Skip to content

chithrodayamflashnews.com

November 29, 2026 8:49 am
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

മകന്റെ വേർപാട് അറിയാതെ, പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന അമ്മ ഗീതയും ഒടുവിൽ മരണത്തിന് കീഴടങ്ങി. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ആ സ്നേഹനിധിയായ അമ്മ യാത്രയായത്…

പയ്യപ്പാടി: പ്രതീക്ഷകളും പ്രാർത്ഥനകളും വിഫലമാക്കി, വിധി തട്ടിയെടുത്ത 2 പ്രിയപ്പെട്ടവരുടെ വേർപാടിൽ വിങ്ങുകയാണ് പയ്യപ്പാടി ഗ്രാമം. അജേഷ് ടി. മാത്യുവിന്റെ ഭാര്യ ഗീത അജേഷും, മകൻ ഏബൽ ടി. അജേഷും അന്തരിച്ചു. ഫെബ്രുവരി ഒന്നിന് ഏറ്റുമാനൂർ തവളക്കുഴിയിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് ഇരുവരുടെയും അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. വാഹനത്തിൽ അജേഷ്, ഭാര്യ ഗീത, മകൻ ഏബൽ, മകൾ എയ്ഞ്ചൽ എന്നിവർ ഉണ്ടായിരുന്നു..

മകൻ ഏബലിന്റെ ഉപരിപഠന ആവശ്യങ്ങൾക്കായി എറണാകുളത്ത് പോയി മടങ്ങി വരുമ്പോഴായിരുന്നു ആ കുടുംബത്തെ ഒന്നടങ്കം തകർത്ത അപകടം സംഭവിച്ചത്. അജേഷും ഭാര്യയും മക്കളും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു. അജേഷ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും, കുടുംബത്തിലെ മറ്റുള്ളവർക്ക് കഠിനമായ പരിക്കുകളാണ് ഏറ്റത്..

​നട്ടെല്ലിന് ക്ഷതമേറ്റ് അരയ്ക്ക് താഴെ തളർന്ന അവസ്ഥയിലായിരുന്ന ഏബലിനെ രക്ഷിക്കാൻ ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നിർദ്ദേശിച്ചിരുന്നു. എന്നാൽ ശസ്ത്രക്രിയയ്ക്ക് കാത്തുനിൽക്കാതെ ഏബൽ നേരത്തെ യാത്രയായി. മകന്റെ വേർപാട് അറിയാതെ, പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മാതാവ് ഗീതയും ഒടുവിൽ മരണത്തിന് കീഴടങ്ങി. പ്രിയപ്പെട്ട മകനെ അവസാനമായി ഒരുനോക്ക് കാണാൻ പോലും കഴിയാതെയാണ് ആ സ്നേഹനിധിയായ അമ്മ യാത്രയായത്…

2 കാലുകളും ഒടിഞ്ഞ് ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രിയിൽ കഴിയുന്ന മകൾ എയ്ഞ്ചലിന് ഈ ദുരന്തവാർത്ത താങ്ങാവുന്നതിലും അധികമാണ്. കുടുംബത്തിന്റെ തൂണായിരുന്ന ഭാര്യയെയും ഏക മകനെയും ഒരേസമയം നഷ്ടപ്പെട്ട അജേഷിനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ നാട് പകച്ചുനിൽക്കുന്നു..

വര്‍ണ്ണം

ഞാനാണ് അച്ഛനെ ദഹിപ്പിച്ചത്, പലരേയും വിളിച്ചു, ആരും വന്നില്ല’: നിഖില വിമൽ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6