Skip to content

chithrodayamflashnews.com

Asnap 1409

കൊണ്ടോട്ടി – മലപ്പുറം റോഡിൽ മൊറയൂർ അങ്ങാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

കൊണ്ടോട്ടി – മലപ്പുറം റോഡിൽ മൊറയൂർ അങ്ങാടിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു. കാറും സ്വകാര്യ ബസ്സും നേർക്കുനേർ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മരിച്ചവർ മേലാറ്റൂർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയായിരുന്നു നാടിനെ നടുക്കിയ ഈ അപകടം നടന്നത്.
സക്കീന പാലക്കാട് (42) ബാസില (19) മണ്ണാർക്കാട് സ്വദേശി കാർ ഡ്രൈവർ ഷിയാസ് ( 23 ) എന്നിവരാണ് മരണപ്പെട്ടത്
​കൊണ്ടോട്ടി ഭാഗത്തുനിന്നും മഞ്ചേരിയിലേക്ക് പോവുകയായിരുന്ന കാറും, കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ബസ്സുമാണ് കൂട്ടിയിടിച്ചത്. അപകടസമയത്ത് കാറിൽ നാല് യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഇടിയുടെ ആഘാതത്തിൽ തകർന്ന കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ നാട്ടുകാരും പോലീസും ചേർന്നാണ് പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല.

പരിക്കേറ്റ മറ്റ് രണ്ട് പേർ ചികിത്സയിലാണ്. സംഭവത്തിൽ കൊണ്ടോട്ടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

എല്‍പിജി പ്രതിസന്ധി രൂക്ഷം; ഹോട്ടലുകള്‍ക്ക് പുറമേ ട്രെയിനുകളിലും ഭക്ഷണ വിതരണം നിലച്ചേക്കും

 

വെള്ളാപ്പള്ളി നടേശനെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കി…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6