Skip to content

chithrodayamflashnews.com

October 15, 2026 2:57 pm
ജർമ്മനിയിൽ മലയാളി നഴ്സുമാരും സുഹൃത്തും അടക്കം മൂന്ന് പേർ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ദാരു*ണമായി കൊ*ല്ലപ്പെട്ടു; സംഭവം കൊ*ലപാതകമെന്ന് സംശയം, ഒരു ചെറിയ ഷെഡിൽ തുടങ്ങി ഇന്ന് ഒന്നരക്കോടി രൂപ വിറ്റുവരവുള്ള ഒരു വലിയ സംരംഭമായി മാറിയ സുശീല ജയരാജിന്റെ കഥ ഏതൊരു സംരംഭകനും വലിയൊരു പ്രചോദനമാണ്. ഒരു കുടുംബംപോലെ കഴിഞ്ഞിരുന്ന കുട്ടികളാണ് അവർ.. നെടുമ്പാശേരി വാഹനാപകടത്തിന് പിന്നാലെ നീതിനിഷേധവും അവഹേളനങ്ങളും ഏറ്റുവാങ്ങേണ്ടിവന്നതിനെക്കുറിച്ചും അപകടത്തെക്കുറിച്ചും പ്രതികരിക്കുകയാണ് ഗോപികയുടെ അച്ഛൻ. കൊടുങ്ങല്ലൂരിൽ 18-കാരന്റെ ആത്മഹത്യയിൽ പോലീസിനെതിരെ പിതാവിന്റെ കണ്ണ് നനയിക്കുന്ന വെളിപ്പെടുത്തൽ! യാത്രാക്കപ്പലിൽ ഒമ്പത് വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്റ്റിൽ

നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.

കൊച്ചി: അരൂരില്‍ നിയന്ത്രണം വിട്ട കാർ ഡിവൈഡറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വീട്ടമ്മ മരിച്ചു.മുഖ്യമന്ത്രിയുടെ അവാര്‍ഡ് വാങ്ങി മടങ്ങിയ പെണ്‍കുട്ടിയും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ടു; അമ്മ മരിച്ചു..
മലപ്പുറം തിരൂരങ്ങാടി വെന്നിയൂരിന് സമീപം കാച്ചടി സ്വദേശിയായ ആങ്ങാട്ട് ശിഹാബിന്റെ ഭാര്യ സമീറ മധുരമംഗലത്ത് (44) ആണ് മരിച്ചത്. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ സമീറയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച വൈകുന്നേരം 6.15ഓടെ ദേശീയ പാതയില്‍ അരൂർ തെക്ക് പെട്രോള്‍ പമ്പിന് വടക്ക് വശത്തായിരുന്നു അപകടം. കാറിലുണ്ടായിരുന്ന മറ്റ് നാല് പേർക്കും നിസ്സാര പരിക്കുകളാണ് ഉണ്ടായിരുന്നത്.

സമീറയുടെ മകള്‍ ഷിംലയ്ക്ക് മുഖ്യമന്ത്രിയുടെ സ്റ്റുഡന്റ്സ് എക്സലൻഡ് അവാർഡ് ലഭിച്ചിരുന്നു. ഈ പുരസ്കാരം ഏറ്റുവാങ്ങാൻ കുടുംബസമേതനം തിരുവനന്തപുരത്ത് എത്തിയതായിരുന്നു. പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കാറിന്റെ എയർബാഗ് പൊട്ടി പുറത്ത് വന്നതായി അറിയുന്നു. സംഭവത്തില്‍ അരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടപടികള്‍ ആരംഭിച്ചു. ഷിംല, സിനിയാസ്, ശാമിസ്, ഷെസിൻ എന്നിവരാണ് മക്കള്‍. മൃതദേഹം അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കി. ഇന്നലെ രാത്രിയോടെ കരിമ്പില്‍ ജുമാ മസ്ജിദ് കബർസ്ഥാനില്‍ കബറടക്കി.


നഴ്സുമാരു‌ടെ സമരത്തില്‍ ഇടപെട്ട് ഹൈക്കോടതി; ചൊവ്വാഴ്ച മധ്യസ്ഥത ചര്‍ച്ചക്ക് നിര്‍ദേശം; ചര്‍ച്ച പൂര്‍ത്തിയാകുംവരെ സമരം പാടില്ല

പ്രതിസന്ധി അയയുമോ?: ഇന്ത്യയിലേക്കുള്ള എൽ.പി.ജി കപ്പൽ ഹുർമുസ് കടലിടുക്ക് കടന്നതായി മറൈൻ അധികൃതർ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6