Skip to content

chithrodayamflashnews.com

July 15, 2026 12:02 am
Asnap 1409

സ്വപ്നങ്ങൾ പാതിവഴിയിൽ… അമേരിക്കയിലെ വെടിയൊച്ചയിൽ ആ ദീപം അണഞ്ഞു!

കൈപ്പിടിയിലൊതുക്കാൻ മാസങ്ങൾ മാത്രം ബാക്കിനിന്ന ആ ബിരുദ സ്വപ്നം നെഞ്ചിലേറ്റിയാണ് സവിത ഷാൻ ഓസ്റ്റിനിലെ ആ ബാറിന് പുറത്തെത്തിയത്. എന്നാൽ വിധിയുടെ ക്രൂരത ഒരു വെടിയൊച്ചയുടെ രൂപത്തിൽ അവളെയോടിയെത്തി. അമേരിക്കയിലെ ടെക്സസിനെ നടുക്കിയ ആ ദാരുണമായ വെടിവയ്പ്പിൽ 21 വയസ്സുകാരിയായ ഇന്ത്യൻ വംശജ സവിത ഷാൻ ഉൾപ്പെടെ നാലു പേരാണ് കൊല്ലപ്പെട്ടത്.

 
ഓസ്റ്റിനിലെ ‘ബാക്ക്യാർഡ് ബിയർ ഗാർഡനിൽ’ പുലർച്ചെ രണ്ട് മണിയോടെയാണ് ആ നടുക്കുന്ന സംഭവം അരങ്ങേറിയത്. സെനഗൽ സ്വദേശിയായ അക്രമി ആൾക്കൂട്ടത്തിന് നേരെ യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിർക്കുകയായിരുന്നു. ടെക്സസ് സർവകലാശാലയിലെ പ്രിയപ്പെട്ട വിദ്യാർത്ഥി നേതാവും മിടുക്കിയുമായ സവിതയുടെ വേർപാട് ഓസ്റ്റിനിലെ ഇന്ത്യൻ സമൂഹത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ബിരുദദാന ചടങ്ങിനായി കാത്തിരുന്ന മാതാപിതാക്കൾക്ക് മുന്നിലേക്ക് ഇനി സവിതയുടെ ഓർമ്മകൾ മാത്രമാകും മടങ്ങിയെത്തുക.
അക്രമത്തിൽ പരിക്കേറ്റ 14 പേരിൽ ഭൂരിഭാഗവും വിദ്യാർത്ഥികളാണ്. മൂന്നുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുന്നു. പ്രതിയെ പോലീസ് പിടികൂടിയെങ്കിലും, ഒരു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ആ നിമിഷം ഇല്ലാതായത്. തോക്കിൻ സംസ്കാരം ഇനിയെത്ര ജീവനുകൾ കൂടി കവരും എന്ന ചോദ്യം ബാക്കിയാക്കി സവിത വിടപറയുന്നു

ഇന്ത്യയിൽ ഇന്ധന പ്രതിസന്ധി ഉണ്ടാകില്ല,​ റഷ്യയിൽ നിന്ന് 95 ലക്ഷം ബാരൽ ക്രൂഡ് ഓയിൽ എത്തും

വേങ്ങരയിൽ സ്കൂൾ വാനിടിച്ച് 12 കാരനായ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6