തൃശൂർ: ഗുരുവായൂരിൽ പലിശക്കാരുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ, കൊളുത്തി മ,രിച്ചു. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് തീകൊളുത്തി മ,രിച്ച നിലയിൽ കണ്ടെത്തിയത്. വീടിനു പുറകിലെ പറമ്പിലാണ് ജുമൈലയെ തീ,കൊളുത്തി മ,രിച്ച നിലയിൽ കണ്ടെത്തിയത്.
പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദദ സന്ദേശവും ലഭിച്ചു.
ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് 50000 രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം 8 മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല. ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവ,നൊ,ടു,ക്കിയത്
No Comment.