കോഴിക്കോട്: മെഡിക്കല്‍ കോളേജിന് സമീപം വാട്ടർ ടാങ്കിന് മുകളില്‍ കയറി ആത്മഹത്യാശ്രമം നടത്തിയ യുവാവിനെ മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി.
മഞ്ചേരി സ്വദേശി സൈനുദ്ദീനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറുകളോളം അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവാവ് താഴെയിറങ്ങാൻ തയ്യാറായില്ല. ഇതോടെ പൊലീസും ഫയർഫോഴ്‌സുമെത്തി ബലം പ്രയോഗിച്ചാണ് യുവാവിനെ താഴെയിറക്കിയത്.
കല്ല്, കുപ്പിച്ചിലുകള്‍, ബ്ലെയ്‌ഡ് എന്നിവ കയ്യില്‍വച്ചുകൊണ്ടാണ് സൈനുദ്ദീൻ വാട്ടർ ടാങ്കിന് മുകളില്‍ കയറിയത്. അനുനയ നീക്കത്തില്‍ വഴങ്ങാതിരുന്ന യുവാവിനെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ ടാങ്കിന് മുകളില്‍ കയറി പിടികൂടി താഴെയിറക്കുകയായിരുന്നു

ഇന്നത്തെദിവസഫലം 13- 03-2026 പൂരാടം നക്ഷത്രം ധനുക്കൂർ – വെള്ളിയാഴ്ച
No Comment.