Skip to content

chithrodayamflashnews.com

November 29, 2026 1:32 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

സിവിൽ സർവീസ് പരീക്ഷാഫലം പുറത്ത്; ഒന്നാംറാങ്ക് അനുജ് അഗ്‌നിഹോത്രിക്ക്, വിജയകുതിപ്പിൽ മലയാളികളും

2025ലെ സിവിൽ സർവീസ് പരീക്ഷാ ഫലം പുറത്ത്. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18-ാം റാങ്ക് നേടി കേരളത്തിൽ മുന്നിലായി. ആദ്യ 150 റാങ്കുകളിൽ അഞ്ച് മലയാളികൾ ഇടംപിടിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശി ജെ എസ് ശ്രീജ 57-ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ്

109-ാം റാങ്കും സിദ്ധാര്‍ത്ഥ എം ജോയി 271-ാം റാങ്ക് നേടി.ബി ഗോപിക (105),വി സി ശ്രീലക്ഷ്മി (133) എന്നിവരാണ് മറ്റുമലയാളികൾ. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷമുള്ള അന്തിമഫലമാണിത്. ആകെ 958 പേർ ഐഎഎസ്,​ ഐഎഫ്എസ്,​എപിഎസ്,​ മറ്റ് തസ്തികകളിലേക്ക് യോഗ്യത നേടി.കമ്മീഷന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ ഫലം പരിശോധിക്കാൻ കഴിയും.ഫലം പ്രഖ്യാപിച്ച തീയതി മുതൽ 15 ദിവസത്തിനുള്ളിൽ മാർക്കുകൾ വെബ്‌സൈറ്റിൽ ലഭ്യമാകുമെന്ന് യുപിഎസ്‌സി പ്രസ്താവനയിലൂടെ അറിയിച്ചു. 2025 മേയ് 25ന് നടന്ന പ്രിലിമിനറി പരീക്ഷയോടെയാണ് പരീക്ഷാ പ്രക്രിയ ആരംഭിച്ചത്. ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 31 വരെ മെയിൻ പരീക്ഷ നടന്നു. അവസാന ഘട്ടമായ പേഴ്സണാലിറ്റി ടെസ്റ്റ് ഈ വർഷം ഫെബ്രുവരി 27നാണ് അവസാനിച്ചത്. അഭിമുഖം അവസാനിച്ച് ഏകദേശം ഒരാഴ്ചയ്ക്കുള്ളിൽ യുപിഎസ്‌‌സി അന്തിമ ഫലം പ്രഖ്യാപിക്കാറുണ്ട്. പതിവു തെറ്റിക്കാതെ ഇത്തവണയും ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷാഫലം പ്രഖ്യാപിച്ചു.


 

പ്രവാസത്തിന്റെ പടിയിറങ്ങാൻ നിൽക്കവേ ബിബീഷിനെ തേടിയെത്തി 37 കോടിയുടെ മഹാഭാഗ്യം! 

ഉത്സവ സീസണിൽ ലാൻഡ് ചെയ്ത് തമിഴ്നാട് സ്വദേശികളായ ‘പെൺ തസ്കര സംഘം’; നാലുപേർ പിടിയിൽ

അതൃപ്തി, വീഴ്ച; ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി ട്രംപ്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6