
എഴുതാൻ മറന്ന കഥയിലെ
ഏഴഴകിയാണവൾ
എണ്ണക്കറുപ്പിനാൽ
ചാലിച്ച ചിത്ര ഭൂമിക.
എത്ര രാത്രി കളിലെന്നിൽ വന്നവൾ
ഏഴരവെളുപ്പിനുയെൻ
കിനാവും കൊണ്ട് കടന്നവൾ.
കൈത്തറി മുണ്ടിൽ
കാമിനിയായി ക്കണ്ടവളെ
കാമം ജ്വലിക്കുന്ന
കണ്ണിനാൽ കാത്തിരുന്നൂ ഞാൻ.
കാതങ്ങൾ താണ്ടിടാനെൻ
കണ്ണകി നിനക്കായി
കാത്തിരിക്കാം ഞാനിനിയുമൊരു
ജന്മം കടക്കും വരെ .
താമരപ്പൂ മിഴിയാളാമെൻ
സഖി നിനക്കായി
താലി കോർത്തിടാനൊരു
തോലപ്പൊന്നു വാങ്ങി ഞാൻ.
.
താരകങ്ങൾ മിന്നിത്തെളിഞ്ഞ
രാത്രിയിൽ തഴപ്പായയിൽ
ചാരത്തു കണ്ടു ഞാൻ
നിന്നേയുമെൻ കിനാവിൽ.
അതിലോല സുന്ദര സുമുഖിയാം
നിന്നേയും തേടിയായിരം
കാതം നടന്നലഞ്ഞു ഞാനും .
ആദ്യമായി കിനാവിൽ വന്നണഞ്ഞ
ഏഴഴകിയാമെൻ ആത്മാവു തൊട്ടുണർത്തിയ
കരിമിഴി കണ്ണാളാം സഖി
നിനക്കായി നാളുകൾ കാത്തിരിക്കാം
ഞാനുമൊരു ജന്മം പുണ്യം പൂക്കുവാൻ.

No Comment.