Skip to content

chithrodayamflashnews.com

November 28, 2026 9:04 am

അൻസിലിന്റെ മൊഴി വഴിത്തിരിവായി ; അഥീന 
കീടനാശിനി 
വാങ്ങിയതിന്റെ 
തെളിവ്‌ ലഭിച്ചു

കോതമംഗലംആശുപത്രിയിൽ എത്തിക്കുന്നതിനിടെ അൻസിൽ പൊലീസിന്‌ നൽകിയ മരണമൊഴിയാണ്‌ കേസിൽ വഴിത്തിരിവായത്‌. അഥീന തനിക്ക്‌ വിഷം തന്നുവെന്നായിരുന്നു അൻസിലിന്റെ മൊഴി. ‘മരിച്ചു’ എന്ന്‌ ഉറപ്പാക്കിയ ശേഷമാണ്‌ പൊലീസിനെയും അൻസിലിന്റെ വീട്ടുകാരെയും അഥീന വിവരം അറിയിച്ചത്.

ആത്മഹത്യാശ്രമം എന്നാണ് എല്ലാവരോടും പറഞ്ഞത്. എന്നാൽ, അപ്പോഴും ബോധമുണ്ടായിരുന്ന അൻസിൽ ആംബുലൻസിൽ കയറ്റുന്നതിനിടെ അഥീനയാണ് വിഷം നൽകിയതെന്ന് പൊലീസിനോടും ബന്ധുവിനോടും പറഞ്ഞു. ഇതോടെയാണ്‌ അഥീനയുടെ പങ്ക്‌ വെളിപ്പെട്ടത്‌.

അൻസിലിന്റെ മെബൈൽ ഫോൺ അഥീന വീടിനു സമീപത്ത്‌ കാടുപിടിച്ച സ്ഥലത്തേക്ക് എറിഞ്ഞിരുന്നു. പൊലീസ് കണ്ടെടുത്ത ഈ ഫോണിൽനിന്നും അഥീനയുടെ ഫോണിൽനിന്നും നിർണായകതെളിവുകളും പൊലീസിന് ലഭിച്ചു.

അന്വേഷണത്തിൽ, മാസങ്ങൾക്കുമുമ്പ് അഥീന കോതമംഗലം ചെറിയപള്ളിത്താഴത്തുള്ള കടയിൽനിന്ന് കീടനാശിനി വാങ്ങിച്ചതായുള്ള സുപ്രധാന തെളിവ് ലഭിച്ചു. മാലിപ്പാറയിൽ അഥീനയുടെ വീടിനുചുറ്റുമുണ്ടായിരുന്ന സിസിടിവി കാമറകളുടെ ഹാർഡ് ഡിസ്ക് അപ്രത്യക്ഷമായതായും കണ്ടെത്തി. ഇത് കണ്ടെടുക്കാൻ ശ്രമം തുടങ്ങി.

ശാസ്ത്രീയ തെളിവെടുപ്പിനുശേഷമാണ്‌ പൊലീസ് അഥീനയെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്‌. പോസ്‌റ്റുമോർട്ടത്തിൽ ‘പരാക്ക്വേറ്റ്’ എന്ന കീടനാശിനി അകത്തുചെന്നതാണ് മരണകാരണമെന്ന് തെളിഞ്ഞു. ആസൂത്രിത കൊലപാതകമാണെന്നും ഹാർഡ് ഡിസ്ക് ലഭിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നും കോതമംഗലം എസ്എച്ച്‌ഒ പി ടി ബിജോയ് പറഞ്ഞു.”

2 Comments
Ernest4002 August 3, 2025
| |
Nova1166 August 2, 2025
| |
Whatsapp Image 2024 04 01 At 18.33.29 B82062e6