും പള്‍സര്‍ സുനി തുറന്നുപറഞ്ഞു. റിപ്പോർട്ടർ ടി വിയുടെ സ്റ്റിംഗ് ഓപ്പറേഷനിലാണ് പള്‍സര്‍ സുനിയുടെ തുറന്നുപറച്ചില്‍.
ആ ലൈംഗിക അതിക്രമങ്ങള്‍ ഒത്തുതീര്‍പ്പാക്കി. ആ ക്വട്ടേഷനുകള്‍ ദിലീപിന്റെ അറിവോടെയാണ്. എല്ലാ അതിക്രമങ്ങളും ദിലീപിന് അറിയാമായിരുന്നു. സിനിമയില്‍ നടക്കുന്നത് എല്ലാവര്‍ക്കും അറിയാം. പക്ഷെ, ആരും ഒന്നും പറയില്ല, നിലനില്‍പ്പാണ് എല്ലാ താരങ്ങളുടെയും പ്രശ്‌നം. ആരുടേയും സഹായം ആവശ്യമില്ലാത്തവര്‍ തുറന്നുപറയും. റീമ കല്ലിങ്കലിനെപോലുള്ളവര്‍ മാത്രമാണ് തുറന്നുപറയുക’ പള്‍സര്‍ സുനി പറയുന്നു.
അതേസമയം, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നടിക്ക് അറിയാമായിരുന്നു എന്നും ഉപദ്രവിക്കാതിരിക്കാൻ നടിയും പണം തരാമെന്ന് തന്നോട് പറഞ്ഞിരുന്നെന്നും പൾസർ സുനി വെളിപ്പെടുത്തി. എത്രകാശ് വേണമെങ്കിലും തരാമെന്നായിരുന്നു നടി പറഞ്ഞതെന്നാണ് സുനി വെളിപ്പെടുത്തുന്നത്. ആ പണം വാങ്ങിയിരുന്നെങ്കിൽ ജയിലിൽ പോകാതെ രക്ഷപ്പെടാമായിരുന്നുവെന്നും പൾസർ സുനി പറയുന്നുണ്ട്. നടൻ ദിലീപിന്റെ കുടുംബം തകർത്തതിന്റെ വൈരാഗ്യമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് സുനി പറയുന്നത്. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലായിരുന്നുവെന്നും സുനി പറയുന്നു.
നടിയെ ബലാത്സംഗം ചെയ്യാൻ ഒന്നരക്കോടിയുടെ ക്വട്ടേഷനാണ് ദിലീപ് നൽകിയത്. ബലാത്സംഗം പകർത്താനും നിർദേശിച്ചു. ദിലീപിന്റെ കുടുംബം തകർത്തതാണ് വൈരാഗ്യത്തിന് കാരണം. അതിക്രമം നടക്കുമ്പോൾ താൻ ദിലീപിന്റെ നിരീക്ഷണത്തിലാണ്. എല്ലാം തത്സമയം വേറെ ചിലർ അറിയുന്നുണ്ടായിരുന്നു. തന്റെ പിറകിൽ നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. താൻ ചെയ്യുന്നുണ്ടോയെന്ന് നിരീക്ഷിക്കാൻ ആളുണ്ടായിരുന്നു. ബലാത്സംഗത്തിലൂടെ അതിജീവിതയെ പൂട്ടുകയായിരുന്നു ലക്ഷ്യം. പീഡനദൃശ്യങ്ങൾ ചിത്രീകരിക്കാനും തീരുമാനിച്ചിരുന്നു’, – റിപ്പോർട്ടർ ടിവി പുറത്തുവിട്ട വീഡിയോയിൽ പൾസർ സുനി പറയുന്നു.
2017 ഫെബ്രുവരി 17-നാണ് കൊച്ചിയിൽ ഓടുന്ന വാഹനത്തിൽവെച്ച് നടി ബലാത്സംഗത്തിനിരയായത്. നടൻ ദിലീപ് ഉൾപ്പടെ 9 പ്രതികളാണ് കേസിലുള്ളത്. കേസിൽ വിചാരണ നേരിടുന്ന എട്ടാം പ്രതിയാണ് ദിലീപ്. 2018 മാർച്ചിലാണ് കേസിലെ വിചാരണ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആരംഭിച്ചത്. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ പരിശോധിക്കപ്പെട്ടെന്ന വാർത്തയും പുറത്തുവന്നിരുന്നു.
No Comment.