Skip to content

chithrodayamflashnews.com

October 18, 2026 11:47 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

നിങ്ങൾക്ക് അളക്കാൻ കഴിയുമെങ്കിൽ കൈകാര്യം ചെയ്യാനും ആകും.(ഇന്നത്തെ ചിന്താവിഷയം)

മനുഷ്യജീവിതം സംഘർഷഭരിതമത്രെ. അതിനെ അളക്കുക ഏറെ വിഷമകരമായ ജോലിയത്രെ. കാരണം ജീവിതം സംഘർഷത നിറഞ്ഞതിനപ്പുറം വ്യത്യസ്ഥത ഉള്ളതുമാണ്. ഒന്ന് ഒന്നിനോട് സാമ്യമില്ലാതെ ഏതെടുത്താലും വ്യത്യസ്ഥത കാണാനാകും. അത് ശീലങ്ങളിലാകട്ടെ പഠനങ്ങളിലാകട്ടെ വായനകളിലാകട്ടെ എഴുത്തുകളിലാകട്ടെ പ്രവർത്തനങ്ങളിലാകട്ടെ കർമ്മങ്ങളിലാകട്ടെ എന്തിനു ജനവും മരണത്തിലുമാകട്ടെ വ്യത്യസ്ഥതയേ കാണു . ഇവിടെയാണ് അളക്കാൻ കഴിയുമെങ്കിൽ കൈകാര്യം ചെയ്യാനുമാകും എന്ന പ്രയോഗത്തിൻ്റെ പ്രസക്തി. കഴിവു തന്നെ വ്യത്യസ്ഥത പുലർത്തുമ്പോൾ അവിടെ ഈ പ്രയോഗം ശരിയാകുമോ? അറിവു വളർന്നു ബോധവും ബോധം വളർന്നു ജ്ഞാനവും ജ്ഞാനത്തിലൂടെ ത്രികാലജ്ഞാനത്തിലും ത്രികാലജ്ഞാനത്തിലൂടെ പരമാത്മജ്ഞാനത്തിൽ എത്തിച്ചേരുന്നു. മനുഷ്യ ജന്മോദ്ദേശം തന്നെ അതിനുള്ളതാണ് എന്ന സത്യത്തെ ആരും അറിയാൻ താൽപ്പര്യപ്പെടുന്നില്ല. കാരണം തിരിച്ചറിവു എന്ന പ്രവണത പ്രകൃതിദത്തമാണ്. ദൈവം സൃഷ്ടിച്ചിട്ടുള്ള എല്ലാ ജീവജാലങ്ങളിലും അതുണ്ട്. മനുഷ്യനു ദൈവം തിരിച്ചറിവിനൊപ്പം ചിന്തിക്കാനുള്ള കഴിവു കൂടി നൽകി. അവൻ്റെ അല്ലങ്കിൽ അവളുടെ ചിന്താശക്തി ഒരുത്തർക്കും അളന്നു തിട്ടപ്പെടുത്താനാകുന്നില്ല. പ്രകൃതിയുടെ അണ്ഡകടാഹത്തിൻ്റെ അപാരതപോലെ തന്നെ മനുഷ്യൻ്റെ ചിന്താശക്തിയും അപാരമത്രെ. എങ്കിലും പ്രഥമത്തിൽ അവനവനെ അറിയാൻ ശ്രമിച്ചാലേ മറ്റുള്ളവരെ അറിയാനാകൂ. സ്വന്തം ആകാരത്തെപ്പോലും പഠിക്കാത്തവന് എന്തു ജീവിതം. എന്തു സാക്ഷാത്ക്കാരം. എങ്ങനെയും ജീവിക്കുക. ജന്മം കിട്ടി അടിച്ചു പൊളിച്ചു ജീവിക്കുക. തിന്നുക, കുടിക്കുക, രമിക്കുക, ഉറങ്ങുക ഇതിനപ്പുറം മറ്റൊരു ചിന്തയുമില്ലാത്തവൻ അളവുകോൽ പോയിട്ട് അളക്കുക എന്ന പ്രക്രിയ തന്നെ അസാദ്ധ്യമാണ്. നിങ്ങൾക്ക് അളക്കാൻ കഴിയുന്ന നിലവാരത്തിലേയ്ക്ക് ആദ്യം ഉയരുക. അതിനായി ആദ്യം സ്വയമറിയൂ. സ്വയം ഞാനാരാണെന്ന് അറിയുന്നതോടെ അളക്കുവാനുള്ള ശേഷി കൈവരുകയും അത് ഒരുവൻ്റെ പ്രഗത്ഭതയായി മാറുകയും ആ പ്രഗത്ഭതയിൽ നിന്നു കൊണ്ടു കൈകാര്യശേഷിയും കൈവരിക്കുന്നു. അതിനായി സ്ഥിരോത്സാഹം വേണം. കഠിനപ്രയത്നം ചെയ്യാൻ സന്നദ്ധനാകണം. സത്യസന്ധതയും സഹനവും ത്യാഗ സ്നേഹങ്ങളും വേണം. ധർമ്മനിഷ്ഠയിൽ, നല്ല ചിന്തയിൽ, നല്ല കർമ്മങ്ങളിൽ, ഈശ്വര ചിന്തയിൽ, മനുഷ്യത്വത്തിൽ ജീവിക്കു ഏന്തും ഏതും നിങ്ങൾക്കു കൈകാര്യം ചെയ്യാനാകും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6