Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വേദനയുടെ ലോകത്താണ്, കഠിനമാണ് വെല്ലുവിളികള്‍, പക്ഷേ ഞാൻ തിരിച്ചുവരും: ആശുപത്രിക്കിടക്കയില്‍ നിന്നും നടി റോഷ്ന റോയ്.

വേദനയുടെ പുതിയ ലോകത്തേക്ക് കാലെടുത്തുവച്ചെന്നും കഠിനമായ കാലഘട്ടമാണിതെന്നും എന്നാല്‍ ഇതൊരു ഇടവേള മാത്രമാണ്, അവസാനമല്ലെന്നും കൂടുതല്‍ ശക്തയായി തിരിച്ചുവരുമെന്നും റോഷ്ന പറയുന്നു.

“ആശുപത്രിയിലെ ഈ ദിവസങ്ങള്‍ ഞാൻ ഒരിക്കലും വിചാരിക്കാത്ത ഒരു അനുഭവമാണ് എനിക്ക് നല്‍കിയത്. വേദനയുടെ തീർത്തും പുതിയൊരു ലോകത്തേക്കാണ് ഇത്തവണ ഞാൻ നടന്നു കയറിയത്. ഇതൊന്നും എന്നന്നേക്കുമായി നിലനില്‍ക്കുന്നതല്ലെന്ന് എനിക്കറിയാം, എങ്കിലും കഴിഞ്ഞ രണ്ട് മൂന്ന് മാസങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ കാലഘട്ടമായിരുന്നു. ഇത് വെറുമൊരു ശാരീരിക വേദനയായിരുന്നില്ല – ഓരോ ദിവസവും എന്നെ തളർത്തുന്ന, പരീക്ഷിക്കുന്ന അത്രമേല്‍ ആഴത്തിലുള്ള ഒന്നായിരുന്നു.

പക്ഷേ, എന്റെ രോഗശാന്തിക്കായി ഞാൻ തന്നെ തിരഞ്ഞെടുത്ത വഴിയാണിത്. എന്നെത്തന്നെ പരിഗണിക്കാനും സ്നേഹിക്കാനും വേണ്ടിയാണ് ഈ യാത്രയിലൂടെ കടന്നുപോകാൻ ഞാൻ തീരുമാനിച്ചത്. എന്റെ ശരീരം സുഖപ്പെട്ടുവരികയാണ്, ഞാൻ ആരോഗ്യം വീണ്ടെടുക്കുന്നു.

ഇതൊരു ഇടവേള മാത്രമാണ്, അവസാനമല്ല. കൂടുതല്‍ കരുത്തോടെ ഞാൻ തിരിച്ചുവരും. നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനകള്‍ക്കും നന്ദി.”-റോഷ്നയുടെ വാക്കുകള്‍.

എന്താണ് നടിയ്ക്ക് സംഭവിച്ചത് എന്ന് വ്യക്തമല്ല. അസുഖ വിവരങ്ങളൊന്നും റോഷ്ന കുറിപ്പില്‍ വ്യക്തമാക്കുന്നില്ല

ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ

വിധി കവർന്നെടുത്തത് ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങളെ! മനസ്സ് നിറയെ പ്രതീക്ഷകളുമായി ജോലിയിൽ കയറിയതായിരുന്നു. പക്ഷെ വിധി മറ്റൊന്നായി

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6