Skip to content

chithrodayamflashnews.com

October 18, 2026 11:48 pm
കൊച്ചി എളമക്കരയിൽ ഒഡിഷ സ്വദേശിയായ 32കാരനെ കൊന്നു റെയിൽവേ ട്രാക്കിൽ തളളിയതിനു കാരണം മകളെ പീഡിപ്പിക്കുന്നത് കണ്ടതിനാലെന്ന് യുവതിയുടെ മൊഴി. ചവറുകൂനയിൽ നിന്നാണ് എനിക്ക് ഇവനെ കിട്ടിയത്.. പെറ്റമ്മ തെരുവിൽ ഉപേക്ഷിച്ച കുഞ്ഞിനെ എടുത്ത് വളർത്തിയ യുവാവ്  3 പേരുടെ ദാരുണമായ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിലെ മുഖ്യപ്രതി സുഹൈൽ സജീവ് ജയിലിനുള്ളിൽ വെച്ച് നടത്തിയ രൂപമാറ്റമാണ് സോഷ്യൽ മീഡിയയിലും മാധ്യമങ്ങളിലും വലിയ ചർച്ചയായത്.. കോച്ചിംഗ് ഇല്ലാതെ, ചാറ്റ് ജിപിടിയുടെ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയിൽ അഞ്ചാം റാങ്ക് നേടി 23 വയസുകാരി ഛവി സർദാന. രണ്ട് കുഞ്ഞുങ്ങളെയും ഭർത്താവിനെയും വിട്ട് അധ്യാപികയുടെ തിരോധാനം; പത്തുദിവസത്തെ അന്വേഷണത്തിനൊടുവിൽ പാലക്കാട് വാടകവീട്ടിൽ കണ്ടെത്തി.

പണത്തിന് കഴിയാത്ത ചിലത്.(ഇന്നത്തെ ചിന്താവിഷയം)

 

ധനസമ്പാദനത്തിൽ പരക്കം പായുന്ന ലോകത്ത് പണത്തിന് കീഴടക്കാനാവത്തത് ഉണ്ടെന്നു പറയുന്നിടത്ത് എന്തു ശോഭിക്കാനാകും? പണം ഉണ്ടങ്കിൽ എന്തും വാങ്ങാമെന്നുള്ള അഹങ്കാരം സമൂഹത്തെ ദുഷിപ്പിച്ചിരിക്കുന്നു. ഒരച്ഛനെയോ അമ്മയേയോ വാങ്ങാനാകുമോ? യഥാർത്ഥ സ്നേഹത്തെ വാങ്ങാനാകുമോ? മനസ്സിൽ നിന്നും ഉണരുന്ന സദ് വികാരങ്ങളെ വിലക്കെടുക്കാനാകൂമോ? എന്തിന് മരണമെന്ന നഗ്നസത്യത്തെ പണം കൊണ്ട് തടയാനാകുമോ? ഏച്ചു വച്ചാൽ മുഴച്ചിരിക്കും എന്നതുപോലെയായിരിക്കും കപടതകളേ വാങ്ങി കൂടെ കൂട്ടിയാൽ. പണം വാരിക്കോരിക്കൊടുത്താലും കിട്ടാത്ത ചിലത് ഉണ്ട്. സ്നേഹം വാത്സല്യം ത്യാഗം ഇത്യാദികൾ പണത്തിനു മുകളിൽ പറക്കും. അറിവും ബോധവും ജ്ഞാനവും നമ്മളിൽ ഉറങ്ങിക്കിടക്കുന്നു. അതിനെ ഉണർത്തുക മാത്രമാണ് വിദ്യകൊണ്ട് അഭ്യസിക്കുന്നത്. ഒരു മനുഷ്യന് വേണ്ടത് എളിമയത്രെ. എളിമ സഹനത്തിൻ്റെ മുഖമത്രെ. എളിമയുണ്ടങ്കിൽ അവിടെ ക്ഷമിക്കാനുള്ള ശക്തി വന്നു ചേരും. ക്ഷമിക്കുന്തോറും വ്യക്തിത്വ മികവു പ്രകാശിക്കും. അറിവു ബോധത്തെ ഉണർത്തുമ്പോൾ ബോധം ജ്ഞാനത്തെ വികസിപ്പിക്കുന്നു. ജ്ഞാനവികാസം ആത്മജ്ഞാനത്തേയും ആത്മജ്ഞാനം ത്രികാലജ്ഞാനത്തേയും അതിലൂടി പരമാത്മജ്ഞാനത്തിൽ എത്തുന്നു. ഏതൊരുവനാൽ നേടിയെടുക്കാൻ കഴിയുന്ന പ്രവണതകളെ സാമാന്യജനങ്ങൾ കണ്ടില്ലെന്നു നടിക്കുകയോ പൂർണ്ണമായി പുറം തളളുകയോ ചെയ്യുന്നു. എന്തുകൊണ്ട്? പണം അല്ലങ്കിൽ ധനത്തിനു വേണ്ടി പരക്കംപാച്ചിലുകളാണ് ഏവർക്കും. ഇട്ടൂ മൂടാനുള്ള പണം ഉണ്ടെങ്കിൽ ഉണ്ടാക്കി വച്ച അപമാനം നാണക്കേട് അപകീർത്തി മുതലായവ മാറിക്കൊള്ളുമെന്ന അബദ്ധധാരണയിലാണ് ജനങ്ങൾ. എന്നാൽ മുന്നിൽ കിടക്കുന്ന നഗ്നസത്യത്തെ കാണാനാർക്കും കഴിയുന്നില്ല. ഉണ്ടാക്കി വച്ച സ്വത്തുക്കളും കൂട്ടി വച്ച പണങ്ങളും എടുക്കാനാവാതെ നഗ്നനായി തന്നെ മരണത്തിനു വിധേയനാകുന്ന മനുഷ്യൻ്റെ ജീവിതത്തെ ആരും അറിയുന്നില്ല. കാരണം തിന്നും കുടിച്ചും രമിച്ചും കഴിയാനിഷ്ടപ്പെടുന്ന മാനവർക്ക് മറ്റെന്തിലും സമയം നൽകാനില്ല. സുഖലോലുപരായ ഈ ലോകത്തിനറിയില്ല ഈ സമയത്തെപ്പോലും നമുക്കു് വില കൊടുത്തു വാങ്ങാനാകില്ല എന്ന പരമസത്യം . ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന :-
കെ. വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 2601

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6