പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഘർഷാവസ്ഥ പരിഹരിക്കാനും സമാധാനത്തിനായും സംയുക്തമായി നീങ്ങാനാണ് ഇരു നേതാക്കളുടെയും തീരുമാനം.
ഇമ്മാനുവൽ മാക്രോണുമായി നടത്തിയ ആശയവിനിമയത്തെ കുറിച്ച് മോദി തന്നെയാണ് എക്സ് പോസ്റ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ഫോണിലൂടെയാണ് ഇരുനേതാക്കളും തമ്മിൽ സംസാരിച്ചത്.
മേഖലയിലെ സംഘർഷ സാഹചര്യങ്ങളിൽ ഇരു നേതാക്കളും ആശങ്ക പ്രകടിപ്പിക്കുകയും സമാധാനം പുനഃസ്ഥാപിക്കാൻ നയതന്ത്ര ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും മടങ്ങേണ്ടത് അനിവാര്യമാണെന്ന് വിലയിരുത്തുകയും ചെയ്തു.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയും ഫ്രാൻസും വരും ദിവസങ്ങളിൽ സഹകരണത്തോടെയും ഏകോപനത്തോടെയും പ്രവർത്തിക്കുമെന്നും നരേന്ദ്ര മോദി എക്സിലൂടെ അറിയിച്ചു.
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
പശ്ചിമബംഗാൾ ഗവർണർ സി വി ആനന്ദബോസ് രാജിവച്ചു, കാരണം വ്യക്തമാക്കാതെ രാജിക്കത്ത്
No Comment.