Skip to content

chithrodayamflashnews.com

November 28, 2026 8:20 am

മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമയിൽ സജീവമാവുന്നുവെന്ന വാർത്തകൾക്കിടെ മലയാളത്തിന്റെ മഹാനടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ.

മമ്മൂട്ടി ആരോഗ്യംവീണ്ടെടുത്ത് സിനിമയിൽ സജീവമാവുന്നുവെന്ന വാർത്തകൾക്കിടെ മലയാളത്തിന്റെ മഹാനടനൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ. ഒരു പരിപാടിയിലെ വേദിയിൽ മമ്മൂട്ടിയെ ചുംബിക്കുന്ന ചിത്രമാണ് മോഹൻലാൽ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചത്. ഹൃദയത്തിന്റെ ഇമോജിക്കൊപ്പമാണ് മോഹൻലാലിന്റെ പോസ്റ്റ്.

പോസ്റ്റ് പങ്കുവെച്ച് നിമിഷങ്ങൾക്കുള്ളിൽ തന്നെ കമന്റുമായി ആരാധകരെത്തി. ഇന്നത്തെ എഫ്ബി തൂക്കാനുള്ള പോസ്റ്റ് എന്നാണ് ഒരു ആരാധകന്റെ കമന്റ്. ഇരുവരും പരസ്പരം അഭിസംബോധനചെയ്യുന്ന പേരുകൾ ഓർമിപ്പിച്ച് ലാലുലിന്റെ ഇച്ചാക്ക, ഹരികൃഷ്ണൻസ്, ബിഗ് എംസ് എന്നിങ്ങനെ പോകുന്നു കമൻ്റുകൾ. മമ്മൂട്ടിയുടെ ആരോഗ്യസ്ഥതി സംബന്ധിച്ച വാർത്തകൾക്കുപിന്നാലെ മോഹൻലാൽ ശബരിമലയിൽ നടത്തിയ വഴിപാട്ഓർമിപ്പിച്ചും കമന്റുകളുണ്ട്. ലാലേട്ടന്റെ പ്രാർഥന ഫലം കണ്ടുവെന്നാണ് കമന്റ്.

എമ്പുരാന്റെ റിലീസിന് മുമ്പായി നടത്തിയ ശബരിമല ദർശനത്തിനിടെയാണ് മോഹൻലാൽ മമ്മൂട്ടിക്കായി വഴിപാട് കഴിപ്പിച്ചത്. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം എന്ന പേരിലായിരുന്നു വഴിപാട് നടത്തിയത്. മമ്മൂട്ടിക്കായി ഉഷഃപൂജ വഴിപാടായിരുന്നു മോഹൻലാൽ നടത്തിയത്

ആരോഗ്യപ്രശ്ന‌നങ്ങളെത്തുടർന്ന് മമ്മൂട്ടി കുറച്ചുകാലമായി സിനിമയിൽനിന്ന് മാറി നിൽക്കുകയായിരുന്നു. താരം ആരോഗ്യം വീണ്ടെടുത്തതായി അറിയിച്ച് നിരവധി ചലച്ചിത്ര പ്രവർത്തകർ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മമ്മൂട്ടി പൂർണ്ണ ആരോഗ്യം വീണ്ടെടുത്തുവെന്ന് നടി മാലാ പാർവതി അറിയിച്ചിരുന്നു. നിർമാതാക്കളായ എസ്. ജോർജ്, ആന്റോ ജോസഫ്, സംവിധായകരായ റത്തീന, ജൂഡ് ആന്തണി ജോസഫ്, നടൻ രമേഷ് പിഷാരടി, എംപിമാരായ കെ.സി. വേണുഗോപാൽ, ജോൺ ബ്രിട്ടാസ് അടക്കം നിരവധിപ്പേർ മമ്മൂട്ടിയുടെ തിരിച്ചുവരവിൽ സന്തോഷം പങ്കുവെച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6