കോട്ടായി ഈസ്റ്റ് പരുത്തിപ്പുള്ളിക്ക് സമീപം ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്.പെരിങ്ങോട്ടുകുറിശി പരുത്തിപ്പുള്ളി എഎൽപി സ്കൂളിനു സമീപത്ത് തിങ്കൾ പുലർച്ചെ ഒരു മണിക്കാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
അപകടത്തിൽ കോട്ടായി കരിയാങ്കോട് സ്വദേശി സുർജിത്, പരുത്തിപ്പുള്ളി സ്വദേശി ആകാശ് എന്നിവരാണ് മരിച്ചത്.
ഇവരുടെ സുഹൃത്ത് അശ്വിനെ സാരമായി പരുക്കേറ്റ് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടായി കണ്ടത്താർകാവ് ദേശവേല കഴിഞ്ഞ് ആകാശിനെ വീട്ടിൽ കൊണ്ടാക്കാൻ ബൈക്കിൽ പോവുകയായിരുന്നു ഇവർ. സംഭവസ്ഥലത്ത് വച്ച് തന്നെ രണ്ടുപേരും മരിച്ചു.
ഗുരുതരമായി പരിക്കേറ്റ അശ്വിനെ പാലക്കാട് ജില്ലാ ആശുപത്രിയിലും തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സുഹൃത്തുക്കളാണ് മൂന്നുപേരും. ഗൾഫിലായിരുന്ന അശ്വിൻ ലീവിൽ നാട്ടിൽ വന്നതായിരുന്നു. കോട്ടായി പൊലീസ് ഇൻക്വസ്റ്റ് നടത്തി
തലവേദനയെ തുടർന്ന് വീട്ടിൽ നിന്ന് മരുന്ന് കഴിച്ച പ10 വയസ്സുകാരൻ മരിച്ചു.
No Comment.