Skip to content

chithrodayamflashnews.com

October 23, 2026 1:50 pm
4 വർഷമായി പ്രണയിച്ച യുവാവിനെ ഒഴിവാക്കി 69കാരനെ വിവാഹം ചെയ്ത യുവതി! ആഡംബരങ്ങളുടെ പിന്നാലെയല്ല, ലക്ഷ്യങ്ങളുടെ പിന്നാലെ; 100 കോടിയിലധികം രൂപയുടെ ഓഹരികൾ സ്വന്തമായുള്ള ലളിതജീവിതത്തിന്റെ ഉടമ!  കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി നെടുമ്പാശ്ശേരി മിനി കൂപ്പർ കാർ അപകടക്കേസിലെ ഒന്നാം പ്രതിയായ സുഹൈൽ ന് സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ട് ബോസ്റ്റൽ സ്കൂൾ സൂപ്രണ്ട് സമർപ്പിച്ച ഹർജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളി.. ഭാര്യക്ക് മറ്റു പുരുഷന്മാരുമായി സുഹൃദ്ബന്ധം എന്ന് നിരന്തര സംശയം ആണ് ഈ കൊലപാതകത്തിലേക്ക് നയിച്ചത് എന്ന് ഭർത്താവിന്റെ മൊഴി.

കണ്ണൂരിലെ 17-കാരൻ നേരിട്ടത് വൻ ക്രൂരത; മാറിമാറി പിച്ചിച്ചീന്തി മൂവർസംഘം: നടുക്കം മാറാതെ പഴയങ്ങാടി

കൗമാരപ്രായത്തിന്റെ നിഷ്കളങ്കതയിൽ ജീവിച്ചിരുന്ന 17 വയസ്സുകാരൻ കണ്ണൂർ പഴയങ്ങാടിയിൽ നേരിട്ടത് കേട്ടുകേൾവി പോലുമില്ലാത്ത കൊടും ക്രൂരത. മൂന്ന് പേർ ചേർന്ന് ആ കൗമാരക്കാരന്റെ മേൽ അഴിച്ചുവിട്ടത് സങ്കൽപ്പിക്കാൻ പോലുമാകാത്തത്ര ലൈംഗിക പീഡനങ്ങളാണ്. കുട്ടിയെ ആദ്യം ഒരാൾ പീഡിപ്പിക്കുകയും തുടർന്ന് മറ്റ് രണ്ടുപേരും ചേർന്ന് മാറിമാറി പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. പീഡനം പുറത്തുപറഞ്ഞാൽ ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഈ മൂവർസംഘം ആ കൗമാരക്കാരനെ വേട്ടയാടിയത്. പീഡനത്തിന്റെ കാഠിന്യത്താൽ മനസ്സിന്റെ സമനില പോലും തെറ്റുന്ന അവസ്ഥയിലായ കുട്ടി ഒടുവിൽ അനുഭവിച്ച യാതനകൾ തുറന്നുപറഞ്ഞപ്പോഴാണ് പുറംലോകം വിവരം അറിഞ്ഞത്. കുട്ടി നേരിട്ട ക്രൂരമായ പീഡനവിവരം പുറത്തറിഞ്ഞതോടെ നാട്ടിൽ കടുത്ത രോഷവും പ്രതിക്ഷേധവും ഉയരുന്നിരിക്കുകയാണ്.

 

കേസിൽ മൂന്ന് പ്രതികളെയും പോക്സോ വകുപ്പ് ചുമത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടം കുറ്റിച്ചിടയൻ വലിയകത്ത് വീട്ടിൽ വി. അബ്ദുൾ റഹീം (52), മുട്ടം ബസാർ കരിച്ചൻ വീട്ടിൽ കെ.വി. നൂറുദ്ദീൻ (61), മുട്ടം കുതിരുമ്മൽ റഷിദ മൻസിലിൽ നാലുപുരപ്പാട്ടിൽ എൻ.പി.കെ. നസീം (42) എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ നൂറുദ്ദീൻ ഇറച്ചിവെട്ട് തൊഴിലാളിയും നസീം ബസ് ക്ലീനറുമാണ്. ഹക്കീം മുൻപ് മതപഠനശാലയിൽ അധ്യാപകനായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടൻ പയ്യന്നൂർ ഡിവൈ.എസ്.പി: പി.കെ. മണിയുടെ കർശന നിർദേശപ്രകാരം പരിയാരം സി.ഐ: കെ.പി. വിനോദ് കുമാറിന്റെ മേൽനോട്ടത്തിൽ പോലീസ് അതിവേഗം കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വിവരം പുറത്ത് അറിഞ്ഞത് ശ്രദ്ധയിൽ പെട്ട പ്രതികൾ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. അതിനിടയിലാണ് പഴയങ്ങാടി എസ്.ഐ: കെ.ടി.വി. രാജേഷിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഉണ്ണികൃഷ്ണൻ, മനോജൻ, സതീശൻ, പോലീസുകാരായ ഷിജിത്ത്, ജയേഷ്, വിജിൻ എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് ശനിയാഴ്ച ഉച്ചയോടെ പ്രതികളെ കുടുക്കിയത്. അറസ്റ്റിലായ മൂവരെയും തളിപ്പറമ്പ് പോക്സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6