Skip to content

chithrodayamflashnews.com

November 29, 2026 12:34 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

24-ാമത്തെ വയസിൽ എനിക്ക് കാൻസർ, ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു, ഇന്ന് ജീവിതം പാഷനാണ്’; മമ്ത മോഹൻദാസ്

ഞാൻ എന്നും പറയുന്നൊരു കാര്യമുണ്ട്. കാൻസറിന് അങ്ങനെ പ്രത്യോക ദിവസമൊന്നും ഇല്ല. ആർക്കും ഏത് നിമിഷവും എന്തും സംഭവിക്കാം. ഇപ്പോൾ വളരെ കോമണായി പറയുന്നൊരു കാര്യമുണ്ട്, ലൈഫ് ഈസ് വെരി ഷോർട്ട്. അല്ലേ? നിങ്ങൾ വലിയ ആളാണെങ്കിലും ചെറിയ ആളാണെങ്കിലും കാൻസറെന്നല്ല ഏത് രോഗവും ആർക്ക് വേണമെങ്കിലും എപ്പോ വേണമെങ്കിലും സംഭവിക്കാം. ഞാനതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ്. എൻ്റെ 24-ാമത്തെ * വയസിലായിരുന്നു കാൻസർ കണ്ടുപിടിക്കുന്നത്. ഹോഡ്‌ജ്കിൻ ലിംഫോമ(കഴുത്ത്, നെഞ്ച്, കക്ഷം, ഞരമ്പ് എന്നിവിടങ്ങളിലെ ലിംഫ് നോഡുകളെ ഇത് ബാധിക്കുന്നു.) ആയിരുന്നു എനിക്ക്. അന്നത്തെ കാലത്ത് ഇതെ കുറിച്ചുള്ള ഒരു വിവരവും ഓൺലൈനിൽ ലഭ്യമായിരുന്നില്ല. എന്ത് ചെയ്യണമെന്നൊന്നും എനിക്ക് ഒരുഐഡിയ ഉണ്ടായിരുന്നില്ല.

മതാപിതാക്കൾക്കും. എൻ്റെ കാൻസർ ടൈപ്പിന്റെ റിസർച്ച് സ്റ്റഡി വരുന്നത് 40 വർഷത്തിന് ശേഷമാണ്. 2014ൽ ഒരു ക്ലിനിക്കൽ സ്റ്റഡിയുടെ ഭാഗമായിട്ടുണ്ട് ഞാൻ. എല്ലാ ട്രീറ്റ്‌മെന്റും ഫെയിലായ സമയത്തായിരുന്നു അത്.
അത്ഭുതമായിരുന്നു അത്. ആ ഡ്രഗിന്റെ സ്റ്റഡി നടക്കുന്നത് 1984ൽ ആയിരുന്നു ഞാൻ ജനിച്ച വർഷം. എനിക്കൊപ്പം തന്നെ അതിൻ്റെ പരീക്ഷണവും നടന്നു കൊണ്ടിരുന്നു. ആ ഡ്രഗ് കാരണമാണ് ഞാനിന്നിവിടെ നിൽക്കുന്നത്.ആരോഗ്യകരമായ ജീവിതം, പുകവലി പാടില്ല, മദ്യപാനം പാടില്ല, എക്‌സൈസ് എന്നൊക്കെ പലരും പറഞ്ഞു. ഇതെല്ലാം ഞാനും ചെയ്തതാണ്. വളരെ ആക്ടീവ് ആയിരുന്നു, ദിവസവും എക്‌സൈസ് ചെയ്യുമായിരുന്നു. പക്ഷേ എനിക്ക് കാൻസർ വന്നു. നമ്മുടെ ജീവിതത്തിന് ഒരു ഗ്യാരന്റിയും ഇല്ല. പ്രശ്‌നങ്ങൾ വരുമ്പോൾ അത് നേരിടാനുള്ള മനക്കരുത്താണ് നമുക്ക് വേണ്ടത്. – എനിക്കതിന് സാധിക്കുമെങ്കിൽ ആർക്കും അതിന് സാധിക്കും. വിഷമം നമുക്ക് തുണയാകില്ല. ജീവിതത്തോട് ഇനിക്കിപ്പോൾ പാഷനാണ്. കഷ്ടപ്പെട്ടിട്ട് തിരിച്ച് കിട്ടിയ ജീവിതമാണ്.കാൻസർ പേഷ്യൻസിനെ ഒരിക്കലും സങ്കടത്തോടെ നോക്കല്ലേ, സഹതാപത്തോടെ നോക്കല്ലേന്ന് പലപ്പോഴും പറയാറുണ്ട്. കാരണം അതൊരിക്കലും അവരെ സഹായിക്കില്ല. അവരുടെ ഭാരം കൂട്ടാനല്ലല്ലോ കുറയ്ക്കാനല്ലേ നമ്മൾ കാണാൻ പോകുന്നത്. ഒരു ചിരി നിങ്ങളുടെ മുഖത്തുണ്ടാകണം. അത് അവരിൽ വലിയ പോസിറ്റീവ് എനർജിയാണ് നൽകുക. കാൻസറിൻ്റെ വാക്‌സിൻ ഭാവിയിൽ ഉണ്ടാകും. അതിപ്പോഴും റിസർച്ചിലാണ്

വരികൾ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6