താമസസ്ഥലത്ത് വെച്ച് മസ്തിഷ്കാഘാതം സംഭവിച്ചതിനെ തുടർന്ന് മദീന കിംഗ് സൽമാൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. കഴിഞ്ഞ മുപ്പത് വർഷത്തോളമായി മദീനയിൽ പ്രവാസജീവിതം നയിച്ചിരുന്ന അദ്ദേഹം ഐ.സി.എഫ് മദീന റീജിയൺ ഹാർമണി ആൻഡ് എമിനൻസ് സെക്രട്ടറിയായിരുന്നു. ഉംറ, ഹജ്ജ് തീർത്ഥാടകർക്കും പ്രവാസി മലയാളികൾക്കും സഹായമെത്തിക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഹജ്ജ് വളണ്ടിയർ കോർ പ്രവർത്തനങ്ങളിലും മദീനയിലെ ‘ഹാദിയ’ സേവന സംവിധാനം രൂപപ്പെടുത്തുന്നതിലും നിർണായക പങ്കുവഹിച്ചു. പിതാവ്: കുഞ്ഞാമു. മാതാവ്: നബീസ. ഭാര്യ: റഹ്മത്ത്. മക്കൾ: ഫാത്തിമ, മുസ്തഫ, അബ്ദുല്ല, മിസ്ഹബ്. ഐ.സി.എഫ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ മരണാനന്തര നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം മദീനയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു
No Comment.