Skip to content

chithrodayamflashnews.com

Asnap 1409

പ്രണയാഭ്യർത്ഥന നിരസിച്ചു; നാഗ്പൂരിൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തി കെട്ടിത്തൂക്കി അയൽവാസി

നാഗ്പൂരിൽ 23 വയസ്സുകാരിയായ കോളേജ് വിദ്യാർത്ഥിനി പ്രാചി ഹേംരാജിനെ കൊലപ്പെടുത്തിയ കേസിൽ അയൽവാസി അറസ്റ്റിൽ.t ആത്മഹത്യയെന്ന് കരുതിയ സംഭവം കൊലപാതകമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെയാണ് പുറംലോകമറിഞ്ഞത്. സംഭവത്തിൽ അയൽവാസിയായ ശേഖർ അജബ്രാവോ ധോറെയെ (38) പോലീസ് അറസ്റ്റ് ചെയ്തു. പ്രണയാഭ്യർത്ഥന നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. പ്രാചിയുടെ വീട്ടുകാർ ജോലിക്ക് പോയ സമയം നോക്കി വീട്ടിൽ അതിക്രമിച്ചു കയറിയ ശേഖർ, പ്രാചിയെ ശ്വാസം മുട്ടിച്ചും തല ചുവരിലിടിച്ചും കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ മൃതദേഹം ഷാൾ ഉപയോഗിച്ച് കെട്ടിത്തൂക്കി. പ്രാചിയുടെ തലയിലേറ്റ ഗുരുതരമായ പരിക്കും മറ്റ് ശാരീരിക മുറിവുകളും കണ്ടെത്തിയതോടെയാണ് പോലീസ് അന്വേഷണം ശേഖറിലേക്ക് എത്തിയത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6