Skip to content

chithrodayamflashnews.com

October 28, 2026 6:33 am

ക​ഴി​ഞ്ഞ ഒരു വ​ർ​ഷം ജില്ലയിലെ നിരത്തി​ൽ പൊലിഞ്ഞ​ത് 203 ജീവനുകൾ

2023 | ഏപ്രിൽ 12|ബുധൻ |

കോഴിക്കോട് റോഡിലെ വാഹനങ്ങളുടെ ചീറിപ്പായലിൽ ജില്ല‍യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മുതൽ ഇന്നലെ വരെ നി​ര​ത്തി​ൽ പൊ​ലി​ഞ്ഞ​ത് 203 ജീ​വ​നുകൾ. പൊലീസിന്റെ ഔ​ദ്യോ​ഗി​ക വെ​ബ് സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ക​ണ​ക്കു​ക​ൾ പ്രകാരമാണി​ത്. ഈ വർഷം ഇതുവരെ 198 അപകടങ്ങളിൽ 16 പേരാണ് മരണപ്പെട്ടത്. 204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2022ൽ 2054 അ​പ​ക​ട​ങ്ങ​ളി​ൽ 187 ആ​ളു​ക​ൾ മ​രി​ക്കു​ക​യും 2153 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. 2021ൽ 607 ​അ​പ​ക​ട​ങ്ങ​ളി​ൽ 75 ആളു​ക​ൾ മ​രി​ക്കു​ക​യും 844ആ​ളു​ക​ൾ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. മ​രി​ച്ച​വ​രി​ൽ ഏ​റെ​യും ഇ​രു​ച​ക്ര വാ​ഹ​നയാ​ത്രക്കാരും കാൽനടയാത്രക്കാരുമാണ്. റോഡ് മുറിച്ചു കടക്കാൻ സീബ്രാലൈനുകൾ ഉണ്ടെങ്കിലും തലങ്ങും വിലങ്ങും വാഹനങ്ങൾ ചീറിപ്പായുമ്പോൾ റോഡ് മുറിച്ച് കടക്കുന്നതാണ് കാൽനടയാത്രക്കാരുടെ ശീലം. എന്നാൽ സീബ്ര ക്രോസിംഗിലൂടെ ആളുകൾ കടക്കുമ്പോൾ നിർത്തണോ വേണ്ടയോ എന്ന സംശയത്തോടെയാണ് വണ്ടിക്കാരുടെ വരവ്. സംശയവും സാഹസികതയും കൂടിയതോടെ അപകടങ്ങളുടെ എണ്ണവും ദിനംപ്രതി വർദ്ധിക്കുകയാണ്. കാൽനടയാത്രക്കാരെ സംബന്ധിച്ച് സീബ്രാലൈനിലൂടെയുള്ള യാത്ര അക്ഷരാർത്ഥത്തിൽ ജീവനും കൈയിൽ പിടിച്ചാണ്. റോഡിൽ കാൽനട യാത്രക്കാർക്കാണ് മുൻഗണയെന്ന് പറയുമ്പോഴും വാഹനയാത്രികരുടെ കാരുണ്യത്തിലാണ് കാൽനട യാത്രക്കാർ സഞ്ചരിക്കുന്നത്. ഇനി സീബ്ര ക്രോസിംഗിൽ വണ്ടി നിർത്തിയാൽ തന്നെ ഹോൺ അടിച്ച് ധൃതി വെക്കുന്നതും പതിവാണ്. പലപ്പോഴും വാഹനങ്ങൾ നിർത്തുന്നത് സീബ്രാലൈനിന് മുകളിലാണ്. ബസ് സ്റ്റോപ്പുകൾക്ക് സമീപത്തെ സീബ്രാ ക്രോസിംഗിൽ ബസ് നിർത്തി ആളെ കയറ്റുന്നതും പതിവാണ്.

സീബ്ര ലൈൻ സിഗ്നൽ കണ്ടാൽ ഉടനെ വാഹനത്തിന്റെ വേഗത കുറച്ചു, സീബ്ര ലൈനിന് മുമ്പായുള്ള സ്റ്റോപ്പ് മാർക്കിങ്ങിൽ റോഡിന് ഇടത് വശം ചേർന്ന് നിർത്തണമെന്നാണ് നിയമം. സ്റ്റോപ്പ് ലൈൻ മാർക്ക് ചെയ്തിട്ടില്ലെങ്കിലോ, മാഞ്ഞു പോയിട്ടുണ്ടെങ്കിലോ സീബ്ര ക്രോസിങ്ങിന് പിറകിലായി മാത്രം വാഹനം നിർത്താം. ട്രാഫിക് സിഗ്നലുകളിൽ നിർത്തിയിടുമ്പോൾ പച്ച സിഗ്നൽ ഓൺ ആയാലും സീബ്ര ക്രോസിംഗിൾ ആരും ഇല്ലെങ്കിൽ മാത്രമേ വാഹനം മുന്നോട്ട് എടുക്കാൻ പാടുള്ളു. എന്നാൽ ട്രാഫിക് പൊലീസ് ഉണ്ടെങ്കിൽ മാത്രമാണ് വാഹനയാത്രികർ നിയമം പാലിക്കുന്നത്. ഹോം ഗാർഡുകൾ വാഹനങ്ങൾ തടഞ്ഞു യാത്രക്കാരെ കടത്തിവിടേണ്ട സ്ഥിതിയാണ് നഗരത്തിൽ മിക്കയിടങ്ങളിലും.
എന്നാൽ കാൽനടയാത്രക്കാരുടെ അശ്രദ്ധയും പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. കാൽനടയാത്രക്കാർ റോഡിന് വലതുവശം ചേർന്ന് നടക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും അശ്രദ്ധയോടെ കൂട്ടം കൂടി റോഡിലൂടെ നടക്കുന്നതും പതിവ് കാഴ്ച്ചയാണ്. റോഡ് മുറിച്ചു കടക്കാൻ സീബ്രാ ലൈനുകൾ ഉണ്ടെങ്കിലും പാലിക്കില്ലെന്ന നിലപാടാണ് പലർക്കും. കാൽനടയാത്രക്കാരും വാഹനയാത്രക്കാരും കൃത്യമായി റോഡ് നിയമങ്ങൾ പാലിക്കാതെ വരുന്നതോടെ ദിവസേന റോഡിൽ പൊലിയുന്നത് ജീവനുകളാരുന്നു

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6