Skip to content

chithrodayamflashnews.com

November 29, 2026 1:16 pm
ഇന്നത്തെ രാശി ഫലം(2026 നവംബർ 29, ഞായറാഴ്ച) ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ!

വിധി കവർന്നെടുത്തത് ഒരു യുവ ഡോക്ടറുടെ സ്വപ്നങ്ങളെ! മനസ്സ് നിറയെ പ്രതീക്ഷകളുമായി ജോലിയിൽ കയറിയതായിരുന്നു. പക്ഷെ വിധി മറ്റൊന്നായി

ജോലി കിട്ടിയ സന്തോഷത്തിൽ, മിണ്ടാപ്രാണികളെ സ്നേഹത്തോടെ പരിചരിക്കാൻ ഇറങ്ങിത്തിരിച്ച 27 വയസ്സുകാരി ഡോക്ടർ സമീക്ഷ റെഡ്ഡിക്ക് ഇങ്ങനെയൊരു വിധി ഉണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. ശിവമോഗയിലെ തവരേകോപ്പ ലയൺ ആൻഡ് സഫാരി പാർക്കിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന സമീക്ഷ, തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലാണ് ദാരുണമായി കൊല്ലപ്പെട്ടത്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ ആ സംഭവം. മൃഗശാലയിലെ അന്തേവാസികളുടെ ആരോഗ്യം പരിശോധിക്കാനായി രാത്രി പത്തു മണിയോടെ എത്തിയതായിരുന്നു ഡോക്ടർ. ഗർഭിണിയായ ഹിപ്പോപ്പൊട്ടാമസിന്റെ അവസ്ഥ വിലയിരുത്താൻ തെർമൽ ക്യാമറയുമായി എത്തിയ സമീക്ഷയെ അപ്രതീക്ഷിതമായാണ് ഹിപ്പോ ആക്രമിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.

ലോകത്തിലെ തന്നെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നായാണ് ഹിപ്പോപ്പൊട്ടാമസിനെ കണക്കാക്കുന്നത്. പ്രത്യേകിച്ച് ഗർഭിണിയായിരിക്കുന്ന സമയത്ത് അവ വളരെ ആക്രമണകാരികളായിരിക്കും. രാത്രിയിലെ വെളിച്ചമോ ക്യാമറയോ തന്നെ അപായപ്പെടുത്താൻ വരുന്നതാണെന്ന തെറ്റിദ്ധാരണയാകാം ആ മൃഗത്തെ പ്രകോപിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. സ്വന്തം ജീവൻ പണയപ്പെടുത്തി വന്യമൃഗങ്ങളെ പരിചരിക്കുന്ന വെറ്ററിനറി ഡോക്ടർമാർ നേരിടുന്ന വെല്ലുവിളികൾ എത്രത്തോളമാണെന്ന് ഈ സംഭവം വീണ്ടും ഓർമ്മിപ്പിക്കുന്നു.

നഷ്ടപ്പെട്ടത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകളും നാട്ടുകാരുടെ പ്രിയപ്പെട്ട മകളെയുമാണ്.

മുഖ്യമന്ത്രി വിളിച്ചിട്ടില്ലെന്ന് ജി സുധാകരൻ; ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും, റോഡ് ഷോയും നടത്തും

ഇറാനെ ആക്രമിക്കാൻ ബ്രിട്ടീഷ് സൈനിക താവളങ്ങൾ വിട്ടുനൽകി; ബ്രിട്ടീഷ് ജനങ്ങളുടെ ജീവൻ അപകടത്തിലാക്കിയെന്ന് ഇറാൻ

ഡോ.വന്ദന ദാസ് കേസ്, കുറ്റം ചെയ്തത് മനഃപൂർവമല്ല. പ്രായശ്ചിത്തം ചെയ്യാൻ തയാറാണ്, പ്രായമായ അമ്മയെ കാണാൻ അവസരം നൽകണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നും പ്രതി വൈകാരികമായി അപേക്ഷിച്ചു…

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6