Skip to content

chithrodayamflashnews.com

Asnap 1409

എല്‍പിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും

എല്‍പിജി പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സാഹചര്യങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിര്‍ദേശം നല്‍കി. കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ധനക്ഷാമമുണ്ടെന്ന പ്രചാരണം തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും പാകം ചെയ്ത ഭക്ഷണം വിതരണം ചെയ്യുന്നത് നിലച്ചേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ ടിക്കറ്റിനൊപ്പം ഭക്ഷണം ബുക്ക് ചെയ്ത യാത്രക്കാര്‍ക്ക് പണം റീഫണ്ട് ചെയ്യുന്നത് ആലോചനയിലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. മുംബൈ, ബാംഗ്ലൂര്‍ എന്നീ മെട്രോ നഗരങ്ങളില്‍ വാണിജ്യ സിലിണ്ടറുകള്‍ ലഭിക്കാനില്ല. അതേസമയം, 30 ശതമാനം ഇന്ധന പ്രതിസന്ധി മാത്രമേ രാജ്യത്തുള്ളൂവെന്ന് ആവര്‍ത്തിക്കുകയാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം.
അതിനിടെ പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായിട്ടുള്ള പാചകവാതക പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് നിയമസഭാ മണ്ഡലങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അറിയിച്ചു.

ജാലകം കണ്ടത്

മുത്തങ്ങയിൽ വാഹനാപകടം; രാമനാട്ടുകര, മലപ്പുറം സ്വദേശികൾ മരിച്ചു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6