
ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന മെസഞ്ചറുകളില്‍ ഒന്നാണ് വാട്സാപ്പ്. ഉപയോക്താക്കള്‍ക്ക് ആവശ്യമായ പുത്തന്‍ ഫീച്ചറുകള്‍ കൃത്യമായ ഇടവേളകളില്‍ അവതരിപ്പിക്കുക എന്നുള്ളത് വാട്ട്സാപ്പിന്റെ പ്രത്യേകതയാണ്. ഇപ്പോഴിതാ, വാട്സാപ്പ് സ്റ്റാറ്റസ് റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരവും കമ്പനി ഒരുക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഒരു പുതിയ ഫീച്ചറിന്റെ പണിപ്പുരയിലാണ് വാട്സാപ്പ്. ഇപ്പോള്‍ വാട്ട്സാപ്പ് മറ്റൊരു പുതിയ സുരക്ഷാ ഫീച്ചറാണ് ഉപഭോക്താക്കളുടെ സുരക്ഷാ മുന്‍നിര്‍ത്തി പുറത്തിറക്കുന്നത്. ഈ ഫീച്ചറിന്റെ സഹായത്തോടെ, സ്റ്റാറ്റസ് അപ്ഡേറ്റുകള് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കും. അതായത്, ഏതെങ്കിലും ഉപയോക്താവ് സോഷ്യല്‍ മീഡിയ നിയമങ്ങള്‍ ലംഘിക്കുകയോ ആക്ഷേപകരമായ സ്റ്റാറ്റസ് പോസ്റ്റുചെയ്യുകയോ ചെയ്താല്‍, ആ അക്കൗണ്ടും സ്റ്റാറ്റസും റിപ്പോര്‍ട്ട് ചെയ്യാം. വാട്ട്സാപ്പിന്റെ വരാനിരിക്കുന്ന ഫീച്ചറിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കുന്ന WABetainfo എന്ന വെബ്സൈറ്റാണ് ഈ സവിശേഷതയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിരിക്കുന്നത്. WABetainfo റിപ്പോര്‍ട്ട് ചെയ്തതുപോലെ, വാട്സാപ്പിന്റെ പുതിയ ഫീച്ചര്‍ സ്റ്റാറ്റസ് സെക്ഷന്‍ മെനുവില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകള് റിപ്പോര്‍ട്ട് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കും. അതായത്, വാട്ട്സാപ്പില്‍ സന്ദേശമയക്കുന്ന സമയത്ത് ഉപഭോക്താക്കള്‍ നിബന്ധനകള്‍ ലംഘിക്കുന്ന എന്തെങ്കിലും സംശയാസ്പദമായ സ്റ്റാറ്റസ് അപ്ഡേറ്റ് കാണുകയാണെങ്കില്‍, എന്തെങ്കിലും കുറ്റകരമോ ആക്ഷേപകരമോ ആയ ഉള്ളടക്കം പോസ്റ്റ് ചെയ്യുകയാണെങ്കിലോ ഉപഭോക്താക്കള്‍ക്ക് പരാതി നല്‍കാം.

സ്റ്റാറ്റസ് അപ്ഡേറ്റുകള് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഫീച്ചര്‍ നിലവില്‍ പരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. ഉടന്‍ തന്നെ ഇത് വാട്ട്സാപ്പ് ഡെസ്ക്ടോപ്പില് ഉള്‍പ്പെടുത്തുമെന്നാണ് കരുതുന്നത്. ഡിലീറ്റ് ഫോര്‍ മീ ഫീച്ചറിന്റെ സഹായത്തോടെ, അബദ്ധത്തില്‍ ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ പുനഃക്രമീകരിക്കാന്‍ കഴിയും. യഥാര്‍ത്ഥത്തില്‍, ഡിലീറ്റ് ഫോര്‍ മി ഓപ്ഷന്റെ അപ്ഡേറ്റ് സമയത്ത് ഈ സവിശേഷത അവതരിപ്പിച്ചുട്ടുണ്ട്. ഉപയോക്താക്കള്‍ക്ക് ഡിലീറ്റ് ഫോര്‍ മി ഓപ്ഷന് ടാപ്പ് ചെയ്തതിന് ശേഷവും ഒഴിവാക്കിയ സന്ദേശങ്ങള്‍ വീണ്ടെടുക്കാനാകും. നേരത്തെ ഗ്രൂപ്പില്‍ നിന്ന് സന്ദേശങ്ങള്‍ വേഗത്തില്‍ ഇല്ലാതാക്കാന്‍, എല്ലാവരും ഡിലീറ്റ് ഫോര്‍ മീ ഓപ്ഷന് നിരവധി തവണ ടാപ്പുചെയ്യേണ്ടതുണ്ട് എന്നതായിരുന്നു . ഇതിനുശേഷം, നിങ്ങളുടെ ചാറ്റില്‍ നിന്ന് സന്ദേശം നീക്കം ചെയ്യപ്പെടും, എന്നാല്‍ ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ക്ക് തുടര്‍ന്നും ഈ സന്ദേശം കാണാന്‍ കഴിയും. ചിലപ്പോള്‍ ഇത് ആശയക്കുഴപ്പത്തിനും കാരണമാകുന്നു. വാട്ട്സാപ്പിന്റെ പുതിയ ഫീച്ചറിന്റെ സഹായത്തോടെ, ഡിലീറ്റ് ഫോര്‍ മീ ഓപ്ഷന് ടാപ്പ് ചെയ്ത് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വേഗത്തില്‍ ഒഴിവാക്കാന്‍ കഴിയും. ഈ ഫീച്ചര്‍ iOS, Android എന്നിവയ്ക്കായി പ്രസിദ്ധീകരിച്ചു. ഒക്ടോബറില്‍ മാത്രം 23 ലക്ഷം ഇന്ത്യക്കാരുടെ അക്കൗണ്ടുകള്‍ വാട്സാപ്പ് നിരോധിച്ചിരുന്നു. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍ അനുസരിച്ചാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 23 ലക്ഷം അക്കൗണ്ടുകളില്‍ 8,11,000 അക്കൗണ്ടുകള്‍ ഉപയോക്താക്കളുടെ പരാതി ലഭിക്കുന്നതിന് മുന്‍പ് തന്നെ വാട്സാപ്പ് നിരോധിച്ചു. സ്പാം മെസേജുകളെക്കുറിച്ച് മറ്റ് ഉപയോക്താക്കളില്‍ നിന്ന് ഒന്നിലധികം പരാതികള്‍ ലഭിക്കുകയോ കമ്പനിയുടെ മാര്‍ഗനിര്‍ദേശം ലംഘിക്കുകയോ മാര്‍ഗ്ഗനിര്‍ദേശം ലംഘിക്കുകയോ ചെയ്താല്‍ വാട്ട്സാപ്പ് അക്കൗണ്ടുകള്‍ നിരോധിക്കും.
No Comment.