Skip to content

chithrodayamflashnews.com

Asnap 1409

പണം നൽകാത്തതിലുള്ള വൈരാഗ്യത്താൽ മകൻ അമ്മയെ കത്തി കൊണ്ട് കൈ ഞരമ്പ് മുറിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. മകൻ റിമാന്റിൽ.

പണം നൽകാത്തതിലുള്ള വൈരാഗ്യത്താൽ മകൻ അമ്മയെ കത്തി കൊണ്ട് കൈ ഞരമ്പ് മുറിച്ച് ഗുരുതരമായി പരിക്കേൽപിച്ചു. മകൻ റിമാന്റിൽ.

കൈപ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ മൂന്നുപീടിക സുജിത്ത് സെന്ററിൽ താമസിക്കുന്ന വളവത്ത് വീട്ടിൽ തങ്ക 66 വയസ് എന്നവരോട് ഇവരുടെ മകനായ അജു എന്ന അജയൻ 41 വയസ് പണം ചോദിച്ചത് കൊടുക്കാത്തതിലുള്ള വൈരാഗ്യത്താൽ കത്തി കൊണ്ട് തങ്കയുടെ വലത് കൈ തണ്ടയിൽ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിനാണ് അജയനെ അറസ്റ്റ് ചെയ്തത്.

അജയൻ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നയാളാണ്. 02-04-2025 രാത്രി 07.30 മണിയോടെ അജയൻ സുജിത്ത് സെന്ററിലുള്ള വീട്ടിലേക്ക് കയറി വന്ന് അമ്മയായ തങ്കയോട് പണം ചോദിച്ചു. എന്റെ കൈയ്യിൽ പണമില്ല എന്ന് പറഞ്ഞപ്പോൾ തങ്കയെ അസഭ്യം പറഞ്ഞ് മുടിക്ക് കുത്തി പിടിച്ചു. ഇത് കണ്ട് അവിടെയുണ്ടായിരുന്ന അജയന്റെ ചേട്ടൻ ബിജു ഓടി വന്ന് അജയനെ പിടിച്ചു മാറ്റി. അജയൻ കുതറി മാറി വീട്ടിലെ മേശപ്പുറത്ത് ഇരുന്നിരുന്ന കത്തിയെടുത്ത് തങ്കയുടെ വലത് കൈതണ്ടയിൽ കത്തി കൊണ്ട് കുത്തി ഗുരുതര പരിക്കേൽപിക്കുകയായിരുന്നു. കുത്തേറ്റതിൽ തങ്കയുടെ കൈയ്യിലെ 2 ഞെരമ്പുകൾ മുറിഞ്ഞു. തങ്ക ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ആണ്. ഈ കാര്യത്തിന് തങ്കയുടെ മകനായ സുജിത്ത് സെന്റർ സ്വദേശിയായ ബിജു 47 വയസ് എന്നയാളുടെ പരാതിയിൽ FIR രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട അജയനെ മൂന്നുപീടികയിൽ നിന്നാണ് പിടി കൂടിയത്. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാന്റ് ചെയ്തു.

കയ്പമംഗലം പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അഭിലാഷ്.T, മുഹമ്മദ് സിയാദ്, ASI നിഷി.P.K, SCPO മാരായ അൻവറുദ്ദീൻ, ജ്യോതിഷ്, മുഹമ്മദ് ഫാറൂക്ക് എന്നിവർ ചേർന്നാണ് അജയനെ അറസ്റ്റ് ചെയ്തത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6