കൊല്ലം: കേരള മനസാക്ഷിയെ നടുക്കിയ ഡോ. വന്ദന ദാസ് കേസിൽ പ്രതി സന്ദീപിന് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ശക്തമായി വാദിച്ചു. ശിക്ഷാവിധിയിൽ ഇളവ് തേടി പ്രതി സന്ദീപ് കോടതിയിൽ അപേക്ഷിച്ചെങ്കിലും, ഇത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
പ്രതിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്നും സ്കീസോഫ്രീനിയയുടെ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശാസ്ത്രീയമായി പ്രതിരോധിച്ചു. ജയിലിലെ ലൈബ്രറിയിൽ നിന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചു പഠിച്ച ശേഷം, മെഡിക്കൽ ബോർഡിലെ വിദഗ്ധരെ തെറ്റിദ്ധരിപ്പിക്കാൻ പ്രതി ശ്രമിച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചു..
അറസ്റ്റിന് പിന്നാലെ നടത്തിയ ആദ്യ പരിശോധനകളിൽ പ്രതിക്ക് മാനസിക വിഭ്രാന്തിയില്ലെന്ന് വ്യക്തമായിരുന്നു. എന്നാൽ പിന്നീട് പുസ്തകങ്ങളിൽ നിന്ന് പഠിച്ച വിവരങ്ങൾ വെച്ച് ഡോക്ടർമാരുടെ ചോദ്യങ്ങൾക്ക് വഴിതിരിച്ചുവിടുന്ന മറുപടികൾ നൽകി അനുകൂലമായ മെഡിക്കൽ റിപ്പോർട്ട് നേടിയെടുക്കാൻ പ്രതി ശ്രമിച്ചുവെന്ന് കോടതിയിൽ വ്യക്തമാക്കപ്പെട്ടു..
വിചാരണയ്ക്കിടെ തന്റെ മകൾ നേരിട്ട അതിക്രൂരമായ ഉപദ്രവങ്ങളെ വിവരിക്കുന്നത് കേട്ട് വന്ദനയുടെ മാതാപിതാക്കൾ കോടതിക്കുള്ളിൽ വിങ്ങിപ്പൊട്ടി. ഇവരുടെ വേദന കണ്ടുനിന്നവരിലും കണ്ണീർ പടർത്തി. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പ്രതിക്ക് യാതൊരു പരിഗണനയും നൽകരുതെന്നും വധശിക്ഷ തന്നെ നൽകണമെന്നുമാണ് മാതാപിതാക്കളുടെയും പ്രോസിക്യൂഷന്റെയും ആവശ്യം..
താൻ ചെയ്ത കാര്യങ്ങൾ എന്താണെന്ന് തനിക്ക് അറിയില്ലെന്നും, എന്ത് പ്രായശ്ചിത്തം ചെയ്യാനും തയ്യാറാണെന്നും സന്ദീപ് കോടതിയിൽ പറഞ്ഞു. പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി വൈകാരികമായി അപേക്ഷിച്ചു. എന്നാൽ, കൃത്യമായ ആസൂത്രണത്തോടെയാണ് പ്രതി ഓരോ നീക്കവും നടത്തുന്നതെന്ന് പ്രോസിക്യൂഷൻ ആവർത്തിച്ചു..

ഇന്നത്തെദിവസഫലം 21- 03 -2026 അശ്വതി നക്ഷത്രം മേടക്കൂർ – ശനിയാഴ്ച
No Comment.