Skip to content

chithrodayamflashnews.com

Asnap 1409

രാത്രിയിൽ മുഖംമൂടി ധരിച്ചെത്തി 22കാരിയെ പീഡിപ്പിക്കാൻ ശ്രമം; കയ്യിൽ കടിച്ചപ്പോൾ ഇറങ്ങിയോടി സംഭവം കുറ്റ്യാടിയിൽ

കോഴിക്കോട്: അർദ്ധരാത്രി വീട്ടിൽ കയറി യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. ഇന്നലെ രാത്രി കുറ്റ്യാടി കക്കട്ടിലാണ് വിവാഹിതയായ 22 വയസ്സുകാരിയെ കിടപ്പുമുറിയിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. വീടിന്റെ ടെറസിൽനിന്നുള്ള കതക് രാത്രി അടയ്ക്കാൻ മറന്നിരുന്നു. ഇതുവഴിയാണ് വീടിനകത്തേയ്ക്ക് കടന്നത്.

മുറിക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇയാളുടെ കയ്യിൽ കടിച്ചതോടെ ഇറങ്ങിയോടി. മുഖം മൂടി ധരിച്ചതിനാൽ ആളെ തിരിച്ചറിയാനായില്ല. കുറ്റ്യാടി പൊലീസിൽ പരാതി നൽകുമെന്ന് യുവതി അറിയിച്ചു. യുവതിയുടെ ഭർത്താവ് ഗൾഫിലാണ്. സംഭവസമയം കുട്ടിയും ഭർതൃമാതാവുമാണ് വീട്ടിലുണ്ടായിരുന്നത്

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6