കാമുകിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ പ്രമുഖ ബോഡി ബിൽഡറും ജിം പരിശീലകനുമായ യുവാവ് ജീവനൊടുക്കി. ബെംഗളൂരു മഹാലക്ഷ്മി ലേഔട്ടിൽ താമസിക്കുന്ന കിരൺ ആണ് മരിച്ചത് 26 വയസ്സായിരുന്നു പ്രായം. കഴിഞ്ഞ 3 വർഷമായി കിരൺ ഒരു യുവതിയുമായി പ്രണയത്തില്‍ ആയിരുന്നു. കഴിഞ്ഞ ദിവസം യുവതിയെ നേരിട്ട് കണ്ടപ്പോൾ, തന്റെ വിവാഹം വീട്ടുകാർ മറ്റൊരാളുമായി നിശ്ചയിച്ച വിവരം കിരണിനെ അറിയിച്ചു..
ഇതിൽ മനംനൊന്ത് വീട്ടിലെത്തിയ യുവാവ് മുറിയിൽ കയറി വാതിലടയ്ക്കുക ആയിരുന്നു. ഏറെ നേരമായിട്ടും കിരണിനെ പുറത്ത് കാണാത്തതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കടന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവസ്ഥലത്തുനിന്ന് പോലീസ് കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു..

വാക്ക് പാലിച്ച് പ്രധാനമന്ത്രി; സിദ്ധാര്‍ത്ഥിന്റെ കൈകളിലേക്ക് ആ കത്ത് എത്തി
24-ാമത്തെ വയസിൽ എനിക്ക് കാൻസർ, ഹോഡ്ജ്കിൻ ലിംഫോമ ആയിരുന്നു, ഇന്ന് ജീവിതം പാഷനാണ്’; മമ്ത മോഹൻദാസ്
No Comment.