Skip to content

chithrodayamflashnews.com

Asnap 1409

ഇന്നറിയാൻ

2023 | മാർച്ച്‌ 11|ശനി |

ശ്രീലത നമ്പൂതിരി – ജന്മദിനം

ശ്രീലത നമ്പൂതിരി ആലപിച്ച ഒരു ഗാനം
കാത്തില്ല പുത്തില്ല തളിർത്തില്ല.. .
ചിത്രം : അറക്കള്ളൻ മുക്കാൽ കള്ളൻ
വരികൾ : പി ഭാസ്കരൻ
സംഗീതം : വി ദക്ഷിണാമൂർത്തി
പാടിയത് : ശ്രീലത നമ്പൂതിരി & കോറസ്

11-03-1953

കേരളത്തിലെ പ്രശസ്തയായ ഒരു ചലച്ചിത്ര, ടി.വി അഭിനേത്രിയും ഗായികയുമാണ് ശ്രീലത എന്ന ശ്രീലത നമ്പൂതിരി. ഇരുനൂറോളം ചിത്രങ്ങളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. 60-കളിൽ നിരവധി ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. വളരെക്കാലം ചലച്ചിത്ര രംഗത്തു നിന്ന് വിട്ട് നിന്ന ഇവർ അടുത്തകാലത്തായി വീണ്ടും സിനിമയിൽ സജീവമായി പ്രവർത്തിച്ചുവരുന്നു.

ജീവിതരേഖ

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് കരുവാറ്റയിൽ പട്ടാളക്കാരനായിരുന്ന ബാലകൃഷ്ണൻ നായരുടേയും സംഗീത അദ്ധ്യാപകയായിരുന്ന കമലമ്മയുടേയും മകളായി ജനിച്ചു. ആദ്യകാല നാമം വസന്ത എന്നായിരുന്നു. പഴയകാല നടിയായ കുമാരി തങ്കം ബാലകൃഷ്ണൻ നായരുടെ സഹോദരിയായിരുന്നു.

ബാല്യകാലം

വസന്തക്ക് നാലു സഹോദരന്മാർ ഉണ്ടായി. പ്രാഥമിക വിദ്യാഭ്യാസം ആലപ്പുഴ ഹരിപ്പാട്ടുള്ള സർക്കാർ ഹൈസ്കൂളിലായിരുന്നു. സ്കൂൾ വിദ്യാഭ്യാസ കാലത്ത് അറിയപ്പെടുന്ന കായികതാാരമായിരുന്നു വസന്ത. രണ്ട് തവണ സംസ്ഥാന തല ഹൈജമ്പ് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിട്ടുണ്ട്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ കെ.പി.എ.സി. യിൽ അംഗമാകുകയും നാടകങ്ങൾക്കായി പാട്ടുപാടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് 9-ആം തരത്തിൽ പഠിക്കുമ്പോൾ തോപ്പിൽ ഭാസിയുടെ നാടകത്തിൽ അഭിനയിച്ചു. നാടകാഭിനയം തുടർന്നതിനാൽ പഠനം പാതിവഴിയിൽ നിന്നു പോയി. എങ്കിലും ദക്ഷിണാമുർത്തിയുടെ കീഴിൽ സംഗീതം അഭ്യസിക്കാൻ ആരംഭിച്ചു.

സ്വകാര്യജീവിതം

1979-ൽ കാലടി നമ്പൂതിരി എന്നറിയപ്പെടുന്ന ഡോ. എം.കെ. പരമേശ്വരൻ നമ്പൂതിരിയെ വിവാഹം കഴിച്ചു. അദ്ദേഹം ഒരു നടനും ആയുർവേദ വൈദ്യനുമായിരുന്നു. അവർ ഒന്നിച്ചഭിനയിച്ച പാപത്തിനു മരണമില്ല എന്ന സിനിമക്ക് ശേഷം ശീലത സിനിമയിൽ നിന്ന് വിരമിച്ചു. ശേഷം തൃശൂരിലെ കുന്നംകുളത്ത് ജീവിതമാരംഭിച്ചു. വിവാഹത്തിനുശേഷം ബ്രാഹ്മണമതം സ്വീകരിച്ച ശ്രീലത അന്തർജനം ആയിത്തീർന്നു. ഇവർക്ക് വൈശാഖ് എന്ന മകനും ഗംഗ എന്ന മകളും ഉണ്ട്. കാലടി നമ്പൂതിരി 2005-ൽ മരിച്ച ശേഷം ശ്രീലത വീണ്ടും സിനിമപ്രവർത്തനത്തിലേക്ക് വരികയുണ്ടായി. പതാക എന്ന സിനിമയിലൂടെയായിരുന്നു അത്. തുടർന്ന് നിരവധി വേഷങ്ങളിൽ അവർ അഭിനയിക്കുകയും ഇടയ്ക്ക് ടെലിവിഷൻ പരമ്പരകളിൽ പ്രത്യക്ഷപ്പെടുകയും ചെയ്തു. . ഇപ്പോൾ തിരുവനന്തപുരത്ത് സ്ഥിരതാമസമാക്കിയിരിക്കുന്നു.

അഭിനയിച്ച ചലച്ചിത്രങ്ങൾ

ഖദീജ – 1967
മൂലധനം – 1969
റസ്റ്റ് ഹൗസ് – 1969
സൂസി – 1969
വിരുന്നുകാരി – 1969
അനാഥ – 1970
ഡിറ്റക്ടീവ് 909 കേരളത്തിൽ – 1970
ആ ചിത്രശലഭം പറന്നോട്ടെ – 1970
ലോട്ടറി ടിക്കറ്റ് – 1970
കാക്കത്തമ്പുരാട്ടി – 1970
കുരുക്ഷേത്രം – 1970
സി.ഐ.ഡി. നസീർ – 1971
അനാഥശില്പങ്ങൾ – 1971
മൂന്നു പൂക്കൾ – 1971
ലങ്കാദഹനം – 1971
നവവധു – 1971
മയിലാടും കുന്ന് – 1972
കണ്ടവരുണ്ടോ – 1972
ടാക്സികാർ – 1972
ആദ്യത്തെ കഥ – 1972
ശക്തി – 1972
മറവിൽ തിരിവ് സൂക്ഷിക്കുക – 1972
പൊയ്മുഖങ്ങൾ – 1973
ആരാധിക – 1973
തൊട്ടാവാടി – 1973
പ്രേതങ്ങളുടെ താഴ്‌വര – 1973
അഴകുള്ള സെലീന – 1973
ദിവ്യദർശനം – 1973
അച്ചാണി – 1973
തിരുവാഭരണം – 1973
കലിയുഗം – 1973
സൌന്ദര്യപൂജ – 1973
മാധവിക്കുട്ടി – 1973
ശാപമോക്ഷം- 1974
മോഹം – 1974
അയലത്തെ സുന്ദരി – 1974
നഗരം സാഗരം – 1974
തച്ചോളി മരുമകൻ ചന്തു – 1974
നാത്തൂൻ – 1974
നൈറ്റ്‌ ഡ്യൂട്ടി – 1974
സ്വർണ്ണവിഗ്രഹം – 1974
പാതിരാവും പകൽവെളിച്ചവും – 1974
പഞ്ചതന്ത്രം – 1974
പട്ടാഭിഷേകം – 1974
അങ്കത്തട്ട് – 1974
രഹസ്യരാത്രി – 1974
ബാബുമോൻ – 1975
കല്യാണ സൗഗന്ധികം – 1975
വെളിച്ചം അകലേ – 1975
പുലിവാല് – 1975
ബോയ്‌ ഫ്രണ്ട്‌ – 1975
സിന്ധു – 1975
മറ്റൊരു സീത – 1975
മധുരപ്പതിനേഴ് – 1975
പെൺപട – 1975
ലവ്‌ മാര്യേജ്‌ – 1975
കുട്ടിച്ചാത്തൻ – 1975
ചട്ടമ്പിക്കല്യാണി – 1975
ആലിബാബായും 41 കള്ളന്മാരും – 1975
പാലാഴി മഥനം – 1975
പത്മരാഗം – 1975
തിരുവോണം – 1975
അയോദ്ധ്യ – 1975
സൂര്യവംശം – 1975
കൊട്ടാരം വിൽക്കാനുണ്ടു് – 1975
ചീഫ്‌ ഗസ്റ്റ്‌ – 1975
സത്യത്തിന്റെ നിഴലിൽ [സത്യമേവ ജയതേ] – 1975
താമരത്തോണി – 1975
സ്വർണ്ണ മൽസ്യം – 1975
നീലപ്പൊന്മാൻ – 1975
അഭിമാനം – 1975
മാനിഷാദ – 1975
പ്രവാഹം – 1975
പഞ്ചമി – 1976
അമ്മിണി അമ്മാവൻ – 1976
ചോറ്റാനിക്കര അമ്മ – 1976
അമൃതവാഹിനി – 1976
സീമന്ത പുത്രൻ – 1976
അഭിനന്ദനം – 1976
യുദ്ധഭൂമി – 1976
അജയനും വിജയനും – 1976
പിക്‌ പോക്കറ്റ്‌ – 1976
പാരിജാതം – 1976
കന്യാദാനം – 1976
ഒഴുക്കിനെതിരേ – 1976
രാത്രിയിലെ യാത്രക്കാർ – 1976
ലൈറ്റ്‌ ഹൗസ്‌ – 1976
പുഷ്പശരം – 1976
അവൾ ഒരു ദേവാലയം – 1977
അമ്മായി അമ്മ – 1977
മുറ്റത്തെ മുല്ല – 1977
സഖാക്കളേ മുന്നോട്ട് – 1977
തുറുപ്പു ഗുലാൻ – 1977
സത്യവാൻ സാവിത്രി – 1977
ചതുർവ്വേദം – 1977
മോഹവും മുക്തിയും – 1977
ശ്രീദേവി – 1977
മിനിമോൾ – 1977
ഇന്നലെ ഇന്ന് – 1977
വിഷുക്കണി – 1977
അകലെ ആകാശം – 1977
അക്ഷയപാത്രം – 1977
രതിമന്മഥൻ – 1977
കാവിലമ്മ – 1977
ശുക്രദശ – 1977
ലക്ഷ്മി – 1977
അപരാജിത – 1977
ഇതാ ഇവിടെ വരെ – 1977
അമ്മേ അനുപമേ – 1977
അച്ചാരം അമ്മിണി ഓശാരം ഓമന – 1977
പരിവർത്തനം – 1977
സമുദ്രം – 1977
പഞ്ചാമൃതം – 1977
ഇനിയും പുഴയൊഴുകും – 1978
നിനക്കു ഞാനും എനിക്കു നീയും – 1978
സ്നേഹിക്കാൻ ഒരു പെണ്ണ് – 1978
വിളക്കും വെളിച്ചവും – 1978
പാവാടക്കാരി – 1978
രഘുവംശം – 1978
പ്രേമശിൽപ്പി – 1978
കടത്തനാട്ടു മാക്കം – 1978
ഏതോ ഒരു സ്വപ്നം – 1978
മുക്കുവനെ സ്നേഹിച്ച ഭൂതം – 1978
കൽപ്പവൃക്ഷം – 1978
അഷ്ടമുടിക്കായൽ – 1978
ഈ ഗാനം മറക്കുമോ – 1978
നിവേദ്യം – 1978
അനുഭൂതികളുടെ നിമിഷം – 1978
അവർ ജീവിക്കുന്നു – 1978
പുത്തരിയങ്കം – 1978
ശത്രുസംഹാരം – 1978
മദനോത്സവം – 1978
മദാലസ – 1978
രണ്ടു ജന്മം – 1978
ജയിക്കാനായ്‌ ജനിച്ചവൻ – 1978
ഭാര്യയും കാമുകിയും – 1978
സൗന്ദര്യം – 1978
അജ്ഞാതതീരങ്ങൾ – 1979
തകര – 1979
ചൂള – 1979
സായൂജ്യം – 1979
കൃഷ്ണപ്പരുന്ത് – 1979
എന്റെ നീലാകാശം – 1979
പുതിയ വെളിച്ചം – 1979
കഴുകൻ – 1979
അലാവുദ്ദീനും അൽഭുതവിളക്കും – 1979
പാപത്തിനു മരണമില്ല – 1979
വേനലിൽ ഒരു മഴ – 1979
വെള്ളായണി പരമു – 1979
കതിർമണ്ഡപം – 1979
അഗ്നിവ്യൂഹം – 1979
വിൽക്കാനുണ്ടു് സ്വപ്നങ്ങൾ – 1980
പപ്പു – 1980
രജനീഗന്ധി – 1980
അമ്പലവിളക്ക് – 1980
നട്ടുച്ചയ്ക്കിരുട്ട് – 1980
കലിക – 1980
പ്രളയം – 1980
ഏദൻ തോട്ടം – 1980
കരിപുരണ്ട ജീവിതങ്ങൾ – 1980
മിസ്റ്റർ മൈക്കിൾ – 1980
ഇത്തിക്കരപ്പക്കി – 1980
ബെൻസ്‌ വാസു – 1980
അരങ്ങും അണിയറയും – 1980
ഒരിക്കൽക്കൂടി – 1981
അഗ്നിശരം – 1981
തീക്കളി – 1981
കൊടുമുടികൾ – 1981
കോളിളക്കം – 1981
ഒരു നിമിഷം തരൂ – 1984
എന്റെ ഗ്രാമം – 1984
ഈ ശബ്ദം ഇന്നത്തെ ശബ്ദം – 1985
സൂര്യചക്രം – 1992
കഴകം – 1996
തീർത്ഥാടനം – 2001
സാരി – 2001
അനുരാഗം – 2002
സ്ഥിതി – 2003
വിനോദ യാത്ര – 2007
ഫ്‌ളാഷ്‌ – 2007
രൗദ്രം – 2008
പരുന്ത്‌ – 2008
വൈരം – 2009
അലക്സാണ്ടർ ദി ഗ്രേറ്റ് – 2010
കൂട്ടുകാർ – 2010
ശിക്കാർ – 2010
ആത്മകഥ – 2010
മേരിക്കുണ്ടൊരു കുഞ്ഞാട് – 2010
നഖരം – 2010
ലക്കി ജോക്കേഴ്സ് – 2011
ജനപ്രിയൻ – 2011
സ്പിരിറ്റ്‌ – 2012
അനാവൃതയായ കാപാലിക – 2013
തോംസൺ വില്ല – 2013
ടൂറിസ്റ്റ് ഹോം – 2013
റെബേക്ക ഉതുപ്പ് കിഴക്കേമല – 2013
ലേഡീസ് ആൻഡ്‌ ജെന്റിൽമാൻ – 2013
ഫ്ലാറ്റ് നമ്പർ 4ബി – 2013

അലക്സാണ്ടർ ഫ്ലെമിങ് – ചരമദിനം

11-03-1955

പെൻസിലിൻ കണ്ടുപിടിച്ചതു വഴി വൈദ്യശാസ്ത്രത്തിലെ ആന്റിബയോട്ടിക്ക് വിപ്ലവത്തിനു തുടക്കം കുറിച്ച സ്കോട്ടിഷ് ശാസ്ത്രജ്ഞനാണ് അലക്സാണ്ടർ ഫ്ലെമിങ് (ഓഗസ്റ്റ് 6, 1881 – മാർച്ച് 11, 1955). ഇരുപതാം നൂറ്റാണ്ടിലെ 100 മഹദ്വ്യക്തിത്വങ്ങളിൽ ഒരാളായി ടൈം മാസിക തിരഞെടുത്തത് ഫ്ലമിങ്ങിനെ ആണ്. 1945-ലെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരത്തിനും അദ്ദേഹം അർഹനായി. സിഫിലിസ്, ക്ഷയം മുതലായ അസുഖങ്ങൾക്കെതിരായി ഉള്ള ഏറ്റവും ഫലപ്രദമായ ഔഷധം ആണ് പെനിസിലിൻ.

ജനനവും വിദ്യാഭ്യാസവും

1881 ഓഗസ്റ്റ് 6-ന് ബ്രിട്ടണിലെ അയർ(Ayr) എന്ന ഗ്രാമത്തിൽ അലക്സാണ്ടർ ഫ്ലെമിങ് ജനിച്ചു. ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ഒരു കപ്പൽ കമ്പനിയിൽ ക്ലാർക്കായി ഫ്ലെമിങ് ലണ്ടനിലെത്തി. ജോലിയുപേക്ഷിച്ചു മെഡിസിൻ ‍പഠനത്തിനു ചേർന്നു.”Alexander Fleming Biography”. ശേഖരിച്ചത്: 2010-04-11.
ജീവശാസ്ത്രരംഗത്ത് ആവേശകരമായ ഗവേഷണങ്ങൾ നടക്കുന്ന കാലമായിരുന്നു അത്. ലൂയി പാസ്ചർ വികസിപ്പിച്ച വാക്സിനേഷൻ വിദ്യ വൈദ്യശാസ്ത്രരംഗത്തു വിപ്ലവകരമായ മാറ്റങ്ങൾക്കു വഴിയൊരുക്കി. ജർമ്മൻ ശസ്ത്രജ്ഞനായ റോബർട്ട് കോച്ച് ആന്ത്രാക്സിൻറെയും ക്ഷയരോഗത്തിൻറെയും കാരണം കണ്ടെത്തി. ഓരോ രോഗവും പ്രത്യേകം പ്രത്യേകം മൈക്രോബുകളാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം തെളിയിച്ചു.

ലോകമഹായുദ്ധവും ഗവേഷണവും

1914-ൽ ഒന്നാം ലോകമഹായുദ്ധം തുടങ്ങി. ഫ്ലെമിങ് അടങ്ങിയ ഗവേഷണ സംഘത്തിന് പട്ടാള സർവീസിൽ ‍പോകേണ്ടി വന്നു. ബാക്ടീരിയ വിഷബാധ മൂലം മുറിവുകൾ ‍പഴുത്ത് നരകയാതന അനുഭവിക്കുന്ന പട്ടാളകാർക്കു വേണ്ടി ഒന്നും ചെയ്യാൻ അവർക്കു കഴിഞ്ഞില്ല. ശരീര കലകളെ നശിപ്പിക്കാതെ അവയുൾക്കൊള്ളുന്ന ബാക്ടീരിയകളെ എങ്ങനെ നശിപ്പിക്കാം എന്നതിനെ കുറിച്ചായി ഫ്ലെമിങ്ങിൻറെ ചിന്ത.

1921-ൽ ഒരു ദിവസം ശക്തിയായ ജലദോഷത്തിൻറെ യാതന അനുഭവിക്കുകയായിരുന്ന ഫ്ലെമിങ് തൻറെ മൂക്കിൽ നിന്നൊഴുകിയ ദ്രാവകം ശേഖരിച്ചു. അത് ബാക്ടീരിയയെ വളർത്തുന്ന ഒരു ഡിഷിൽ ഒഴിച്ചു വെച്ചു. അത്ഭുതകരമയ അനുഭവമാണു ഫ്ലെമിങ്ങിനു കാണാൻ ‍കഴിഞ്ഞത്. മൂക്കുനീർ ‍വീണ ഭാഗത്തുണ്ടായിരുന്ന അണുക്കളെല്ലാം നശിച്ചുപോയിരുന്നു. മൂക്കുനീർ ‍മാത്രമല്ല കണ്ണുനീരും ഉമിനീരും അദ്ദേഹം പരീക്ഷിച്ചു. അവയ്ക്കെല്ലാം അണുനാശകശക്തിയുണ്ടെന്ന് കണ്ടറിയുകയും ചെയ്തു.

ശരീരദ്രവങ്ങളിലെ അണുനാശക വസ്തുവിനെ ലൈസോസൈം എന്നദ്ദേഹം വിളിച്ചു. ലയിക്കുന്ന അഥവാ അലിയിക്കുന്ന എന്ന അർത്ഥമാണ് ലൈസിസ് എന്ന വാക്കിനുള്ളത്. ലൈസോസൈം എന്നത് അണുജീവികളെ നശിപ്പിക്കാൻ ശരീരം പുറപ്പെടുവിക്കുന്ന ജീവാഗ്നിയാണെന്ന് അദ്ദേഹം തെളിയിച്ചു. ആ കണ്ടുപിടിത്തത്തിന് ശാസ്ത്രലോകം വേണ്ട പ്രാധാന്യം നൽകിയില്ല. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനങ്ങളെപ്പറ്റി ഏറെക്കാലം കഴിഞ്ഞാണു ലോകം മനസ്സിലാക്കിയത്.

പെൻസിലിന്റെ ജനനം

പെനിസിലിൻ എന്ന മാന്ത്രിക മരുന്ന്
1928 -ൽ മെഡിക്കൽ ഗവേഷണ കൗൺസിലിൻറെ പ്രസിദ്ധീകരണത്തിനുവേണ്ടി ഒരു പ്രബന്ധം തയ്യാറാക്കാനുള്ള പ്രവൃത്തിലായിരുന്നു ഫ്ലെമിങ്. സ്റ്റെഫലോകോക്കസ് എന്നയിനം ബാക്ടീരിയയെ കുറിച്ചാണ് ലേഖനമെഴുതേണ്ടത്. ധാരാളം രോഗങ്ങൾക്കു കാരണമായ ബാക്റ്റീരിയയാണ് സ്റ്റെഫലോകോക്കസ്. പരീക്ഷണങ്ങൾക്കായി അദ്ദേഹം അത്തരം ബാക്ടീരിയകളെ വളർത്തിയെടുക്കാൻ തുടങ്ങി.

ഒരു ദിവസം ഈ പാത്രങ്ങളിലൊന്ന് അടച്ചുവെക്കാൻ മറന്നുപോയി. ജനാലക്കരികിലിരുന്ന ഈ പാത്രത്തിൽ ഒരുതരം പൂപ്പൽ വളർന്നിരിക്കുന്നതായി ഫ്ലെമിങ്ങിൻറെ ശ്രദ്ധയിൽപ്പെട്ടു. പൂപ്പൽ ബാധിച്ച ബാക്ടീരിയൽ കൾച്ചർ എടുത്തുകളയുന്നതിനു പകരം അദ്ദേഹം അതു നിരീക്ഷിക്കുകയാണു ചെയ്തത്. ചുറ്റുമുള്ള ബാക്ടീരിയകൾ നശിച്ചുപോയതായി അദ്ദേഹം കണ്ടു.

ബാക്ടീരിയെ നശിപ്പിച്ച പൂപ്പലിനെ കൂടുതൽ പരിശോധനക്കായി വേർതിരിച്ചെടുത്തു. പെൻസിലിയം ഇനത്തിൽപ്പെട്ട (Pencillium notatium) ഒന്നായിരുന്നു ഈ പൂപ്പൽ അവയിൽനിന്നു വേർതിരിച്ചെടുത്ത പദാർത്ഥങ്ങൾക്ക് ബാക്ടീരിയകളുടെ വളർച്ച തടയാനുള്ള ശേഷിയുള്ളതായി അദ്ദേഹം മനസ്സിലാക്കി. പുതിയ പദാർഥത്തിന് പെൻസിലിൻ എന്ന പേരുനൽകി.

ചെയിനും ഫ്ലോറിയും

പെൻസിലിനെ ശുദ്ധരൂപത്തിൽ വേണ്ടത്ര അളവിൽ വേർതിരിച്ചെടുക്കാൻ കഴിയാത്തതിനാൽ അതിൻറെ ഉപയോഗം തെളിയിക്കാൻ ഫ്ലെമിങ്ങിനു കഴിഞ്ഞില്ല.ഒക്സ്ഫഡിലെ വൈദ്യശാസ്ത്ര ഗവേഷകരായിരുന്ന ഏണസ്റ്റ് ചെയിനും ഹോവാർഡ് ഫ്ലോറിയും ഫ്ലെമിങ്ങിനു കഴിയാതിരുന്ന ദൗത്യം 1940 – ൽ പൂർത്തീകരിച്ചു. 1941 ലാണ് മനുഷ്യനിൽ ആദ്യമായി പെൻസിലിൻ പരീക്ഷിച്ചത്. ചെയിനും ഫ്ലോറിയും വികസിപ്പിച്ചെടുത്ത ശുദ്ധമായ പെൻസിലിൻ അലക്സാണ്ടർ ഫ്ലെമിങ് തന്നെയാണ് ലിംബർട്ടിൽ പരീക്ഷിച്ചത്. ഇടവിട്ടു പെൻസിലിൻ കുത്തിവെപ്പുകൾ നൽകപ്പെട്ട ലിംബർട്ട് മരണക്കിടക്കയിൽനിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. അതോടെ ആ വാർത്ത ലോകമെങ്ങും പ്രചരിച്ചു. പെൻസിലിൻ ലോകപ്രശസ്തി നേടി. 1945 – ൽ ചെയിനും ഫ്ലോറിക്കുമൊപ്പം അലക്സാണ്ടർ ഫ്ലെമിങ് നൊബേൽ സമ്മാനം പങ്കിട്ടു.

1955 മാർച്ച് 11നു ഹൃദയാഘാതത്തെത്തുടർന്ന് അലക്സാണ്ടർ ഫ്ലെമിങ് മരണമടഞ്ഞു.

വിജയ് ഹസാരെ – ജന്മദിനം

11-03-1915

വിജയ് സാമുവൽ ഹസാരെ (11 മാർച്ച് 1915 – 18 ഡിസംബർ 2004) മുൻ ഇന്ത്യൻ ക്രിക്കറ്റുകളിക്കാരനും, 1951 മുതൽ 1953 വരെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. ഇന്ത്യൻ ടീമിനു ടെസ്റ്റ് പാവി ലഭിച്ചതിനു ശേഷം ആദ്യ വിജയം നേടിയ ടീമിന്റെ ക്യാപ്റ്റൻ വിജയ് ഹസാരെ ആയിരുന്നു. ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര തലത്തിൽ മുപ്പതു ടെസ്റ്റുകൾ കളിച്ച വിജയ് 47.65 ശരാശരിയിൽ 2192 റൺസും ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ 58.38 ശരാശരിയിൽ 18740 റൺസും നേടി. സച്ചിൻ തെണ്ടുൽക്കർ, സുനിൽ ഗാവസ്കർ, രാഹുൽ ദ്രാവിഡ് എന്നിവര്ക്കു ശേഷം ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണിത്.

11-03-1993

മഞ്ജിമ മോഹൻ – ജന്മദിനം

11-03-1993

മഞ്ജിമ മോഹൻ, നിവിൻ പോളി എന്നിവർ വേഷമിട്ട ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിൽ നിന്ന് ഒരു ഗാനം
നീലാമ്പലിൻ….
ചിത്രം : ഒരു വടക്കൻ സെൽഫി
വരികൾ : മനു മഞ്ജിത്‌
സംഗീതം: ഷാൻ റഹ്മാൻ
പാടിയത്‌ : അരുൺ ആലാട്ട്‌, കാവ്യ അജിത്‌

ഒരു മലയാള തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ പാലക്കാട് നിന്നുള്ള മഞ്ജിമ 1990-2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു. 1993 മാർച്ച്‌ 11 ന്‌ ജനിച്ചു. മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു. 2015ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. തിരുവനന്തപുരം നിർമ്മല ഭവൻ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു കഴിഞ്ഞ മഞ്ജിമ സ്റ്റെല്ല മാരീസ് കോളേജിൽ (ചെന്നൈ, തമിഴ് നാട്) നിന്നും കണക്കിൽ ബിരുദമെടുത്തു.

അഭിനയിച്ച ചലചിത്രങ്ങൾ

1998 കളിയൂഞ്ഞാൽ ഗൗരിയുടെ കുട്ടിക്കാലം മലയാളം ബാലതാരം

1998 മയില്പീലിക്കാവ് ഗായത്രിയുടെ ബന്ധു മലയാളം ബാലതാരം

1999 സാഫല്യം ശ്രീതു മോൾ മലയാളം ബാലതാരം

2000 പ്രിയം അനു മലയാളം ബാലതാരം

2000 തെങ്കാശിപട്ടണം ദേവൂട്ടിയുടെ കുട്ടിക്കാലം മലയാളം ബാലതാരം

2000 മധുരനൊമ്പരക്കാറ്റ് മായ മലയാളം കേരള സംസ്ഥാന ചലചിത്ര അവാർഡ് (ബാലതാരം)

2001 Sundara Purushan സൂര്യനാരായണന്റെ മകൾ മലയാളം ബാലതാരം

2002 താണ്ഡവം മലയാളം ബാലതാരം

2015 ഒരു വടക്കൻ സെൽഫി – ജോർജ്ജ് മലയാള

2019 മിഖായേൽ – മലയാളം നായിക

11-03-1914

കലാമണ്ഡലം കൃഷ്ണൻ നായർ – ജന്മദിനം

11-03-1914

കലാമണ്ഡലം കൃഷ്ണൻ നായർ (മാർച്ച്‌ 11, 1914 – ആഗസ്റ്റ്‌ 15, 1990) വളരെ പ്രസിദ്ധൻ ആയ കഥകളി നടൻ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ കഥകളി നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ കണക്കാക്കുന്നു. കണ്ണൂർ ജില്ലയിലെ ചെറുതാഴത്ത് ജനിച്ച ഇദ്ദേഹം വാരണക്കോട്ടില്ലത്തിന്റെ കീഴിലെ കഥകളിയോഗത്തിലാണ് പഠനം ആരംഭിച്ചത്. അവിടെ നിന്ന് കിട്ടിയ സഹായം കൊണ്ടാണ് തുടർപഠനങ്ങൾ സാധിച്ചത്. ഇദ്ദേഹത്തിന്റെ ഗുരുക്കന്മാർ സർവശ്രീ ഗുരു ചന്തു പണിക്കർ, ഗുരു കുഞ്ചു കുറുപ്പ്, ഗുരു പട്ടിക്കാംതൊടി രാവുണ്ണി മേനോൻ, ഗുരു കവളപ്പാറ നാരായണൻ നായർ തുടങ്ങിയ പ്രഗൽഭർ ആയിരുന്നു. ഇതിനു പുറമേ നാട്യാചാര്യൻ മാണി മാധവ ചാക്യാരിൽ നിന്നും രസാഭിനയം, നേത്രാഭിനയം എന്നിവയും പ്രത്യേകം പഠിക്കുക ഉണ്ടായി. പദ്മശ്രീ തുടങ്ങി നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെ വളർത്തിയെടുക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച കലാമണ്ഡലം കല്യാണിക്കുട്ടിയമ്മയായിരുന്നു ഇദ്ദേഹത്തിന്റെ പത്നി. പ്രമുഖ ചലച്ചിത്ര-നാടക നടൻ കലാശാല ബാബു ഇദ്ദേഹത്തിന്റെ പുത്രനായിരുന്നു.

പുരസ്കാരങ്ങൾ

പദ്മശ്രീ – 1970
കേരള സംഗീത നാടക അക്കാദമി അവാർഡ് & ഫെല്ലോഷിപ്പ്
കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് & ഫെല്ലൊഷിപ്പ് – 1968
കൊച്ചിരാജാവിന്റെ വീരശൃംഖല
മൈസൂർ രാജാവിന്റെ സ്വർണ്ണമെഡൽ
നാട്യരത്നം ബഹുമതി-പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു
പ്രധാന കൊട്ടാരനടൻ (തിരുവിതാംകൂർ രാജാവ്)

അഭിനയം.

-പച്ച,കത്തി,കരി,താടി,മിനുക്ക് എന്നിങ്ങനെ എല്ലാ വേഷവിഭാഗങ്ങളിലും ഒരുപോലെ തിളങ്ങിയ മഹാനടൻ

11-03-2013

കലാമണ്ഡലം രാമൻകുട്ടിനായർ – ചരമദിനം

11-03-2013

കഥകളി നടനും കേരള കലാമണ്ഡലത്തിലെ മുൻ അധ്യാപകനും പ്രിൻസിപ്പാളും ആയിരുന്നു കലാമണ്ഡലം രാമൻകുട്ടി നായർ (ജനനം: മേയ് 25, 1925 – മാർച്ച്‌ 11, 2013).

കലാമലണ്ഡത്തിൽ

1952ൽ കലാമണ്ഡലത്തിൽ വിദ്യാർത്ഥിയായി എത്തിയ അദ്ദേഹത്തെ 1960ൽ കലാമണ്ഡലത്തിൽ അഭ്യാസം പൂർത്തിയാക്കിയതിന്റെ അടുത്ത ദിവസം തന്നെ മഹാകവി വള്ളത്തോൾ അദ്ദേഹത്തെ അവിടെ അദ്ധ്യാപകനായി നിയമിച്ചു. അതിന് ശേഷം പ്രിൻസിപ്പലായി സ്ഥാനക്കയറ്റം കിട്ടിയ ഇദ്ദേഹം 1987ലാണ് കലാമണ്ഡലത്തിൽ നിന്ന് വിരമിച്ചത്. സുപ്രസിദ്ധ കഥകളി കലാകാരനായ കലാമണ്ഡലം ഗോപിയുൾപ്പടെ ഒട്ടേറെ പ്രഗൽഭർ അദേഹത്തിന്റെ ശിഷ്യരാണ്.

അരങ്ങിൽ

പട്ടിക്കാംതൊടി രാവുണ്ണി മേനോൻ ആയിരുന്നു അദ്ദേഹത്തിന്റെ ഗുരു. കഥകളിയിൽ കല്ലുവഴിച്ചിട്ടയുടെ അമരക്കാരനായിരുന്നു അദ്ദേഹം. കേരളത്തിലെ എക്കാലത്തെയും മികച്ച കത്തിവേഷക്കാരിൽ ഒരാളായി രാമൻകുട്ടി നായർ കരുതപ്പെടുന്നു. രാവണോൽഭവത്തിലെയും ബാലിവിജയത്തിലെയും രാവണൻ, തോരണയുദ്ധത്തിലെ ഹനുമാൻ, നരകാസുരൻ, ദുർവാസാവ്, കിർമ്മീരവധത്തിലെ ധർമ്മപുത്രർ, കാലകേയവധത്തിലെയും സുഭദ്രാഹരണത്തിലെയും അർജുനൻ തുടങ്ങിയവയാണ് രാമൻകുട്ടിനായരുടെ പ്രധാന വേഷങ്ങൾ.

കുടുംബം

1925 മെയ് 25-ന് വെള്ളിനേഴിക്കടുത്ത് കുറുവട്ടൂരിലാണ് കലാമണ്ഡലം രാമൻകുട്ടി നായർ ജനിച്ചത്. തെങ്ങിൻതോട്ടത്തിൽ കുഞ്ഞിമാളു അമ്മയുടെയും നാരായണൻ നായരുടെയും മകനാണ് രാമൻ കുട്ടി നായർ.

സരസ്വതിയമ്മയാണ് ഭാര്യ. നാരായണൻകുട്ടി, വിജയലക്ഷ്മി, അപ്പുക്കുട്ടൻ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ.

പുരസ്കാരങ്ങൾ

2014-ൽ പത്മഭൂഷൺ പുരസ്കാരം ലഭിച്ച ഇദ്ദേഹത്തിന് 2000 ൽ ഏർപ്പെടുത്തിയ കേരള സർക്കാരിന്റെ പ്രഥമ കഥകളിപുരസ്‌കാരവും ലഭിച്ചു. 1967-ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡും 1969-ൽ കേരള സംഗീതനാടക അക്കാദമി അവാർ‍ഡും നേടി. കലാമണ്ഡലം സ്‌പെഷൽ അവാർഡ് (2015), മധ്യപ്രദേശിലെ കാളിദാസ സമ്മാൻ (1963), കലാമണ്ഡലം ഫെലോഷിപ്പ്, എമറിറ്റസ് ഫെലോഷിപ്പ്, നർത്തകചക്രവർത്തി അവാർഡ് (2016), കലാരത്‌നം അവാർഡ് (2011), മുംബൈ ശ്രീ ഗുരുവായൂരപ്പൻ പുരസ്‌കാരം (2011), കേന്ദ്ര സംഗീതനാടക അക്കാദമി ത്‌ന അവാർഡ് (2014) എന്നിവയും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കൊച്ചിൻ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി കലാമണ്ഡലം രാമൻകുട്ടി നായർക്ക് ഓണററി ഡോക്ടറേറ്റ് ബിരുദം സമ്മാനിച്ചു. 1990 ഡിസംബർ നാലാം തിയ്യതി എസ്എംഎസ് ഓഡിറ്റോറിയത്തിൽ വച്ച് രാവിലെ 11.45ന് നടന്ന ചടങ്ങിൽ അന്നത്തെ കേരളത്തിലെ ഗവർണർ ആയിരുന്ന ശ്രീ. ആർ.എസ്. ഗവായ് രാമൻകുട്ടി നായർക്ക് ബിരുദം സമ്മാനിച്ചു. ചടങ്ങിൽ അന്നത്തെ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന എം.എ. ബേബിയും പങ്കെടുത്തു.

സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ രാമൻകുട്ടിനായരുടെ നാമധേയത്തിൽ തന്നെ 73 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഡോക്യുമെന്ററി സംവിധാനം ചെയ്തിരുന്നു. ഇത് 2005ലെ ദില്ലി രാജ്യാന്തരചലചിത്രമേളയുടെ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇത് കൂടാതെ ലണ്ടൻ ഫിലിം ഫെസ്റ്റിവൽ അടക്കമുള്ള ലോകത്തിലെ വിഖ്യാത ചലച്ചിത്രമേളകളിൽ ഈ ഡോക്യമെന്ററി പ്രദർശിപ്പിച്ചിട്ടുണ്ട്.

‘തിരനോട്ടം’ എന്ന പേരിൽ രാമൻകുട്ടി നായർ അദ്ദേഹത്തിന്റെ അത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മരണം

വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് പാലക്കാട് വെള്ളിനേഴി ഞാളാകുറിശിയിലെ വീട്ടിൽ വെച്ച് ഇദ്ദേഹം 2013 മാർച്ച്‌ 11ന് അന്തരിച്ചു.

ബോബി കൊട്ടാരക്കര – ജന്മദിനം

11-03-1952

മലയാളചലച്ചിത്ര വേദിയിലെ ഒരു നടനായിരുന്നു ബോബി കൊട്ടാരക്കര.

ചലച്ചിത്ര ജീവിതം

മുച്ചീട്ടുകളിക്കാരന്റെ മകൾ എന്ന ചിത്രത്തിലൂടെയാണ് ബോബി ചലച്ചിത്ര ലോകത്തേക്ക് വന്നത്. പിന്നീട് ഏകദേശം 300 ലധികം ചിത്രങ്ങളിൽ അഭിനയിച്ചു. കണ്ണെഴുതി പൊട്ടും തൊട്ട്, ഗോളാന്തരവാർത്തകൾ, കാഴ്ചക്കപ്പുറം, ചിത്രം എന്നിവ ചില ശ്രദ്ധേയമായ ചിത്രങ്ങളാണ്. ഇത് കൂടാതെ ചില ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

2000-ൽ വക്കാലത്ത് നാരാ‍യണൻ കുട്ടി എന്ന ജയറാം അഭിനയിച്ച ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് അദ്ദേഹം മരണമടഞ്ഞത്.

ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ – ചരമദിനം

11-03-1950

ആർതർ ജെഫ്റി ഡെം‌പ്‌സ്റ്റെർ യു.എസ്. ഭൗതികശാസ്ത്രജ്ഞനായിരുന്നു. യുറേനിയം-235 എന്ന മൂലകം കണ്ടുപിടിച്ചതും മാസ്സ് സ്പെക്ട്രോമീറ്റർ എന്ന ഉപകരണം ആദ്യമായി നിർമിച്ചതും ഇദ്ദേഹമാണ്. ഡെം‌പ്‌സ്റ്റെർ 1886 ഓഗസ്റ്റ് 14-ന് ടൊറന്റോയിൽ ജനിച്ചു. ഷിക്കാഗോ സർവ്വകലാശാലയിൽനിന്ന് 1916-ൽ ഡോക്ടറേറ്റ് നേടി. തുടർന്ന് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിച്ചു.

മാസ്സ് സ്പെക്ട്രോമീറ്റർ
ഡെംപ്‌സ്റ്റെർ വികസിപ്പിച്ചെടുത്ത മാസ്സ് സ്പെക്ട്രോമീറ്റർ ഉപയോഗിച്ച് ഒരു സാമ്പിൾ പദാർഥത്തിൽ അടങ്ങിയിട്ടുള്ള വ്യത്യസ്ത അണുകേന്ദ്രങ്ങളുടെ (atomic nuclei) അളവുകൾ തിട്ടപ്പെടുത്താൻ കഴിയുന്നു. വസ്തുക്കളുടെ രാസഘടന അപഗ്രഥിക്കുന്നതിനും ഒരു മൂലകത്തിന്റെ വ്യത്യസ്ത സമസ്ഥാനികങ്ങളുടെ (isotopes) താരതമ്യ അളവു നിർണയിക്കുന്നതിനും മാസ്സ് സ്പെക്ട്രോമീറ്റർ ഉപയോഗപ്പെടുത്തുന്നുണ്ട്. യുറേനിയം മൂലകത്തിൽ, U-238 നോടൊപ്പം ആയിരത്തിന് ഏഴ് എന്ന തോതിൽ U-235 എന്ന സമസ്ഥാനികം കൂടി അടങ്ങിയിരിക്കുന്നതായി 1935-ൽ ഡെംപ്‌സ്റ്റെർ കണ്ടെത്തി. U-235 ഉപയോഗപ്പെടുത്തി ശൃംഖലാ പ്രതിപ്രവർത്തനം (chain reaction) നിലനിറുത്തിക്കൊണ്ട് അറ്റോമിക ഫിഷൻ പ്രക്രിയയിലൂടെ വളരെ ഉയർന്ന അളവിൽ ഊർജം പുറപ്പെടുവിക്കാൻ കഴിയുമെന്ന് നീൽസ് ബോർ എന്ന ശാസ്ത്രജ്ഞൻ പ്രവചിച്ചു. ഇതോടെ അണുബോംബിന്റെ നിർമിതിക്ക് U-235 ഉപയോഗിക്കപ്പെട്ടു.

മാസ്സ് സ്പെക്ട്രോഗ്രാഫ്
പിന്നീട് ഡെംപ്‌സ്റ്റർ, ഡബിൾ ഫോക്കസ്സിങ് ഇനത്തിൽപ്പെട്ട മാസ്സ് സ്പെക്ട്രോഗ്രാഫ് നിർമിച്ചു. ഈ ഉപകരണം കൊണ്ട് അണുകേന്ദ്രത്തിന്റെ പിണ്ഡം (mass) നിർണയിക്കാൻ കഴിയുന്നു. പിൽക്കാലത്ത് മാസ്സ് സ്പെക്ട്രോസ്കോപ്പിയിൽ വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്തുകൊണ്ട് സ്ഥിരത കൂടിയ (stable) സമസ്ഥാനികങ്ങൾ കണ്ടുപിടിക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. 1950 മാർച്ച് 11-ന് ഫ്ലോറിഡയിൽ ഇദ്ദേഹം നിര്യാതനായി.

വിഷ്ണു ഉണ്ണികൃഷ്ണൻ – ജന്മദിനം

11-03-1987

വിഷ്ണു ഉണ്ണിക്കൃഷ്ണൻ വേഷമിട്ട ‘കട്ടപ്പനയിലെ ഹൃത്വിക്‌ റോഷൻ ‘ എന്ന ചിത്രത്തിലെ ഗാനം
മിന്നാമിന്നിക്കും …
ചിത്രം : കട്ടപ്പനയിലെ ഹൃത്വിക്‌ റോഷൻ
വരികൾ : ഹരിനാരായണൻ
സംഗീതം : നാദിർഷാ
പാടിയത്‌ : ശങ്കർ മഹാദേവൻ

വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്ത്യൻ ചലച്ചിത്ര താരവും തിരക്കഥ രചൈതാവുമാണ്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

1987 മാർച്ച്‌ 11 ന്‌ എറണാകുളം ജില്ലയിൽ ജനിച്ചു . രണ്ട്‌ സഹോദരിമാർ ഉണ്ട്‌
ലക്ഷ്മി പ്രിയ, രശ്മി (അമ്പിളി ) എന്നിവർ ആണിവർ .

സിനിമ

എന്റെ വീട്‌ അപ്പൂന്റെം എന്ന ചിത്രത്തിലൂടെ രംഗത്ത്‌ വന്ന വിഷ്ണു ഉണ്ണികൃഷ്ണൻ ബിബിൻ ജോർജിനൊപ്പം ചേർന്ന് ആദ്യം തിരക്കഥ രചിച്ച ചിത്രമാണ്‌ അമർ അക്ബർ ആന്റണി. പിന്നീട്‌ ബിബിൻ ജോർജിനൊപ്പം തിരക്കഥ എഴുതിയ കട്ടപ്പനയിലെ ഹൃത്വിക്‌ റോഷൻ എന്ന ചിത്രത്തിൽ നായകനായി അഭിനയിക്കുകയും ചിത്രം ഹിറ്റ്‌ ആവുകയും ചെയ്തു. നാദിർഷ ആയിരുന്നു 2 ചിത്രങ്ങളുടെയും സ്വിധായകൻ.. പിന്നീട്‌ നായകൻ ആയി ഔട്ട്‌ ഓഫ്‌ റേഞ്ച്‌, വികട കുമാരൻ, നിത്യഹരിത നായകൻ , ചിൽഡ്രൻസ്‌ പാർക്ക്‌ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു പിന്നീട്‌ ഒരു യമണ്ടൻ പ്രേമകഥ എന്ന ചിത്രത്തിനും തിരക്കഥ എഴുതി .

ഏഷ്യാനെറ്റ്‌, വനിത അവാർഡുകൾ ലഭിച്ചിട്ടുണ്ട്‌.

വിവാഹം

വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാണ്.ഐശ്യര്യ എന്നാണ് വിഷ്ണുവിന്റെ ഭാര്യയുടെ പേര്. 2020 ഫെബ്രുവരി 2 ന്‌ കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു വിവാഹം.കൊച്ചി, കലൂര് വച്ച് നടന്ന വിവാഹറിസപ്ഷനിൽ മലയാളതാരങ്ങൾ ആശംസകൾ അറിയിക്കാൻ എത്തി. മമ്മൂട്ടി, മോഹൻലാൽ, നാദിർഷ, വിജയരാഘവൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ എത്തിയിരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6