
ഒരു തുണ്ട് ഭൂമിയാണ്.
ഒറ്റച്ചില്ല വീണുണങ്ങിയ
വരണ്ട ഭൂമി.
ഇലകള്‍ പൊഴിഞ്ഞു പാറിയ
വന്യഭൂമി.
ഒരു തുണ്ട് ഭൂമിയാണ്.
ഓലപ്പുരയുടെ തണലില്‍
അന്തികള് ഇഴഞ്ഞു
നീങ്ങിയ നിമിഷം.
ചുരുണ്ടുകൂടിയൊടുവില്
പിണഞ്ഞേഴുന്നേറ്റ
യാമങ്ങള്‍.
ഉടലിന്റെ ചാരംകൊണ്ട്
മാറ്റുകൂട്ടിയ
വരണ്ട ഭൂമി.
നനവ് പടരാത്ത മണ്ണാണ്.
വറ്റിയ കണ്ണുകളില്‍
മിഴിനീര്ക്കടല്
തിരയൊടുക്കിയ കാലമാണ്.
ഒരു തുണ്ട് ഭൂമിയാണ്.
കഥ പറയാന്‍ ബാക്കിയാക്കിയ
ഒരു തുണ്ട് ഭൂമി.
വേദനയുടെ അക്ഷരം
വരച്ചിട്ട ഭൂമിയാണ്.
ആളൊഴിഞ്ഞ ഇടവഴികളില്‍
ഇന്നും ഇലകള്‍ വീഴാറുണ്ട്.
ആരും കാണാത്തതു കൊണ്ടാകാം
വരണ്ട ഭൂമിയില്‍
ഇന്നും മഴത്തണല്‍
വീശിപ്പോകാത്തത്.


No Comment.