Skip to content

chithrodayamflashnews.com

Asnap 1409

എസ്‌എസ്‌എല്‍സി പരീക്ഷ നാളെ മുതല്‍; എഴുതുന്നത് 4,27,105 പേര്‍.

:ഈ വർഷത്തെ എസ്‌എസ്‌എല്‍സി / ടിഎച്ച്‌എസ്‌എല്‍സി / എഎച്ച്‌എല്‍സി പരീക്ഷ സംസ്ഥാനത്തെ 2955 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ ഒന്പത് കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ ഏഴു കേന്ദ്രങ്ങളിലുമായി 4,27,105 വിദ്യാർഥികള്‍ റെഗുലർ വിഭാഗത്തില്‍ എഴുതും.

മാർച്ച്‌ 4 മുതല്‍ 25 വരെയാണ് പരീക്ഷ. 2,17,525 ആണ്‍കുട്ടികളും 2,09,580 പെണ്‍കുട്ടികളും പരീക്ഷ എഴുതും. സർക്കാർ സ്കൂളുകളില്‍ നിന്ന് 1,43,557 കുട്ടികളും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 2,55,360 കുട്ടികളും അണ്‍ എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 28,188 കുട്ടികളുമാണ് പരീക്ഷ എഴുതുക.

ഗള്‍ഫ് മേഖലയില്‍ 536 കുട്ടികളും, ലക്ഷദ്വീപ് മേഖലയില്‍ 285 പേരും പരീക്ഷ എഴുതുന്നുണ്ട്. ഇവർക്ക് പുറമേ ഓള്‍ഡ് സ്കീമില്‍ (പിസിഒ) 26 പേരും പരീക്ഷ എഴുതും. മലപ്പുറം റവന്യു ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേർ പരീക്ഷ എഴുതുന്നത്, 28,180 പേർ. ഏറ്റവും കുറച്ചുപേർ പരീക്ഷ എഴുതുന്നത് ആലപ്പുഴ റവന്യു ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലാണ്, 1,843 പേർ.

ഏറ്റവും കൂടുതല്‍ പേർ പരീക്ഷ എഴുതുന്ന കേന്ദ്രം തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ പികെഎംഎംഎച്ച്‌എസ് എടരിക്കോട്. കുട്ടികളുടെ എണ്ണം 2,085. ഗവ. എച്ച്‌എസ്‌എസ് ശിവൻകുന്ന് (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), എൻഎസ്‌എസ്‌എച്ച്‌എസ് മൂവാറ്റുപുഴ (മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ല), ഗവ. എച്ച്‌എസ് കുറ്റൂർ (തിരുവല്ല വിദ്യാഭ്യാസ ജില്ല), ഹസൻ ഹാജി ഫൗണ്ടേഷൻ ഇന്‍റർനാഷണല്‍ എച്ച്‌എസ് (തലശേരി വിദ്യാഭ്യാസ ജില്ല), എൻഎസ്‌എസ്‌എച്ച്‌എസ് ഇടനാട് (മാവേലിക്കര വിദ്യാഭ്യാസ ജില്ല) എന്നിവിടങ്ങളില്‍ ഓരോ കുട്ടികള്‍ വീതമാണ് പരീക്ഷ എഴുതുന്നത്.

ടിഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ ഇത്തവണ 48 പരീക്ഷാ കേന്ദ്രങ്ങളിലായി 2,944 പേരാണ് പരീക്ഷ എഴുതുന്നത്. (ആണ്‍കുട്ടികള്‍ 2,732, പെണ്‍കുട്ടികള്‍ 212). എഎച്ച്‌എസ്‌എല്‍സി വിഭാഗത്തില്‍ ഒരു പരീക്ഷാ കേന്ദ്രമാണ് ഉള്ളത്.

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6