2023 | ഏപ്രിൽ 11|ചൊവ്വ |
മനുഷ്യന് ഗുണമല്ല ഗുരുതരമായ ആരോഗ്യ പ്രശ്ശനങ്ങൾ ഉണ്ടാക്കുമെന്ന് പഠന റിപ്പോര്‍ട്ട്
ഗോമൂത്രം മനുഷ്യന് ഹാനികരമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഗോമൂത്രത്തില്ഹാനികരമായ ബാക്ടീരിയ അടങ്ങിയിരിക്കുന്നതിനാല്‍, മനുഷ്യന് പ്രയോജനംചെയ്യില്ലെന്നാണ് ഉത്തര്‍പ്രദേശ് ബറേലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്നഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നത്.അതേസമയം പോത്തിന്റെ മൂത്രം ചില ബാക്ടീരിയകള്‍ക്കെതിരെ ഗുണകരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.ഭോജ് രാജ് സിങ് നേതൃത്വം നല്കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍പറയുന്നത്. ആരോഗ്യമുള്ള പശുവിന്റെ മൂത്ര സാമ്ബിള്‍ എടുത്ത്പരിശോധിച്ചപ്പോള് കുറഞ്ഞത് 14 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകള്കണ്ടെത്തി. മനുഷ്യന് ഹാനികരമായ ബാക്ടീരിയകള്‍ ആണ് ഇവ. ഇവയില്എസ്ഷെറിച്ചിയ കോളിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്നുംറിപ്പോര്ട്ടില് പറയുന്നു. വയറുസംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്നബാക്ടീരിയയാണിത്.ബാക്ടീരിയയ്ക്കെതിരെയുള്ള പ്രവര്ത്തനത്തില്പോത്തിന്റെ മൂത്രം ഏറെ ഫലപ്രദമാണ്. ഗോമൂത്രവും പോത്തിന്റെ മൂത്രവുംപരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വ്യത്യസ്ത തരത്തിലുള്ള73 സാമ്ബിളുകളാണ് പരിശോധിച്ചത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനിഎന്നി ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ഗവേഷണത്തിന് വിധേയമാക്കിയതെന്നുംറിപ്പോര്ട്ടില് പറയുന്നു
No Comment.