ഷാർജ: പ്രവാസലോകത്തുനിന്ന് വീണ്ടും നോവിക്കുന്ന ഒരു വാർത്ത. പിതാവിനെ കാണാൻ സന്ദർശക വിസയിൽ ഷാർജയില്‍ എത്തിയ 2 വയസ്സുകാരൻ അലൻ റൂമി വാഹനാപകടത്തിൽ മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശികളായ ഷറഫുദ്ദീന്റെയും, സഫ്‌നയുടെയും മകനാണ് മരിച്ച അലൻ.
കഴിഞ്ഞ മാസമാണ് പിതാവിനോടൊപ്പം കുറച്ചുദിവസം ചിലവഴിക്കാനായി അലൻ ഷാർജയില്‍ എത്തിയത്. മകന്റെ കുസൃതികളും ചിരിയുമായി സന്തോഷം നിറഞ്ഞ ആ വീട് പെട്ടെന്നാണ് ഒരു നിമിഷത്തെ അപകടത്തിൽ നിശബ്ദമായത്. ബുധനാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടം ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളെയും തകർത്തെറിഞ്ഞു..
പിതാവിനോടൊപ്പം കളിച്ചുനടക്കേണ്ട പ്രായത്തിൽ, പ്രവാസ മണ്ണിൽ വെച്ച് അലൻ വിടപറയുമ്പോൾ അത് ആ കുടുംബത്തിന് മാത്രമല്ല, പ്രവാസി മലയാളി സമൂഹത്തിനാകെ വലിയ നോവായി മാറി. ദുബായ് അൽ ഖിസൈസ് ഖബർസ്ഥാനിൽ നടന്ന സംസ്കാര ചടങ്ങുകളിൽ കണ്ണീരോടെയാണ് പ്രിയപ്പെട്ടവർ അലന് വിട നൽകിയത്..
മലപ്പുറത്തെ നടുക്കിയ ക്രൂരത: മുൻ പോലീസ് ഉദ്യോഗസ്ഥൻ ഫിലിപ്പ് മമ്പാട് അറസ്റ്റിൽ
No Comment.