Skip to content

chithrodayamflashnews.com

November 29, 2026 1:30 am
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ രണ്ടാമതു ചിത്രം . ആൻസരിഗാ ആൻ്റെണി – സംവിധായിക. വിഷ്ണുവിനയ് നായകൻ

ആദ്യ ചിത്രത്തിൻ്റെ ചിത്രീകരണത്തിനിടയിൽ ആ ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചു തന്നെ അടുത്ത ചിത്രമായ സമൻസ് എന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് നടത്തിക്കൊണ്ട് കൗതുകപരമായ ഒരു ചടങ്ങ് അരങ്ങേറിയിരിക്കുന്നു.
കോഴിക്കോട്ടെ മുക്കത്തായിരുന്നു നവംബർ പതിനേഴ്‌ വെള്ളിയാഴ്ച്ച ഈ ചടങ്ങ് നടന്നത്.
സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ ദാസ് ,ആൻ സരിഗ ആൻ്റണി എന്നിവർ നിർമ്മിച്ച് ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ലൊക്കേഷനിൽ വച്ചാണ് തങ്ങളുടെ അടുത്ത ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്.കഴിഞ്ഞ ഒന്നര മാസക്കാലത്തിലേറെ
യായി ഈ ചിത്രത്തിൻ്റെ ചിത്രീകരണം മുക്കം’ കോഴി’ക്കോട് ഭാഗങ്ങളിലായി നടന്നു വരികയാണ്.
സൈജു കുറുപ്പ് ,അർജുൻ അശോകൻ, തൻവി റാം എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് അഭിലാഷം.

ആൻ സരിഗ-സംവിധായിക.
……………………………………..
തങ്ങളുടെ രണ്ടാമതു ചിത്രമായ സമൻസ് സംവിധാനം ചെയ്യുന്നത് സെക്കൻ്റ് ഷോ പ്രൊഡക്ഷൻസിൻ്റെ നിർമ്മാതാക്കളിൽ ഒരാളായ ആൻ സരിഗ ആൻ്റണിയാണ്.
ഈ ചിത്രം നേരത്തേ നിശ്ചയിക്കപ്പെട്ടിരുന്ന
തായിരുന്നതാണങ്കിലും ചില സാങ്കേതികമായ കാരണങ്ങളാൽ നീണ്ടുപോയതാണന്ന് ആൻ സരിഗ പറഞ്ഞു.
ഹൈവേ റസിഡൻസി ഓഡിറ്റോറിയത്തിൽ അഭിലാഷം സിനിമയുടെ ആഭിനേതാക്കളും അണിയറ പ്രവർത്തകരുടേയും സാന്നിദ്ധ്യത്തിൽ പ്രശസ്ത സംവിധായകൻ എം.പത്മകുമാറാണ് പുതിയ ചിത്രത്തിൻ്റെ പ്രഖ്യാപനം നടത്തിയത്. കാരശ്ശേരി ഗ്രാമപഞ്ചായത്ത് കുട്ടികളെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തിയ നവകേരള പദ്ധതിയുടെ ഭാഗമായ മാലിന്യ മുക്ത കേരളം എന്നപരിപാടിയുടെ ഇടയിൽ പൊതുജന പങ്കാളിത്തവും ഉറപ്പിച്ചാണ് ഈ ചടങ്ങ് നടന്നതെന്നത് ഏറെ പുതുമയുള്ളതായി.
പ്രശസ്ത സംവിധായകനായ വിനയൻ്റെ മകനും വിനയൻ സംവിധാനം ചെയ്ത് വലിയ വിജയം നേടിയ ആകാശഗംഗഎന്ന ചിത്രത്തിൻ്റെ രണ്ടാം പതിപ്പായ ആകാശഗംഗ2
എന്ന ചിത്രത്തിൽ നായകനുമായിരുന്ന വിഷ്ണുപത്തൊമ്പതാം
നൂറ്റാണ്ട് എന്ന ചിത്രത്തിൽ കണ്ണൻ കുറുപ്പ് എന്ന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
പൂർണ്ണമായും സൈക്കോളജിക്കൽ ത്രില്ലർ ജോണറിലാണ് ഈ ചിത്രത്തിൻ്റെ അവതരണം.
വിഷ്ണുവിനു പുറമേ മലയാളത്തിലേയും തമിഴിലേയും പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
മാറ്റഭിനേതാക്കളുടേയും അണിയറ പ്രവർത്തകരുടേയും പേരുകൾ ഉടൻ പുറത്തുവിടുെമെന്ന് നിർമ്മാതാക്കളിൽ ഒരാളായ ശങ്കർ ദാസും വ്യക്തമാക്കി.
മാർച്ചുമാസത്തിൽ ചിത്രീകരണമാരംഭിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ദുബായിലും പാലക്കാട്ടുമായി പൂർത്തിയാകും. അഭിലാഷം സിനിമയുടെ സംവിധായകൻ ഷംസു സെയ്ബാ, സൈജു ക്കുറുപ്പ് ,തൻവി റാം, ഛായാഗ്രാഹകൻ സജാദ് കാക്കു, കാരശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സ്മിതാ വി.പി., എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.നിർമ്മാണ നിർവ്വഹണം -രാജൻ ഫിലിപ്പ് .വാഴൂർ ജോസ്.
‘ .

 

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6