Skip to content

chithrodayamflashnews.com

October 23, 2026 1:47 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി..

പ്രതിക്ക് നിലവിൽ യാതൊരുവിധ സുരക്ഷാ ഭീഷണിയുമില്ലെന്ന് വ്യക്തമാക്കിയ കോടതി, അവനെ നിലവിലുള്ള കാക്കനാട് ബോസ്റ്റൽ സ്കൂളിൽ തന്നെ തുടരാൻ ഉത്തരവിടുകയായിരുന്നു..

നിയമപ്രകാരം 18-നും 21-നും ഇടയിൽ പ്രായമുള്ള റിമാൻഡ് പ്രതികളെയാണ് ബോസ്റ്റൽ സ്കൂളുകളിൽ പാർപ്പിക്കാറുള്ളത് എന്നതിനാൽ, ഈ പ്രായപരിധിയിലുള്ള സുഹൈലിന് വിയ്യൂർ സെൻട്രൽ ജയിലിലെ കഠിന തടവുകാർക്കൊപ്പം പാർക്കേണ്ട സാഹചര്യം ഇല്ലെന്ന് കോടതി നിരീക്ഷിച്ചു..

ഒക്ടോബർ 11-ന് പുലർച്ചെ നെടുമ്പാശ്ശേരിയിൽ അമിത വേഗതയിലെത്തിയ ആഡംബര കാർ സ്കൂട്ടറിന് പിന്നിൽ ഇടിച്ചുകയറി മൂന്ന് യുവാക്കൾ ദാരുണമായി കൊല്ലപ്പെട്ട കേസിലാണ് സുഹൈൽ റിമാൻഡിലായത്..

കെമിക്കൽ ലാബ് പരിശോധനയിൽ അപകടസമയത്ത് പ്രതി അനുവദനീയമായ പരിധിയിലും അഞ്ച് ഇരട്ടിയിലധികം മദ്യം കഴിച്ചിരുന്നതായി കണ്ടെത്തിയിരുന്നു..

സംഭവത്തിൽ സുഹൈൽ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷകൾ കോടതി നേരത്തെ തള്ളിയിരുന്നു..

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6