Skip to content

chithrodayamflashnews.com

November 29, 2026 8:20 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാം; 150W ചാര്‍ജിങ് കേബിളുമായി ഐ ഫോണ്‍ 15 പ്രോ

സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ആപ്പിള്‍ ഐ ഫോണ്‍ 15 പ്രോയുടെ സവിഷേതകള്‍ നോക്കാം. മിന്നല്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യാനായി 150W ചാര്‍ജിങ് കേബിള്‍ ഫോണില്‍ ഉള്‍പ്പെടുത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. നേരത്തെ ഐ ഫോണ്‍ 15 പ്രോ സിരീസില്‍ ഡാറ്റാ കൈമാറ്റത്തിനായി യുഎസ്ബി 4Gen 2 പ്രോട്ടോക്കോള്‍ ഫീച്ചര്‍ ചെയ്യുന്ന USB-C ഓപ്ഷന്‍ വരുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുതിയ സീരിസില്‍ ഐഫോണ്‍ 15 പ്രോയ്ക്ക് മാത്രമേ ഈ സവിശേഷ ഉണ്ടാകു എന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

70cm നീളം, USB-4 Gen 2 പ്രോട്ടോക്കോള്‍, 60Hz-ല്‍ 4K-നുള്ള പിന്തുണ, 150W പവര്‍ എന്നിവയായിരിക്കും ഈ കേബിളിന്റെ പ്രത്യേകതകള്‍. ഉയര്‍ന്ന ഫ്രെയിം റേറ്റില്‍ 4K വീഡിയോ റെക്കോര്‍ഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ കൂടിയാണ് ഐഫോണുകള്‍ ആയിതിനാല്‍ തന്നെ ഉയര്‍ന്ന ഔട്ട്പുട്ട് കൂടുതല്‍ സംഭരണവും ഇവ ആവശ്യപ്പെടുന്നു അതിനാല്‍ വേഗത്തിലുള്ള ഡാറ്റ കൈമാറ്റം ആവശ്യമാണ്. ഇതുകൊണ്ടുതന്നെ USB-C ഓപ്ഷന്‍ കൊണ്ടുവന്നാല്‍ ഇത് ഉപഭോക്താക്കള്‍ക്ക് വളരെ ഗുണം ചെയ്യുന്നതാണ്.

വേഗത്തിലുള്ള ചാര്‍ജിംഗിനും മെച്ചപ്പെട്ട ട്രാന്‍സ്ഫര്‍ വേഗതയ്ക്കും ഇവ ഉപകരിക്കും. ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നീ മോഡലുകളില്‍ ഇതിനായി ഉപയോഗിക്കുന്ന കേബിളുകളില്‍ തണ്ടര്‍ബോള്‍ട്ട് 4 ആയിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. മികച്ച ട്രാന്‍സ്ഫര്‍ വേഗത സാധ്യമാക്കുന്ന കേബിളുകളാണ് ഇവ. രണ്ട് നിറങ്ങളിലായിരിക്കും ഐഫോണ്‍ 15 പ്രോ, പ്രോ മാക്സ് എന്നിവ പുറത്തിറങ്ങുക. പ്രോ മോഡലുകളില്‍ ആപ്പിള്‍ ഒരു ടൈറ്റാനിയം ഫ്രെയിം ഉപയോഗിനും സാധ്യത ഉണ്ട്. ഐഫോണ്‍ 15 പ്രോയ്ക്ക് 6.1 ഇഞ്ചും ഐഫോണ്‍ 15 പ്രോ മാക്‌സിന് 6.7 ഇഞ്ചും ഡിസ്‌പ്ലേ വലുപ്പം ഉണ്ടാകും

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6