Skip to content

chithrodayamflashnews.com

Asnap 1409

ശബരിമല സ്വർണകൊള്ള കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ കട്ടിളപ്പാളിയിലെ സ്വർണം അപഹരിച്ച കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷക സംഘം (എസ്ഐടി) കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ സ്വാഭാവിക ജാമ്യത്തിന് അർഹനാണെന്നു കാട്ടി നൽകിയ ഹർജിയിലാണ് വിധി.
ദ്വാരപാലക ശിൽപ്പപാളിയിലെ സ്വർണം അപഹരിച്ച കേസിൽ ജനുവരി 21ന് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കട്ടിളപ്പാളിക്കേസിൽ ബുധനാഴ്ച നടന്ന വാദത്തിൽ സ്വാഭാവിക ജാമ്യം നൽകുമെങ്കിൽ കർശന ഉപാധികൾ ഉറപ്പാക്കണമെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അതേസമയം,റ്റൊന്റി ഫോർ ന്യൂസ് ഇരുകേസിലും ജുഡീഷ്യൽ റിമാൻഡ് അവസാനിച്ചതിനെ തുടർന്ന് ഉണ്ണിക്കൃഷ്ണ‌ൻ പോറ്റിയെ കോടതിയിൽ ഹാജരാക്കിയിരുന്നു


എലിക്ക് വിഷംവയ്‌‌ക്കുന്നതിനിടെ ഗ്ലാസിൽ തെറിച്ചുവീണു; അറിയാതെ വെള്ളംകുടിച്ച വീട്ടമ്മ‌‌യ്‌‌ക്ക് ദാരുണാന്ത്യം

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ പ്രക്രിയയിലെ സംസ്ഥാനത്തിന്റെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയിൽ നേരിട്ടെത്തി അറിയിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി

ചിത്രോദയം Dew Drops

 

 

 

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6