Skip to content

chithrodayamflashnews.com

November 28, 2026 5:28 pm
ബിഗ് ബോസ് മലയാളം സീസൺ 8-ൽ പങ്കെടുക്കാനായി ഷിജിന്റെ അമ്മയ്ക്ക് സാരിയും ആഭരണങ്ങളും സമ്മാനിച്ച നൗഫലിന്റെ സ്നേഹമനസിന് അഭിനന്ദനപ്രവാഹം ഷിജിന്റെ അമ്മ ധരിച്ചിരുന്ന മാലയും വളകളും എവിടെനിന്ന് ലഭിച്ചുവെന്ന് നിരവധി പേർ ചോദിച്ചിരുന്നു ഇതിന് മറുപടിയായാണ് ഷിജിന്റെ കുടുംബം നൗഫലിന്റെ സ്നേഹസമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തിയത് കായികലോകത്തെ കണ്ണീരിലാഴ്ത്തി പ്രശസ്ത ബോഡിബിൽഡർ എനെ സിൽവ വിടവാങ്ങി സാവോ പോളോ: അന്താരാഷ്ട്ര ബോഡിബിൽഡിംഗ് വേദികളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്ന ബ്രസീലിയൻ താരം എനെ സിൽവ (Ernestina da Silva – 48) അന്തരിച്ചു  ആര് ആഗ്രഹിച്ചാലും ഇനി എന്നെ സ്വന്തമാക്കാനാവില്ല; താലിയും സിന്ദൂരവും ആവശ്യമുള്ളപ്പോൾ മാത്രം ധരിച്ചാൽ മതി” — മനസ്സ് തുറന്ന് അനുമോൾ! ബാങ്ക് വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് നടപ്പാക്കാനെത്തിയ കോടതി കമ്മീഷനെയും ബാങ്ക് ഉദ്യോഗസ്ഥരെയും ആക്രമിച്ച പരാതി; പത്തനംതിട്ടയിൽ യൂട്യൂബർ അറസ്റ്റിൽ! ഇന്നത്തെ രാശി ഫലം(2026 നവംബർ 28, ശനിയാഴ്ച)

മൂല്യങ്ങളും ദീർഘവീക്ഷണവും(ഇന്നത്തെ ചിന്താവിഷയം)

മനുഷ്യജീവിതങ്ങൾ  എല്ലാം വ്യത്യസ്ഥത പുലർത്തുന്നതാണ്. ഒന്ന് ഒന്നിന്നോട് സാദൃശ്യം കാണില്ല. മനുഷ്യരെ എടുത്തു നോക്കു, രൂപങ്ങളിലും ഭാവങ്ങളിലും വ്യത്യസ്ഥരായിരിക്കും, ചിന്തകളും പ്രവൃത്തികളും ഒരുപോലെ ആയിരിക്കില്ല. സൃഷ്ടികർത്താവായ ദൈവത്തിൻ്റെ കരവിരുത് ഇവിടെ കാണാനാകുന്നു. ജീവജാലങ്ങളാകട്ടെ സസ്യ വർഗ്ഗങ്ങളാകട്ടെ വൃക്ഷലതാദികളാകട്ടെ ഒന്നും ഒരുപോലെയല്ല. ഇവിടെയാണ് മൂല്യങ്ങളുടെ സവിശേഷത. ആര് മൂല്യങ്ങളെ മുറികി പിടിക്കുന്നുവോ അവിടെ നന്മകളുടെ പരമ്പര കാണാനാകും. ഏതു മൂല്യങ്ങളിലും നന്മയിരിക്കുന്നു എന്നു സാരം. ചിന്തകളിലും പ്രവൃത്തികളിലും നന്മയുണ്ടാകണമെങ്കിൽ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണം. മൂല്യങ്ങളിൽ പ്രഥമസ്ഥാനം സത്യസന്ധതയ്ക്കാണ്. സത്യസന്ധതയോടെ ജീവിതം നയിക്കുക ഏറെ മഹത്തായതാണ്. സത്യസന്ധതയ്ക്കു  ശേഷം വേണ്ടത് സ്നേഹം വാത്സല്യം സഹനം ത്യാഗം ദയ കരുണ ഇത്യാദി നല്ല ഗുണങ്ങളാണ്.  ഇതൊക്കെ ഉണ്ടങ്കിലും ദീർഘവീക്ഷണം ഇല്ലങ്കിൽ ശോഭിക്കാനാകില്ല. ജീവിതത്തെ വേണ്ടവിധം പഠിക്കാനാവില്ല. അനുഭവിക്കാനാവില്ല. ദീർഘവീക്ഷണത്തിന് നമ്മുടെ അറിവും ബോധവും ജ്ഞാനവും ഉപയോഗിച്ചിരിക്കണം. ചിന്തകളെ നിയന്ത്രിക്കുകയും പ്രവൃത്തികളെ  നന്മാധിഷ്ഠിതമാക്കുകയും ചെയ്യുമ്പോൾ വ്യക്തിത്വത്തിന് മികവ് വന്നു ചേരുകയും അത്തരം വ്യക്തിത്വങ്ങൾ സമൂഹത്തിന് ഉപകാരമായി മാറുകയും ചെയ്യുന്നു. ദീർഘവീക്ഷണമില്ലാത്തിടത്ത് പരാജയങ്ങളും പരാജയ ബോധങ്ങളും വന്നു ചേരുന്നു. ജീവിതം അവരവരുടേതാണ്. അതിനെ ശ്രദ്ധയോടെ പരിപാലിക്കുക. മൂല്യങ്ങളെ കൈവിടാതെ ദീർഘവീക്ഷണത്തിൽ ജീവിക്കുന്നവർ ജീവിതത്തെ കൂടുതൽ ധന്യമാക്കിയിരിക്കും. ഏവർക്കും സുപ്രഭാതവും സുദിനവും ആയുരാരോഗ്യവും നേർന്നു കൊണ്ട് നന്ദി നമസ്ക്കാരം.

രചന: .
കെ.വിജയൻ നായർ
ഉല്ലാസ് നഗർ (മുംബൈ)
Mob. 9867 24 26 01

0 Comments

No Comment.

Whatsapp Image 2024 04 01 At 18.33.29 B82062e6