Skip to content

chithrodayamflashnews.com

October 28, 2026 6:30 am

ക്ഷേമപെന്‍ഷന്‍: അര്‍ഹതയില്ലാതെ വാങ്ങുന്നവര്‍ 7 ലക്ഷം , വര്‍ഷം 1344 കോടി കൈപ്പറ്റി.

2023 | ഏപ്രിൽ 19|ബുധൻ |

ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരില്‍ ഏഴു ലക്ഷംപേരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

2019 ഡിസംബര്‍വരെ പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരുന്ന 47ലക്ഷം പേരിലാണ് ഇത്രയുംപേര്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയത്. ഒരു ലക്ഷം രൂപയില്‍ താഴെവാര്‍ഷികവരുമാനമാണ് ക്ഷേമപെന്‍ഷനുള്ള അര്‍ഹത. വരുമാനസര്‍ട്ടിഫിക്കറ്റ്നിര്‍ബന്ധമാക്കിയപ്പോള്‍ 6.5ലക്ഷം പേര്‍ അത് നല്‍കിയില്ല. 50,000പേര്‍നല്‍കിയതില്‍ വരുമാനം ഒരുലക്ഷത്തില്‍ കൂടുതലുമാണ്.എല്ലാവര്‍ഷവും
വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതും മസ്റ്ററിംഗുംനിര്‍ബന്ധമാക്കിയിട്ടുണ്ട്. അനര്‍ഹരെ ഒഴിവാക്കാനുള്ള അടുത്ത പരിശോധന 2023
ജൂണില്‍ പൂര്‍ത്തിയാവും. ജൂലായ് മുതല്‍ അവരെയും ഒഴിവാക്കും.ഇന്ധനത്തിനുംമദ്യത്തിനും സെസ് ഏര്‍പ്പെടുത്തിയതുപോലും ക്ഷേമപെന്‍ഷന്‍ നല്‍കാനാണെന്നാണ്സര്‍ക്കാര്‍ പറയുന്നത്. പെന്‍ഷന്‍ വിതരണത്തിന് കടം വാങ്ങുന്നത്പൊതുകടത്തില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പ്നല്‍കിയതോടെയാണ് പദ്ധതി അവലോകനം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
കാറുള്ളവര്‍,2000ച.അടിമുതല്‍ വലിപ്പമുള്ള വീട്ടില്‍ പാര്‍ക്കുന്നവര്‍, വീട്ടില്‍ഏതെങ്കിലും മുറി എ .സി ആക്കിയവര്‍,വാര്‍ഷിക കുടുംബവരുമാനംഒരുലക്ഷത്തിലേറെയുള്ളവര്‍ ഒക്കെ പെന്‍ഷന് അര്‍ഹത നഷ്ടപ്പെടാം.അര്‍ഹരായലക്ഷക്കണക്കിനാളുകള്‍ പുറത്തു നില്‍ക്കുന്നതായും ആക്ഷേപമുണ്ട്. വില്ലേജ്ഓഫീസുകളില്‍നിന്ന് യഥാസമയം വരുമാന സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതിനാല്‍
പട്ടികയ്ക്ക് പുറത്തായ ധാരാളം പേരുണ്ടെന്നും പരാതിയുണ്ട്.അനര്‍ഹര്‍ വന്നവഴിതദ്ദേശസ്ഥാപനങ്ങളാണ്പട്ടിക തയ്യാറാക്കുന്നത്. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചും വസ്തുതകള്‍മറച്ചുവച്ചുമാണ് അനര്‍ഹര്‍ കയറിപ്പറ്റുന്നത്. വിധവാപെന്‍ഷന്‍വാങ്ങുന്നവരില്‍ വിവാഹമോചനംനേടിയവരും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവരുമുണ്ട്.
ചില പെന്‍ഷനുകള്‍ രണ്ടാവുംവിധവാപെന്‍ഷന്‍,വാര്‍ദ്ധക്യപെന്‍ഷന്‍തുടങ്ങി ചില വിഭാഗങ്ങളിലെ 5.7ലക്ഷത്തോളം പേര്‍ക്ക് നല്‍കുന്ന 1600രൂപയുടെപ്രതിമാസ പെന്‍ഷനില്‍ നിശ്ചിതതുക കേന്ദ്രസര്‍ക്കാരിന്റേതാണ്. 80വയസ്സില്‍താഴെയുള്ളവരുടെ വാര്‍ദ്ധക്യപെന്‍ഷനില്‍ 1400രൂപ സംസ്ഥാനസര്‍ക്കാരും 200രൂപകേന്ദ്രവുമാണ് നല്‍കുന്നത്. 80വയസ്സിനു മുകളിലുള്ളവര്‍ക്ക് 1100രൂപസംസ്ഥാനം നല്‍കുമ്ബോള്‍ 500രൂപയാണ് കേന്ദ്രം നല്‍കുന്നത്.80വയസ്സില്‍താഴെയുള്ളവരുടെ വിധവ പെന്‍ഷനില്‍ 1300രൂപ സംസ്ഥാനവും 300രൂപ കേന്ദ്രവുമാണ്
നല്‍കുന്നത്.80വയസ്സിനു മുകളിലുള്ളവരുടെ വിധവാപെന്‍ഷനില്‍ 1100രൂപസംസ്ഥാനസര്‍ക്കാരും 500 രൂപ കേന്ദ്രസര്‍ക്കാരും നല്‍കിവരുന്നു. ഇവചേര്‍ത്ത്1600രൂപയാക്കി സംസ്ഥാനത്തിന്റെ അക്കൗണ്ടിലൂടെയാണ് നല്‍കിവന്നത്.ഇനിമുതല്‍ കേന്ദ്രവിഹിതം പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്സിസ്റ്റത്തിലൂടെ പെന്‍ഷന്‍കാര്‍ക്ക് നേരിട്ട് അക്കൗണ്ടില്‍ ലഭിക്കും.കേരളവും കേന്ദ്രവും രണ്ടായി പണം നിക്ഷേപിക്കുന്നതോടെ ഒരുമിച്ച്‌ 1600 രൂപകൈയില്‍ വരില്ല.പ്രതിവര്‍ഷം വിഴുങ്ങിയത് 1344 കോടി
പെന്‍ഷന്‍ 1600രൂപയാക്കിയ 2021ഏപ്രില്‍ മുതലുള്ള കണക്കനുസരിച്ച്‌ അനര്‍ഹര്‍ക്കായി ഓരോ വര്‍ഷവും നല്‍കിയത് 1344 കോടി രൂപ
 ക്ഷേമപെന്‍ഷനായി ഓരോ വര്‍ഷവും മൊത്തം നല്‍കുന്നത് 10764 കോടി
 സാമൂഹ്യസുരക്ഷാപെന്‍ഷന്‍ വാങ്ങുന്നവര്‍ 50.5ലക്ഷം
ക്ഷേമബോര്‍ഡ് പെന്‍ഷന്‍ വാങ്ങുന്നവര്‍ 7.22ലക്ഷം
പ്രതിമാസ ചെലവ് 884.5കോടി രൂപ

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6